Amazon ബ്രാൻഡ് പ്രയോജനങ്ങൾ

Amazon-ൽ നിങ്ങളുടെ ബ്രാൻഡ് ലോഞ്ച് ചെയ്ത് വളർത്തുക

Amazon-ൽ നിങ്ങളുടെ ബ്രാൻഡ് കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഞങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തമായ തനത് ഉൽപ്പന്നങ്ങൾ വിൽക്കുക.
നിബന്ധനകളും വ്യവസ്ഥകളും ബാധകം
Amazon-ൽ നിങ്ങളുടെ ബ്രാൻഡ് ലോഞ്ച് ചെയ്യുക
എക്സ്ക്ലൂസീവ് പ്രയോജനങ്ങൾ കൈവശമുള്ള സ്ത്രീ

ബ്രാൻഡ്-എക്സ്ക്ലൂസീവ് പ്രയോജനങ്ങൾ അൺലോക്ക് ചെയ്യുന്നതിന് Brand Registry-യിൽ എൻറോൾ ചെയ്യുക

Brand Registry-യിൽ എൻറോൾ ചെയ്യുമ്പോൾ നിങ്ങളുടെ ബ്രാൻഡ് കെട്ടിപ്പടുക്കാനും അതിനെ പരിരക്ഷിക്കാനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൂട്ടം ഉപകരണങ്ങൾ ലഭ്യമാകുന്നു.
  • നിങ്ങളുടെ ബ്രാൻഡുകളുടെ തനത് സവിശേഷതകൾ പ്രദർശിപ്പിക്കുകയും വിശ്വസ്തരായ ഉപഭോക്തൃ അടിത്തറ നേടിയെടുക്കുകയും ചെയ്യുക.
  • നിങ്ങളുടെ ബ്രാൻഡ് പരിരക്ഷിക്കുക, നയ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക
  • നിങ്ങളുടെ ബ്രാൻഡ് വളർത്തുന്നതിനായി Amazon നിർമ്മിച്ച ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക
നിങ്ങൾക്ക് സജീവമായ, രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ തീർച്ചപ്പെടുത്തിയിട്ടില്ലാത്ത വ്യാപാരമുദ്ര ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾത്തന്നെ എൻറോൾമെൻ്റ് പ്രക്രിയ ആരംഭിക്കാൻ കഴിയും.
നിങ്ങൾക്ക് ഒരു വ്യാപാരമുദ്ര രജിസ്റ്റർ ചെയ്യാൻ സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് Amazon IP Accelerator എന്നതിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും നിയമ സ്ഥാപനങ്ങൾ വഴി വ്യാപാരമുദ്രാ രജിസ്ട്രേഷന് അപേക്ഷിക്കാം. മത്സരാത്മക നിരക്കിൽ വ്യാപാരമുദ്രാ രജിസ്‌ട്രേഷൻ സേവനങ്ങൾ നൽകുന്ന IP നിയമ സ്ഥാപനങ്ങളുടെ ക്യുറേറ്റ് ചെയ്ത നെറ്റ്‌വർക്കുമായി IP Accelerator ബിസിനസ്സുകളെ കണക്റ്റ് ചെയ്യുന്നു.

എന്താണ് ബ്രാൻഡുകൾ പറയുന്നത്

Stores, A+ ഉള്ളടക്കം എന്നിവ പോലുള്ള ബ്രാൻഡ് ബിൽഡിംഗ് പ്രോഗ്രാമുകൾ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ബന്ധപ്പെടാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ബ്രാൻഡ് അനലിറ്റിക്സ് ഉപകരണത്തിലൂടെ, ഞങ്ങൾക്ക് വളരെ മൂല്യവത്തായ മാർക്കറ്റ്‌പ്ലേസ് തല സ്ഥിതിവിവരക്കണക്കുകളും ഡാറ്റയും ലഭിക്കുന്നു. എന്താണ് ട്രെൻഡ് ചെയ്യുന്നതെന്ന് ഞങ്ങൾക്കറിയാം, അതിലും പ്രധാനമായി, ഞങ്ങളുടെ വളർച്ച ട്രാക്ക് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്
ആയുഷ് കോത്താരിWoodsala സിഇഒയും സ്ഥാപകനും
Brand Registry നിർബന്ധമാണ്. ‘ലംഘനം റിപ്പോർട്ട് ചെയ്യുക’ ഉപയോഗിക്കുന്നത്, നിങ്ങളുടെ ഇമേജുകളോ ലോഗോയോ ഉൾപ്പെടെയുള്ള ബൗദ്ധിക സ്വത്തവകാശം ദുരുപയോഗിക്കാൻ ശ്രമിക്കുന്ന വ്യാജ ഉൽപ്പന്നങ്ങളിൽ നിന്നും നയലംഘകരിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു
സകാർ മോഹ്തMedifiber സ്ഥാപകൻ

Amazon-ൽ നിങ്ങളുടെ ബ്രാൻഡ് കെട്ടിപ്പടുക്കുക

കൺവേർഷൻ മെച്ചപ്പെടുത്തുന്നതിനും കണ്ടെത്തൽ മെച്ചപ്പെടുത്തുന്നതിനും ബൗദ്ധിക സ്വത്തവകാശം പരിരക്ഷിക്കുന്നതിനും സഹായിക്കുന്നതിന്, Amazon Brand Registry ബ്രാൻഡ് ഉടമകൾക്ക് എക്സ്ക്ലൂസീവ് ഉപകരണങ്ങൾ ലഭ്യമാക്കുന്നു.

നിങ്ങളുടെ ബ്രാൻഡ് സൃഷ്ടിക്കൂ

ഐക്കൺ: ത്രാസ്

A+ ഉള്ളടക്കം

കൂടുതൽ കൺവേർഷൻ നടത്താനും ട്രാഫിക്കും വിൽപ്പനയും വർദ്ധിപ്പിക്കാനും സഹായിക്കുന്നതിന് Amazon ഉൽപ്പന്ന വിശദാംശങ്ങളുടെ പേജിൽ മികച്ച ടെക്‌സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് ബ്രാൻഡ് സ്റ്റോറിയും ഉൽപ്പന്ന ഫീച്ചറുകളും പ്രദർശിപ്പിക്കാൻ A+ ഉള്ളടക്കം ബിസിനസുകളെ സഹായിക്കുന്നു.
ഐക്കൺ: ഒരു എൻവലപ്പ്

Stores

ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയും ബോധവൽക്കരിക്കുകയും ബ്രാൻഡിൻ്റെ ഉൽപ്പന്ന വിഭാഗം കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന ഉള്ളടക്കം ക്യുറേറ്റ് ചെയ്യാൻ പരസ്യദാതാക്കൾക്കായി Amazon-ൽ ഉള്ള, സൗജന്യമായ, സെൽഫ്-സർവീസ് ബ്രാൻഡഡ് ഡെസ്റ്റിനേഷനാണ് Stores.
ഐക്കൺ: വീഡിയോ പ്ലേ ബട്ടൺ

വീഡിയോ അപ്‌ലോഡ് ചെയ്ത് മാനേജ് ചെയ്യുക

ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, വിൽപ്പന! വീഡിയോ ലഭ്യമാകുമ്പോൾ ഷോപ്പർമാർ കൂടുതൽ സമയം ചെലവഴിക്കുന്നു.
വീഡിയോകൾ കാണുന്ന ഷോപ്പർമാർ 3.6x വാങ്ങാൻ കൂടുതൽ സാധ്യതയുണ്ട്.
ഉൽപ്പന്ന വീഡിയോകൾ ആക്സസ് ചെയ്യുന്നതിനും അവയെ കുറിച്ച് കൂടുതലറിയുന്നതിനും Seller Central-ലേക്ക് ലോഗിൻ ചെയ്യുക.
ഐക്കൺ: വീഡിയോ പ്ലേ ബട്ടൺ

Amazon Live

Amazon Live ഉപയോഗിച്ച് തത്സമയം ഷോപ്പർമാരുമായി ഇടപഴകുക, നിങ്ങളുടെ ബ്രാൻഡിനെ പിന്തുടരാൻ ഷോപ്പർമാരെ അനുവദിക്കുക.
Amazon Live-ൽ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യുക, നിങ്ങളെ പിന്തുടരുന്നവരെ വളർത്തുക, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക.

നിങ്ങളുടെ ബ്രാൻഡിനെ സംരക്ഷിക്കുക

Amazon Brand Registry-ൽ എൻറോൾ ചെയ്യുന്നത്, നയം ലംഘിക്കുന്ന ലിസ്റ്റിംഗുകൾ അല്ലെങ്കിൽ കൃത്യമല്ലാത്ത ഉള്ളടക്കം തടയുന്ന ഫലപ്രദമായ പരിരക്ഷകൾ സജീവമാക്കുന്നു. ഒരു ബ്രാൻഡിനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാനും നയ ലംഘനങ്ങൾ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും പ്രാപ്തമാക്കുന്ന ബ്രാൻഡ് പരിരക്ഷാ ഉപകരണങ്ങളിലേക്കും ഇത് നിങ്ങൾക്ക് പ്രവേശനം നൽകുന്നു.
ഐക്കൺ: തിളങ്ങുന്ന നക്ഷത്രം

IP Accelerator

വ്യാപാരമുദ്രകളുടെ അവകാശങ്ങൾ നേടുക, ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള ആനുകൂല്യങ്ങളിലേക്ക് നിങ്ങളുടെ പ്രവേശനം വേഗത്തിലാക്കുക.
ഐക്കൺ: തിളങ്ങുന്ന നക്ഷത്രം

ലംഘനം റിപ്പോർട്ട് ചെയ്യുക

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ അല്ലെങ്കിൽ കൃത്യമല്ലാത്ത ലിസ്റ്റിംഗുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുക. ഈ റിപ്പോർട്ടുകൾ നിങ്ങളുടെ ബ്രാൻഡിനെ സംരക്ഷിക്കുന്ന യാന്ത്രിക പരിരക്ഷകളെ ശക്തിപ്പെടുത്തുന്നു.
ഐക്കൺ: ചെക്ക്‌ലിസ്റ്റ്

Transparency

വ്യാജ ഉൽപ്പന്നങ്ങളിൽ നിന്ന് നിങ്ങളുടെ ബ്രാൻഡിനെയും ഉപഭോക്താക്കളെയും മുൻകൂട്ടി പരിരക്ഷിക്കുക, ഉപഭോക്തൃ ഇടപഴകൽ മെച്ചപ്പെടുത്തുക, സപ്ലൈ ചെയിൻ വൈകല്യങ്ങൾ തിരിച്ചറിയുക.
ഐക്കൺ: തിളങ്ങുന്ന നക്ഷത്രം

Project Zero

ഞങ്ങളെ ബന്ധപ്പെടാതെ തന്നെ വ്യാജ ലിസ്‌റ്റിംഗുകൾ ഉടൻ തന്നെ നീക്കം ചെയ്യുന്നതിനുള്ള കഴിവ് നേടുക.

വിജയം വരിക്കുന്നതിനുള്ള അധിക ഉപകരണങ്ങൾ

ഐക്കൺ: ആരോഹണ ലൈൻ ഗ്രാഫ്

നിങ്ങളുടെ പരീക്ഷണങ്ങൾ മാനേജ് ചെയ്യുക

ഒപ്റ്റിമൈസ് ചെയ്ത ഉള്ളടക്കം ഉപയോഗിച്ച് വിൽപ്പന 25% വരെ വർദ്ധിപ്പിക്കുക.

ഏത് ഉൽപ്പന്ന ഉള്ളടക്കമാണ് മികച്ചതെന്ന് അറിയാൻ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തീരുമാനം എടുക്കുക. ഏത് ഉള്ളടക്കമാണ് കൂടുതൽ വിൽപ്പനയിലേക്ക് നയിക്കുന്നത് എന്നറിയാൻ എ/ബി ടെസ്റ്റിംഗ് പോലുള്ള പരീക്ഷണങ്ങൾ നടത്തുക.

നിങ്ങളുടെ ഉൽപ്പന്ന ചിത്രങ്ങൾ, ശീർഷകങ്ങൾ, A+ ഉള്ളടക്കം എന്നിവ ഉപയോഗിച്ച് പരീക്ഷണം ആരംഭിക്കുക
ബ്രാൻഡ് അനലിറ്റിക്സ് ആക്സസ് ചെയ്യുന്നതിനും അതിനെ കുറിച്ച് കൂടുതലറിയുന്നതിനും Seller Central-ലേക്ക് ലോഗിൻ ചെയ്യുക.
ഐക്കൺ: ചാർട്ടുകളും ഗ്രാഫുകളും ഉള്ള ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ

ഉൽപ്പന്ന സാമ്പ്ലിംഗ്

ഉൽപ്പന്നം പ്രദാനം ചെയ്യുന്ന മൂല്യവുമായി ഏറ്റവും യോജിക്കുന്ന ഉപഭോക്താക്കൾക്കായി സാമ്പിളുകൾ സൃഷ്ടിക്കുക. പ്രസക്തമായ ഉപഭോക്താക്കൾക്ക് INR 1-ൽ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ അവസരം നൽകാൻ സാംപ്ലിംഗ് പ്രോഗ്രാം നിങ്ങളെ പ്രാപ്തമാക്കുന്നു.

ഉൽപ്പന്നം വിപണിക്ക് അനുയോജ്യമാക്കുന്നതിനായി, നിങ്ങളുടെ ഉൽപ്പന്നം പ്രദാനം ചെയ്യുന്ന മൂല്യം മികച്ചതാക്കുന്നതിന്, ഉപഭോക്താക്കളുടെ ഫീഡ്ബാക്കിനോട് പ്രതികരിച്ചുകൊണ്ട് സേവനം മെച്ചപ്പെടുത്താനുള്ള സാധ്യതയോടൊപ്പം ഉപഭോക്താക്കൾ ആവർത്തിച്ച് ഉൽപ്പന്നം വാങ്ങുന്നതിലെ വർദ്ധയിൽ നിന്നും നേട്ടം കൊയ്യൂ.

പുതിയ ഉപഭോക്താക്കളെ നേടുന്നതിൻ്റെ ചെലവ് കുറയ്ക്കുന്നതിനും ഹോം പേജ്, സാമ്പ്ലിംഗ് സ്റ്റോർ, വിഭാഗ പേജുകൾ തുടങ്ങിയ Amazon.in-ൻ്റെ വിവിധ വെബ് പ്രോപ്പർട്ടികളിലെ നിങ്ങളുടെ ബ്രാൻഡിൻ്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സാമ്പ്ലിംഗ് പ്രയോജനപ്പെടുത്തുക.
സാമ്പ്ലിംഗ് ക്യാമ്പെയ്നുകളിൽ പങ്കെടുക്കുന്നതിനും അവയെ കുറിച്ച് കൂടുതലറിയുന്നതിനും Seller Central-ലേക്ക് ലോഗിൻ ചെയ്യുക.
ഐക്കൺ: സ്പോട്ട്ലൈറ്റുകൾ

Amazon ബ്രാൻഡ് അനലിറ്റിക്സ്

ശക്തമായ ഡാറ്റ ഉപയോഗിച്ച് വിവരങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുക. സ്മാർട്ടായതും വേഗത്തിലുള്ളതുമായ ബിസിനസ് തീരുമാനങ്ങൾ കൈക്കൊള്ളാൻ നിങ്ങളെ സഹായിക്കുന്ന തിരയൽ പദങ്ങൾ, ഗഹനമായ ഉപഭോക്തൃ സ്വഭാവ ഡാറ്റാ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപഭോക്തൃ വിശദാംശങ്ങളെ കുറിച്ച് കൂടുതലറിയുക.
ബ്രാൻഡ് അനലിറ്റിക്സിനെക്കുറിച്ച് കൂടുതലറിയാൻ Seller Central-ലേക്ക് ലോഗിൻ ചെയ്യുക
Transparency ലോഗോ

ഉപഭോക്തൃ അവലോകനങ്ങൾ

നിങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സ് വായിക്കുക. നിങ്ങളുടെ എല്ലാ ഉപഭോക്തൃ അവലോകനങ്ങളും ഒരിടത്ത് വായിക്കുക, ട്രാക്ക് ചെയ്യുക.
ഉപഭോക്തൃ അവലോകനങ്ങളിൽ പ്രവേശിക്കുന്നതിനും അവയെ കുറിച്ച് കൂടുതലറിയുന്നതിനും Seller Central-ലേക്ക് ലോഗിൻ ചെയ്യുക.
Brand Registry ലോഗോ

ഉപഭോക്തൃ ഫീഡ്ബാക്ക് അനലൈസർ

ഉപഭോക്തൃ ഫീഡ്ബാക്ക് മനസിലാക്കുന്നത് എളുപ്പമായിരിക്കുന്നു!

അവലോകനങ്ങളെയും അവയുടെ മറുപടിയായുള്ള അഭിപ്രായങ്ങളെയും യുക്തിസഹമായ വിഷയങ്ങളായി തരം തിരിച്ചുകൊണ്ട് ഉപഭോക്താക്കളുടെ വികാരം മനസ്സിലാക്കാൻ ഈ ഉപകരണം നിങ്ങളെ സഹായിക്കുകയും പ്രസക്തമായ ഉദാഹരണങ്ങളിലൂടെ ഓരോ വിഷയത്തിൻ്റെയും പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാക്കി തരികയും ചെയ്യുന്നു. നിങ്ങളുടെ ഉൽപ്പന്നത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ മുഴുവൻ വിഭാഗത്തിൻ്റേതുമായി താരതമ്യം ചെയ്യുക. ഉൽപ്പന്നം മെച്ചപ്പെടുത്താനും നിങ്ങളുടെ റിട്ടേൺ നിരക്ക് കുറയ്ക്കാനും ഈ ഉൾക്കാഴ്ചകൾ ഉപയോഗിക്കുക.
ഉപഭോക്തൃ ഫീഡ്ബാക്ക് അനലൈസറിൽ പ്രവേശനം നേടുന്നതിന് Seller Central-ലേക്ക് ലോഗിൻ ചെയ്യുക

ഞങ്ങളോടൊപ്പം നിങ്ങളുടെ ഓൺലൈൻ വിൽപ്പനാ യാത്ര തുടങ്ങുക

Amazon.in-ലെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ മുന്നിൽ എല്ലാ ദിവസവും നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൂ.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ