Amazon Seller > Grow Your Business > Amazon Business Advisory
വിദഗ്ദ്ധ അക്കൗണ്ട് മാനേജ്മെൻ്റ് സേവനങ്ങൾ നേടുക
Amazon Business അഡ്വൈസറി (ABA)
പ്രധാന വിവരങ്ങൾ നൽകിക്കൊണ്ട് സെല്ലർമാരുടെ വരുമാനം വർദ്ധിപ്പിക്കാനും പ്ലാറ്റ്‌ഫോമിൽ അവർ വിജയിക്കുന്നതിന് സംഭാവന നൽകാനുമായി സെല്ലർമാർക്ക് ബിസിനസ് ഇൻ്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള തന്ത്രപരമായ ഉൾക്കാഴ്ചകൾ നൽകുന്ന ഒരു പണമടച്ചുള്ള അക്കൗണ്ട് മാനേജ്മെൻ്റ് സേവനമാണ് ABA. ഈ സേവനത്തിൻ്റെ ഭാഗമായി, സെല്ലർമാരുടെ പ്രസക്തമായ വിഭാഗത്തിൽ വിദഗ്ദ്ധ പരിജ്ഞാനമുള്ള ഒരു പ്രക്യേക അക്കൗണ്ട് മാനേജരെ അവർക്ക് ലഭിക്കും.
ABA-യുടെ സവിശേഷതകളും പ്രയോജനങ്ങളും
അക്കൗണ്ട് മാനേജർ
നിങ്ങളുടെ ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിന് പുതിയതും സൃഷ്ടിപരവുമായ ആശയങ്ങൾ വിഭാവനം ചെയ്യുന്നതിന് ഇൻ-ഹൗസ് അക്കൗണ്ട് മാനേജറുമായി ചേർന്ന് പ്രവർത്തിക്കുക
ഡാറ്റ അടിസ്ഥാനമാക്കിയുള്ള ബിസിനസ് പ്ലാൻ
വളർച്ച വിശകലനം ചെയ്യുന്നതിനുള്ള പ്രതിവാര സംഗ്രഹം ഉൾപ്പെടെയുള്ള പ്രത്യേക അക്കൗണ്ട് മാനേജ്മെൻ്റ് പ്ലാൻ എല്ലാ സെല്ലർമാർക്കും ഉണ്ടായിരിക്കും. തിരഞ്ഞെടുക്കൽ മെച്ചപ്പെടുത്തുന്നതിന് ഇഷ്ടാനുസൃതമാക്കിയ ശുപാർശകൾ നേടുക
അക്കൗണ്ട് ഹെൽത്ത്
നല്ല അക്കൗണ്ട് ഹെൽത്ത് നേടുന്നതിനും പ്രത്യേക എസ്കലേഷൻ പാത്തുകൾ വഴി ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള വിൽപ്പന കോച്ച് നിർദ്ദേശങ്ങളും നല്ല മാതൃകകളും നേടുക
ദൃശ്യപരതയും പ്രകടനവും
Amazon.in-ൽ ഉടനീളം നിങ്ങളുടെ സാന്നിധ്യം അറിയിക്കുക
വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ഡീലുകളിലൂടെയും ക്യാമ്പെയ്നുകളിലൂടെയും ഉപഭോക്താക്കളുടെ മനസ്സിലെ ആദ്യ ചോയ്സായി മാറുക
വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന ഡീലുകളിലൂടെയും ക്യാമ്പെയ്നുകളിലൂടെയും ഉപഭോക്താക്കളുടെ മനസ്സിലെ ആദ്യ ചോയ്സായി മാറുക
യോഗ്യതയും പ്രൈസിംഗും
നിങ്ങൾക്ക് Amazon.in ൽ നല്ല നിലയിലുള്ള ഒരു സജീവ പ്രൊഫഷണൽ വിൽപ്പന അക്കൗണ്ട് ഉണ്ടായിരിക്കണം.
പ്രാരംഭ കരാർ 3 മാസത്തേക്കാണെന്നത് ശ്രദ്ധിക്കുക. പ്രാരംഭ കാലാവധി അവസാനിച്ചതിനുശേഷം സെല്ലർമാർക്ക് സേവനം പുതുക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ട്. ഫീസ് നിരക്കുകൾ കാണുന്നതിന് ചുവടെയുള്ള നിങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം തിരഞ്ഞെടുക്കുക:
പ്രാരംഭ കരാർ 3 മാസത്തേക്കാണെന്നത് ശ്രദ്ധിക്കുക. പ്രാരംഭ കാലാവധി അവസാനിച്ചതിനുശേഷം സെല്ലർമാർക്ക് സേവനം പുതുക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ട്. ഫീസ് നിരക്കുകൾ കാണുന്നതിന് ചുവടെയുള്ള നിങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം തിരഞ്ഞെടുക്കുക:
ശരാശരി പ്രതിമാസ വരുമാനം: 15 ലക്ഷത്തിൽ കുറവ്
പ്രതിമാസ ഫീസ്: 10,000 INR + സബ്സ്‌ക്രിപ്ഷൻ കാലയളവിലെ വിൽപ്പനയുടെ 0.8% (GST അധികം)
ശരാശരി പ്രതിമാസ വരുമാനം: 15 ലക്ഷത്തിൽ കൂടുതൽ
പ്രതിമാസ ഫീസ്: INR 25,000
(GST അധികം)
(GST അധികം)
പതിവ് ചോദ്യങ്ങൾ
Amazon Business അഡ്വൈസറിയെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളുടെ ഉത്തരം നേടുക
Amazon Business അഡ്വൈസറി (ABA) പരിപാടി എന്താണ്?
സെല്ലർമാരുടെ അക്കൗണ്ട് മാനേജ്മെൻ്റ് ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായുള്ള Amazon.in മാർക്കറ്റ്‌പ്ലേസിൻ്റെ ഒരു പുതിയ ലോഞ്ചാണ് ABA. മാർക്കറ്റ്‌പ്ലേസിൽ വിൽപ്പനാ പ്രകടനം മെച്ചപ്പെടുത്താൻ സെല്ലർമാരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡാറ്റാ അധിഷ്ഠിത വിൽപ്പന കോച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഒരു പ്രത്യേക അക്കൗണ്ട് മാനേജരുടെ സേവനം സെല്ലർമാർക്ക് പ്രയോജനപ്പെടുത്താം
വിപണിയിൽ ലഭ്യമായ മറ്റ് അക്കൗണ്ട് മാനേജ്മെൻ്റ് സേവനങ്ങളിൽ നിന്ന് ഈ പരിപാടി എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
Amazon-ൽ നിന്നുള്ള അക്കൗണ്ട് മാനേജർമാർ (AMs) നിങ്ങളെ നേരിട്ട് മാനേജ് ചെയ്യും. സെല്ലർമാരെ സംബന്ധിച്ച് പ്രാധാന്യമുള്ള ഡാറ്റ, ഉപഭോക്തൃ ഉൾക്കാഴ്ചകൾ എന്നിവ ഇവർക്ക് തത്സമയം കാണാനാകും, ഞങ്ങളുടെ മാർക്കറ്റ്‌പ്ലേസുകളിൽ ഉടനീളമുള്ള വിഭാഗങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉപകാരപ്രദമായ വിൽപ്പന കോച്ച് നിർദ്ദേശങ്ങൾ സെല്ലർമാർക്ക് നൽകാനും ഇവർക്കാകും. നിങ്ങൾക്ക് പ്രത്യേകമായി ഇഷ്ടാനുസൃതമാക്കിയ റിപ്പോർട്ടുകളും പ്രവർത്തന പദ്ധതികളും അവർ സൃഷ്ടിക്കും. നിങ്ങളുടെ വിഭാഗത്തിലെ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന പ്രത്യേക, തന്ത്രപരമായ ഡാറ്റാ അധിഷ്ടിത ഇൻപുട്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
അക്കൗണ്ട് മാനേജർ നൽകുന്ന ഇൻപുട്ടുകൾ എന്തൊക്കെയാണ്?
തിരഞ്ഞെടുക്കൽ, പ്രൈസിംഗ്, പ്രകടനം എന്നിങ്ങനെയുള്ള 3 പ്രധാന വിഭാഗങ്ങളിലെ ഇൻപുട്ടുകൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നു. ഇനിപ്പറയുന്ന കാര്യങ്ങൾ സംബന്ധിച്ച വിൽപ്പന കോച്ച് നിർദ്ദേശങ്ങൾ നൽകുന്നതിന് Amazon-ൻ്റെ ആന്തരികമായ വിഭാഗത്തിന് പ്രത്യേകമായുള്ള ഡാറ്റ AM ഉപയോഗിക്കും
- ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള ഏറ്റവും വേഗതയേറിയതും മികച്ചതുമായ മാർഗം.
- കാറ്റലോഗ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം, ദൃശ്യപരത എങ്ങനെ വർദ്ധിപ്പിക്കാം.
- തിരഞ്ഞെടുക്കൽ വിപുലീകരിക്കുന്നതിന് ഏറ്റവും മികച്ച വിൽപ്പനയുള്ളതും ജനപ്രിയവുമായ ASIN-കൾ തിരഞ്ഞെടുക്കാനാകും.
- നിങ്ങളുടെ ഇൻവെൻ്ററി കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിനായി, ഏതൊക്കെ ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കളുടെ ഇടയിൽ ജനപ്രിയം എന്നറിയുക.
- ഏതൊക്കെ ഉൽപ്പന്നങ്ങൾ വേഗത്തിൽ വിൽക്കപ്പെടുന്നില്ല, ഇവയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് എന്തു ചെയ്യണം.
- മൊത്തത്തിലുള്ള അക്കൗണ്ട് ഹെൽത്ത് എങ്ങനെ മെച്ചപ്പെടുത്താം, എങ്ങനെ ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന സെല്ലറാകാം.
- നേടേണ്ട നാഴികക്കല്ലുകൾ വ്യക്തമാക്കി, അവ നേടുന്നതിനുള്ള കാലാനുസൃതമായ ഇൻപുട്ടുകൾ നൽകിക്കൊണ്ട് സെല്ലർമാർക്കായി ഒരു ജോയിൻ്റ് ബിസിനസ് പ്ലാൻ (JBP) സൃഷ്ടിക്കും.
- സ്പോൺസർ ചെയ്ത ക്യാമ്പെയ്നുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ACoS മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ.
- ഏറ്റവും ഫലപ്രദമായ ഡീലുകൾക്ക് എങ്ങനെ യോഗ്യത നേടാം.
- മെച്ചപ്പെടുത്തിയ ബ്രാൻഡ് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള മികച്ച മാതൃകകൾ.
Amazon Business അഡ്വൈസറി (ABA) പരിപാടി പ്രയോജനപ്പെടുത്താൻ ആർക്കാണ് യോഗ്യതയുള്ളത്?
Amazon.in- ൽ നിലവിലുള്ള എല്ലാ സെല്ലർമാർക്കും Amazon Business അഡ്വൈസറി (ABA) പരിപാടി പ്രയോജനപ്പെടുത്താൻ യോഗ്യതയുണ്ട്.
Amazon Business അഡ്വൈസറി (ABA) പരിപാടിയുടെ ദൈർഘ്യം എത്രയാണ്?
ഈ പരിപാടിക്ക് തുടക്കത്തിൽ 3 മാസത്തെ കരാർ കാലയളവ് ഉണ്ട്, ഈ കാലയളവിൻ്റെ അവസാനം പുതുക്കാനുള്ള ഒരു ഓപ്ഷനുമുണ്ട്. വിൽപ്പന സീസണിനെ ആശ്രയിച്ച് അധിക സൗജന്യ കരാറിൻ്റെ സാന്ദർഭിക ഓഫറുകളും ഉണ്ട്.
സെല്ലർ ഡാറ്റ അക്കൗണ്ട് മാനേജരുടെ കൈവശം സുരക്ഷിതമാണോ?
നിങ്ങളുടെ ഡാറ്റയെ ഞങ്ങൾ വളരെ രഹസ്യാത്മകമായി കൈകാര്യം ചെയ്യുന്നു. സെല്ലറുടെ രഹസ്യ വിവരങ്ങൾ പരിരക്ഷിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള കാര്യമായതിനാൽ സെല്ലറുടെ വിവരങ്ങളും നിർദ്ദിഷ്ട വിൽപ്പന ഡാറ്റയും ഒരിക്കലും ഒരു വ്യക്തിക്കും വെളിപ്പെടുത്തില്ല. നിങ്ങളുടെ പ്രകടനം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് മാർക്കറ്റ്‌പ്ലേസിലുടനീളം വിൽപ്പന പാറ്റേണുകളെയും ഉപഭോക്തൃ മുൻഗണനകളെയും സംബന്ധിച്ച മെറ്റാ ഡാറ്റ മാത്രമേ ഞങ്ങൾ പങ്കിടുകയുള്ളൂ.
Amazon Business അഡ്വൈസറി (ABA) പരിപാടിക്കായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
ABA-യ്ക്കായുള്ള പ്രാഥമിക രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക, അടുത്ത ഘട്ടങ്ങൾക്കായി ഞങ്ങൾ നിങ്ങളെ സമീപിക്കും. കരാർ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ ഞങ്ങളുടെ സ്റ്റാൻഡേർഡ് കരാറിൽ ഒപ്പിടേണ്ടിവരും.
ABA പരിപാടിയെ കുറിച്ച് കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് ആരെ ബന്ധപ്പെടാം?
ABA പരിപാടിയെ കുറിച്ച് കൂടുതലറിയാൻ, businessadvisoryservices@amazon.com എന്ന മെയിലിൽ ബന്ധപ്പെടുക