വിൽക്കുക. പായ്ക്ക് ചെയ്യുക. ഷിപ്പ് ചെയ്യുക.

വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകൾ അടുത്തറിയുക
രജിസ്റ്റർ ചെയ്യുന്നതിന് 15 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളൂ
Amazon Fulfillment ഓപ്ഷനുകൾ

1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ

Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.

നിങ്ങളുടെ പൂർത്തീകരണ ഓപ്ഷനുകൾ

ഒരു Amazon.in ഉപഭോക്താവ് നിങ്ങളുടെ ഉൽപ്പന്നം വാങ്ങുമ്പോൾ, ഒരു Amazon.in സെല്ലർ എന്ന നിലയിൽ നിങ്ങളുടെ ഉപയോക്താക്കൾക്ക് ഉൽപ്പന്നം എത്തിക്കാൻ 3 വഴികളുണ്ട്:

Fulfillment by Amazon (FBA)

നിങ്ങൾ Fulfillment by Amazon തിരഞ്ഞെടുക്കുകയാണെങ്കിൽ, Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്ത്, പായ്ക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യും

Easy Ship (ES)

നിങ്ങൾ Easy Ship തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ സ്റ്റോർ ചെയ്ത് പായ്ക്ക് ചെയ്യും, Amazon അത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യും

സെൽഫ്-ഷിപ്പ്

നിങ്ങൾ സെൽഫ്-ഷിപ്പ് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ സ്റ്റോർ ചെയ്ത് പായ്ക്ക് ചെയ്ത് ഉപയോക്താക്കൾക്ക് ഡെലിവർ ചെയ്യും

Amazon പദം:

പൂർത്തീകരണം

നിങ്ങളുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് പാക്കേജ് ചെയ്ത് ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുന്ന പ്രക്രിയയാണ് പൂർത്തീകരണം. മിക്ക വിൽപ്പനക്കാരും അവരുടെ ഉൽപ്പന്ന ശ്രേണിയെയും വിഭാഗത്തെയും ആശ്രയിച്ച് ഒന്നിലധികം പൂർത്തീകരണ ഓപ്ഷനുകളുടെ മിശ്രിതം ഉപയോഗിക്കുന്നു.

പൂർത്തീകരണ ഓപ്ഷനുകൾ

സംഭരിക്കുക, പായ്ക്ക് ചെയ്യുക, ഡെലിവറി ചെയ്യുക എന്നീ പ്രക്രിയകളാണ് പൂർത്തീകരണം എന്നറിയപ്പെടുന്നത്. ഓരോ ഉൽപ്പന്നത്തിനും ഒരു പൂർത്തീകരണ ഓപ്ഷൻ മാത്രവും വ്യത്യസ്ത ഉൽപ്പന്നങ്ങൾക്കായി വ്യത്യസ്ത പൂർത്തീകരണ ഓപ്ഷനുകളും ഉപയോഗിക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മിക്ക വിൽപ്പനക്കാരും അവരുടെ ഉൽപ്പന്ന ശ്രേണിയെയും വിഭാഗത്തെയും ആശ്രയിച്ച് ഒന്നിലധികം പൂർത്തീകരണ ഓപ്ഷനുകളുടെ മിശ്രിതം ഉപയോഗിക്കുന്നു. ചുവടെയുള്ള ഓരോ പൂർത്തീകരണ ഓപ്ഷനുകളെക്കുറിച്ചും കൂടുതലറിയുക.

Fulfillment by Amazon (FBA)

നിങ്ങൾ FBA-യിൽ ചേരുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon പൂർത്തീകരണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ബാക്കിയുള്ള നടപടികൾ Amazon ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് വാങ്ങുന്നയാൾക്ക് ഡെലിവർ ചെയ്യുന്നതും നിങ്ങളുടെ ഉപഭോക്തൃ ചോദ്യങ്ങൾ മാനേജ് ചെയ്യുന്നതും ഞങ്ങളായിരിക്കും.
Fulfillment by Amazon ഉപയോഗിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇനിപ്പറയുന്നവയാണ്:
 • ഓരോ FBA ഉൽപ്പന്നങ്ങൾക്കും Prime ബാഡ്‍ജ്
 • ഓഫർ പ്രദർശനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുക: ഉൽപ്പന്ന പേജിൽ ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന ഓഫറുകളാകാനുള്ള അവസരം
 • നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് Prime ബാഡ്ജ് ലഭിച്ചുകഴിഞ്ഞാൽ, ഉൽപ്പന്നങ്ങൾ കൂടുതൽ മത്സരാത്മകമാവുകയും ഞങ്ങളുടെ വിശ്വസ്തരായ കോടിക്കണക്കിന് Prime ഉപഭോക്താക്കൾക്ക് ദൃശ്യമാകുകയും ചെയ്യുന്നു
 • ഉപയോക്താക്കൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങൾക്കായി തിരയുമ്പോൾ വർദ്ധിച്ച ദൃശ്യപരത
 • Prime ഇതര ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ Prime ഉൽപ്പന്നങ്ങൾക്ക് വിൽപ്പനയിൽ 3 ഇരട്ടി വർദ്ധനവ് വരെ ലഭിക്കുന്നു
 • ഒരു ഓർഡർ നൽകിക്കഴിഞ്ഞാൽ, പാക്കേജിംഗ് മുതൽ നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിന് ഷിപ്പ് ചെയ്യുന്നതു വരെയുള്ള എല്ലാം Amazon കൈകാര്യം ചെയ്യുന്നു
 • എല്ലാ Amazon ഉപഭോക്താക്കൾക്കും ഇന്ത്യയിലെ സേവനയോഗ്യമായ 99.9% പിൻകോഡുകളിലും Amazon സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി ഉറപ്പാക്കുന്നു
 • റിട്ടേണുകളും ഉപഭോക്തൃ പിന്തുണയും Amazon മാനേജ് ചെയ്യുന്നു
സംഭരണം
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യും
പാക്കേജിംഗ്
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യും
ഷിപ്പിംഗ്
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഷിപ്പ് ചെയ്യും
ഇനിപ്പറയുന്നതിന് അനുയോജ്യം: നിങ്ങൾ കൂടിയ അളവിലുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിലോ കൂടിയ മാർജിനുകളുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിലോ നിങ്ങൾക്ക് സമയം ലാഭിച്ചുകൊണ്ട് ബിസിനസ് വളർത്തണമെങ്കിലോ കൂടുതൽ വലിപ്പമുള്ള ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കണമെങ്കിലോ ആണ് FBA ഉപയോഗിക്കുന്നത് അനുയോജ്യമാകുക.

Amazon പദം:

Prime ബാഡ്ജ്

സ്വന്തം ഉൽപ്പന്നങ്ങൾക്കായി Fulfillment by Amazon (FBA) ഉപയോഗിക്കുന്ന (Amazon-ലെ പ്രാദേശിക ഷോപ്പുകൾ വഴിയും) സെല്ലർമാർക്കാണ് Prime ബാഡ്ജ് വാഗ്ദാനം ചെയ്യുന്നത്. Prime ബാഡ്ജ് ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള അനുഭവം ഉറപ്പ് നൽകുന്നു - വേഗത്തിലുള്ള ഡെലിവറി, വിശ്വസനീയമായ ഉപഭോക്തൃ പിന്തുണ, റിട്ടേണുകൾ എന്നിവ ഉറപ്പാക്കുന്നു. Prime ഓഫറുകളുള്ള സെല്ലർമാർക്ക് മാത്രമേ Prime Day-യുടെ ഭാഗമാകാൻ കഴിയൂ.

Easy Ship (ES)

Amazon.in സെല്ലർമാർക്കുള്ള ഒരു എൻഡ്-ടു-എൻഡ് ഡെലിവറി സേവനമാണ് Amazon Easy Ship. പാക്കേജ് ചെയ്ത ഉൽപ്പന്നം സെല്ലറുടെ സ്ഥലത്ത് നിന്ന് ഒരു Amazon ലോജിസ്റ്റിക്സ് ഡെലിവറി അസോസിയേറ്റ് മുഖേന Amazon പിക്ക് ചെയ്ത് വാങ്ങുന്നവരുടെ ലൊക്കേഷനിൽ ഡെലിവർ ചെയ്യുന്നു.
Easy Ship ഉപയോഗിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇനിപ്പറയുന്നവയാണ്:
 • ഇന്ത്യയിലെ 99.9% പിൻ കോഡുകളിലും Amazon-ൻ്റെ സഹായത്തോടെയുള്ള ഡെലിവറി സേവനം
 • ഉപഭോക്താക്കൾക്കായി 'പേ ഓൺ ഡെലിവറി' (പണമോ കാർഡോ ഉപയോഗിച്ച്) പ്രവർത്തനക്ഷമമാക്കുന്നു
 • ഉറപ്പുള്ള ഡെലിവറി തീയതി ഉള്ള ഉപയോക്താക്കൾക്കായി ഓർഡർ ട്രാക്കിംഗിൻ്റെ ലഭ്യത
 • ഉപഭോക്തൃ റിട്ടേണുകൾ Amazon കൈകാര്യം ചെയ്യുന്നതിനുള്ള ഓപ്ഷൻ
സംഭരണം
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ സ്റ്റോർ ചെയ്യും
പാക്കേജിംഗ്
Amazon പാക്കേജിംഗ് മെറ്റീരിയൽ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം പാക്കേജിംഗ് മെറ്റീരിയൽ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യാൻ കഴിയും
ഷിപ്പിംഗ്
നിങ്ങൾ ഒരു പിക്ക് അപ്പ് ഷെഡ്യൂൾ ചെയ്യും, ഒരു Amazon ഏജൻ്റ് നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിന് ഡെിലവർ ചെയ്യും
ഇനിപ്പറയുന്നതിന് അനുയോജ്യം: നിങ്ങൾക്ക് സ്വന്തം വെയർഹൗസ് ഉണ്ടായിരിക്കുകയും കുറഞ്ഞ മാർജിനുകളുള്ള ധാരാളം ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഡെലിവറി ജോലി Amazon-ന് വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ Easy-Ship ഉപയോഗിക്കുന്നത് അനുയോജ്യമാകും.

സെൽഫ്-ഷിപ്പ്

ഒരു Amazon.in സെല്ലറായതിനാൽ, ഒരു മൂന്നാം കക്ഷി കാരിയർ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡെലിവറി അസോസിയേറ്റുകളെ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വന്തമായി സ്റ്റോർ ചെയ്യാനും പായ്ക്ക് ചെയ്യാനും ഉപഭോക്താവിന് ഡെലിവർ ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
Self-Ship ഉപയോഗിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇനിപ്പറയുന്നവയാണ്:
 • ഡെലിവറി അസോസിയേറ്റുകളെയോ കൊറിയർ സേവനങ്ങളോ ഉപയോഗിക്കുന്നതിനുള്ള സൗകര്യം
 • Amazon-ലെ പ്രാദേശിക ഷോപ്പുകൾക്കായി സൈൻ അപ്പ് ചെയ്തുകൊണ്ട് അടുത്തുള്ള പിൻകോഡുകൾക്കായി Prime ബാഡ്ജ് പ്രവർത്തനക്ഷമമാക്കുക
 • നിങ്ങളുടെ സ്വന്തം ഷിപ്പിംഗ് വില സജ്ജമാക്കാനുള്ള ഓപ്ഷൻ
സംഭരണം
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ സ്റ്റോർ ചെയ്യും
പാക്കേജിംഗ്
Amazon പാക്കേജിംഗ് മെറ്റീരിയൽ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം പാക്കേജിംഗ് മെറ്റീരിയൽ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ പായ്ക്ക് ചെയ്യും
ഷിപ്പിംഗ്
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ ഉപഭോക്താക്കൾക്ക് ഷിപ്പ് ചെയ്യും
ഇനിപ്പറയുന്നതിന് അനുയോജ്യം: വെയർഹൗസിംഗ്, ഡെലിവറി നെറ്റ്‌വർക്കുകളുള്ള വൻകിട സെല്ലർമാർ അല്ലെങ്കിൽ അടുത്തുള്ള പിൻ കോഡുകളിൽ വിൽക്കാൻ ആഗ്രഹിക്കുന്ന കടയുടമകൾ, ചെറു സ്റ്റോറുകൾ അല്ലെങ്കിൽ അടുത്തുള്ള പിൻ കോഡുകളിൽ വിൽക്കാൻ ആഗ്രഹിക്കുകയും ഡെലിവറി അസോസിയേറ്റുകളെ/കൊറിയർ സേവനങ്ങൾ ഉപയോഗിച്ച് (പ്രാദേശിക ഷോപ്പുകൾ പരിപാടി വഴി) അതേ ദിവസം/അടുത്ത ദിവസം ഡെലിവർ ചെയ്യാൻ കഴിയുകയും ചെയ്യുന്ന സ്റ്റോറുകൾ.

പൂർത്തീകരണ ഫീച്ചറുകളുടെ താരതമ്യം

ഫീച്ചറുകൾ

Fulfillment by Amazon (FBA)

Easy Ship (ES)

സെൽഫ്-ഷിപ്പ്

പൂർത്തീകരണ ഓപ്ഷനുകളുടെ താരതമ്യം കാണുന്നതിന് + ബട്ടൺ ക്ലിക്ക് ചെയ്യുക
സംഭരണം
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരു പൂർത്തീകരണ കേന്ദ്രത്തിൽ (FC) സ്റ്റോർ ചെയ്യും
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വെയർഹൗസിൽ സ്റ്റോർ ചെയ്യും
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വെയർഹൗസിൽ സ്റ്റോർ ചെയ്യും
പാക്കേജിംഗ്
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യും
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ പായ്ക്ക് ചെയ്യും (നിങ്ങൾക്ക് Amazon പാക്കേജിംഗ് മെറ്റീരിയലുകൾ വാങ്ങാം)
നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ പായ്ക്ക് ചെയ്യും (നിങ്ങൾക്ക് Amazon പാക്കേജിംഗ് മെറ്റീരിയലുകൾ വാങ്ങാം)
ഷിപ്പിംഗ്
Amazon നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് ഡെലിവർ ചെയ്യും
നിങ്ങൾ ഒരു പിക്ക് അപ്പ് ഷെഡ്യൂൾ ചെയ്യും, ഒരു Amazon ഏജൻ്റ് നിങ്ങളുടെ ഉൽപ്പന്നം ഉപഭോക്താവിന് ഡെലിവർ ചെയ്യും
നിങ്ങളുടെ ഡെലിവറി അസോസിയേറ്റുകളെ/ഒരു മൂന്നാം കക്ഷി കാരിയർ ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ ഡെലിവർ ചെയ്യും.
ഫീസ്ചില ചാനലുകൾക്ക് ഫീസ് ഘടകങ്ങൾ ഇല്ലാത്തപ്പോൾ, നിങ്ങൾ (സെല്ലർ) ചെലവ് വഹിക്കേണ്ടതുണ്ട്. ഉദാ. സെൽഫ്-ഷിപ്പിൽ ഷിപ്പിംഗ് ഫീ ഇല്ല, പക്ഷേ ഉൽപ്പന്നം ഡെലിവർ ചെയ്യുന്നതിന് നിങ്ങൾ ഒരു മൂന്നാം കക്ഷി കൊറിയർ സേവനം ഉപയോഗിക്കുകയും അവരുടെ ഫീസ് നൽകുകയും വേണം
റെഫറൽ ഫീസ് + ക്ലോസിംഗ് ഫീസ് + പൂർത്തീകരണ ഫീസ്
റെഫറൽ ഫീസ് + ക്ലോസിംഗ് ഫീസ് + ഷിപ്പിംഗ് ഫീ
റെഫറൽ ഫീസ് + ക്ലോസിംഗ് ഫീസ്
പേ ഓൺ ഡെലിവറി
X
Prime ബാഡ്ജിംഗ്
ഉവ്വ്
ക്ഷണത്തിലൂടെ മാത്രം
Amazon-ലെ പ്രാദേശിക ഷോപ്പുകൾ ഉള്ള പിൻകോഡുകൾക്ക് അടുത്തുള്ള ഉപഭോക്താക്കൾക്ക് മാത്രം
Buy Box നേടാനുള്ള കൂടിയ സാധ്യതഒന്നിൽക്കൂടുതള സെല്ലർ ഒരുൽപ്പന്നം വാഗ്ദാനം ചെയ്യുകയാണെങ്കിൽ, അവർ ഫീച്ചർ ചെയ്ത ഓഫറിനായി (“Buy Box”), അതായത് ഉൽപ്പന്ന വിശദാംശങ്ങളുടെ പേജിൽ ഏറ്റവും ശ്രദ്ധയിൽപ്പെടുന്ന ഓഫറുകളിൽ ഒന്നിനായി, മത്സരിച്ചേക്കാം. ഫീച്ചർ ചെയ്ത ഓഫർ പ്ലെയ്സ്മെൻ്റിന് യോഗ്യരാകാൻ സെല്ലർമാർ പ്രകടനം അധിഷ്ഠിതമാക്കിയ ആവശ്യകതകൾ പാലിക്കണം. Fulfilllment by Amazon പോലുള്ള സേവനങ്ങൾ ഉപയോഗിച്ച്, Buy Box വിജയിക്കാനുള്ള സാധ്യത നിങ്ങൾക്ക് വർദ്ധിപ്പിക്കാം
X
X
റിട്ടേണുകളും റീഫണ്ടുകളും
അത് Amazon മാനേജ് ചെയ്യുന്നു
അത് Amazon മാനേജ് ചെയ്യുന്നു (ഓപ്ഷണൽ)
നിങ്ങൾ അത് മാനേജ് ചെയ്യുന്നു
ഉപഭോക്തൃ സേവനം
അത് Amazon മാനേജ് ചെയ്യുന്നു
അത് Amazon മാനേജ് ചെയ്യുന്നു (ഓപ്ഷണൽ)
നിങ്ങൾ അത് മാനേജ് ചെയ്യുന്നു

Amazon പദം:

പൂർത്തീകരണ കേന്ദ്രം

പൂർത്തീകരണ കേന്ദ്രങ്ങൾ Amazon-ൻ്റെ വിപുലമായ, ആഗോള പൂർത്തീകരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാണ്, അത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമായി സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നു. പൂർത്തീകരണ കേന്ദ്രങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്റ്റോർ ചെയ്യുന്നു, ഓർഡറുകൾ ലഭിക്കുമ്പോൾ അവ പായ്ക്ക് ചെയ്ത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് ഷിപ്പ് ചെയ്യുന്നു.
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?

ഇന്നുതന്നെ ഒരു സെല്ലറാകുക

എല്ലാ ദിവസവും Amazon.in-ലെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ
© 2021 Amazon.com, Inc. അല്ലെങ്കിൽ അതിന്‍റെ അഫിലിയേറ്റുകൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്തം