ഒരു Amazon സെല്ലറാകൂ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനായ Amazon.in-ൽ വിൽക്കൂ, ₹25,000 മൂല്യമുള്ള പ്രയോജനങ്ങൾ ലഭിക്കാനുള്ള അവസരം നേടൂ
Amazon.in-ൽ വിൽക്കുക

₹25K മൂല്യമുള്ള പ്രയോജനങ്ങൾ

വിൽക്കാൻ തയ്യാറാണോ? Amazon.in-ൽ നിങ്ങളുടെ ബിസിനസ് ആരംഭിച്ച് ₹25,000 മൂല്യമുള്ള പ്രയോജനങ്ങൾ ലഭിക്കാനുള്ള അവസരം നേടുക*
ഐക്കൺ: ചെക്ക്മാർക്ക്
സ്പോൺസേർഡ് പരസ്യങ്ങളിൽ നിക്ഷേപിക്കുന്നതിന് ₹15,000 മൂല്യമുള്ള പ്രതിഫലം
ഐക്കൺ: ചെക്ക്മാർക്ക്
Amazon Advertising Account-ൽ ₹6,000 പരസ്യ ക്രെഡിറ്റ്
ഐക്കൺ: ചെക്ക്മാർക്ക്
കൂടുതൽ ലിസ്റ്റിംഗുകൾ ചേർക്കുന്നതിന് ₹2,000 വരെയുള്ള പ്രതിഫലം ലഭിക്കാനുള്ള സാധ്യത
ഐക്കൺ: ചെക്ക്മാർക്ക്
FBA ധമാക്കയിൽ പങ്കെടുക്കുന്നതിലൂടെ പ്രതിഫലമായി ₹2,000
അമ്പടയാളം മുകളിലേക്കും വലതുവശത്തേക്കും പോകുന്ന വിൽപ്പന ചാർട്ട്

Amazon.in-ൽ എങ്ങനെ വിൽക്കാം?

ഘട്ടം 1: നിങ്ങളുടെ അക്കൗണ്ട് രജിസ്‌റ്റർ ചെയ്യുക

GST/PAN വിശദാംശങ്ങളും സജീവ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് Amazon-ൽ രജിസ്റ്റർ ചെയ്യുക

ഘട്ടം 2: സംഭരണവും ഷിപ്പിംഗും തിരഞ്ഞെടുക്കുക

സംഭരണ, പാക്കേജിംഗ്, ഡെലിവറി ഓപ്ഷനുകൾ തിരഞ്ഞെടുക്കുക

ഘട്ടം 3: നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക

ഉൽപ്പന്ന, ബ്രാൻഡ് വിശദാംശങ്ങൾ നൽകിക്കൊണ്ട് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക

ഘട്ടം 4: ഓർഡറുകൾ പൂർത്തിയാക്കുക, പണം നേടുക

ഓർഡറുകൾ കൃത്യസമയത്ത് ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്ത് 7 ദിവസത്തിനുള്ളിൽ പണം നേടുക.

എന്തുകൊണ്ട് Amazon.in-ൽ സെല്ലറാകണം?

കോടിക്കണക്കിന് ഉപഭോക്താക്കൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനായ Amazon.in-ലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരൂ.

18,000 കോടീശ്വരന്മാരായ സെല്ലർമാർ

2022-ൽ മാത്രം 5,100 പുതിയ കോടീശ്വരന്മാർ അടുത്തത് നിങ്ങളാകാം.

തകർക്കാൻ കഴിയാത്ത റീച്ച്

Easy Ship, Fulfillment by Amazon എന്നിവയിലൂടെ ഇന്ത്യയിലെ സേവനം നൽകാവുന്ന 100% പിൻ കോഡുകളിലേക്കും ഡെലിവർ ചെയ്യുക.
വിജയഗാഥകൾ

പതിവ് ചോദ്യങ്ങൾ

Amazon.in-ൽ ഞാൻ എങ്ങനെയാണ് വിൽക്കുക?
Amazon.in-ൽ വിൽക്കാൻ, നിങ്ങൾ ഒരു സെല്ലർ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. ഒരു സെല്ലറായി രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് GST അല്ലെങ്കിൽ PAN വിശദാംശങ്ങളും സജീവ ബാങ്ക് അക്കൗണ്ടും ആവശ്യമാണ്. നിങ്ങളുടെ ബിസിനസ് വിശദാംശങ്ങൾ നൽകുക, ഷിപ്പ്മെൻ്റ് രീതി തിരഞ്ഞെടുത്ത് Amazon.in-ൽ നിങ്ങളുടെ സ്റ്റോർ ലോഞ്ച് ചെയ്യുന്നതിന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക.
Amazon.in-ൽ വിൽപ്പന ആരംഭിക്കുന്നതിനുള്ള ആവശ്യകതകൾ എന്തൊക്കെയാണ്?
സെല്ലറായി രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് GST (അല്ലെങ്കിൽ GST ഇളവുള്ള വിഭാഗങ്ങൾക്ക് PAN ), സജീവ ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. OTP വഴി അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിന് നിങ്ങളുടെ ഇമെയിലും ഫോണും കൈവശം ഉണ്ടായിരിക്കണം.
Amazon.in-ൽ സെല്ലർ അക്കൗണ്ട് എങ്ങനെ സൃഷ്ടിക്കാം?
Amazon.in-ൽ ഒരു സെല്ലർ അക്കൗണ്ട് സൃഷ്ടിക്കാൻ ആരംഭിക്കുന്നതിന്, sell.amazon.in അല്ലെങ്കിൽ sellercentral.amazon.in എന്നതിലേക്ക് പോയി 'വിൽപ്പന ആരംഭിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇതിനകം Amazon.in-ൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അതേ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും. അല്ലാത്തപക്ഷം, 'പുതിയ അക്കൗണ്ട് സൃഷ്ടിക്കുക' ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇമെയിലും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ ആരംഭിക്കുക.
Amazon.in-ൽ ഒരു സെല്ലർ അക്കൗണ്ട് സൃഷ്ടിക്കാൻ ഫീസ് ഉണ്ടോ? Amazon.in-ലെ വിൽപ്പന സൗജന്യമാണോ?
നിങ്ങൾക്ക് Amazon.in-ൽ ചെലവൊന്നുമില്ലാതെ ഒരു സെല്ലർ അക്കൗണ്ട് സൃഷ്ടിക്കാനും നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ഒരു ഓർഡർ ലഭിക്കുമ്പോൾ, റെഫറൽ ഫീസ് (നിങ്ങളുടെ ഉൽപ്പന്ന വിഭാഗത്തെ അടിസ്ഥാനമാക്കി), ക്ലോസിംഗ് ഫീസ് (ലഭിച്ച ഓരോ ഓർഡറിനുമുള്ള ഫ്ലാറ്റ് ഫീസ്) ബാധകമാണ്. ശേഷിക്കുന്ന ഫീസ്, എന്തെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ പ്രയോജനപ്പെടുത്തുന്ന പൂർത്തീകരണ ഓപ്ഷനും പ്രോഗ്രാമും/സേവനവും അടിസ്ഥാനമാക്കി ഈടാക്കും.
എന്താണ് Amazon Seller Central?
Amazon.in-ലെ നിങ്ങളുടെ ബിസിനസിൻ്റെ സ്റ്റാറ്റസിൻ്റെ മേൽനോട്ടം നിർവ്വഹിക്കാൻ Seller Central സഹായിക്കുന്നു. വിൽപ്പന മാനേജ് ചെയ്യാനും അതിനെ കുറിച്ച് പഠിക്കാനും വിൽപ്പനാ തന്ത്രങ്ങൾ മെനയാനും Amazon.in-ലെ സെല്ലറായി വളർച്ച നേടാനും നിങ്ങളെ സഹായിക്കുന്ന ഏകജാലക സംവിധാനമാണിത്.

മറ്റു ഫീച്ചറുകളോടൊപ്പം, Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും ഷിപ്പിംഗ്, ലോജിസ്റ്റിക് ആവശ്യകതകൾ കൈകാര്യം ചെയ്യാനും വിൽപ്പനയും പേയ്മെൻ്റുകളും തത്സമയം ട്രാക്ക് ചെയ്യാനും, Amazon.in-ലെ നിങ്ങളുടെ ബിസിനസ് വിശകലനം ചെയ്യാനും Amazon Seller Central ഡാഷ്ബോർഡ് നിങ്ങളെ പ്രാപ്തമാക്കുന്നു.
ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, മറാഠി, ഗുജറാത്തി, മലയാളം, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിൽ Amazon-ലെ വിൽപ്പന ലഭ്യമാണ്.
നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

Amazon സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

Amazon.in-ൽ വിൽക്കുന്ന 12 ലക്ഷത്തിലധികം ബിസിനസുകളടങ്ങിയ ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമാകൂ
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ