ഗ്ലോബൽ സെല്ലിംഗ്
FBA വഴി ഇന്ത്യയിൽ വിൽക്കുക, ആഗോള സാന്നിദ്ധ്യം അറിയിക്കുക!
Amazon Global Sellingലൂടെ നിങ്ങളു-ടെ ബിസിനസ് ഇന്ത്യയിലേക്ക് വികസിപ്പിക്കുകയും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്യുക
എന്തുകൊണ്ട് FBA ഉപയോഗിച്ച് ഇന്ത്യയിൽ വിൽക്കണം?
സംഭരണ സമ്മർദ്ദം ഇല്ല
ഞങ്ങളുടെ പൂർത്തീകരണ കേന്ദ്രങ്ങളിൽ ഉൽപ്പന്നങ്ങൾ സംഭരിക്കുക മാത്രമല്ല ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ഷിപ്പ് ചെയ്യുന്നതും ഞങ്ങൾ ഏറ്റെടുക്കുന്നു, അതുവഴി നിങ്ങളുടെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
മികച്ച ഇൻസൻ്റീവുകൾ നേടുക
പ്രോഗ്രാമിൻ്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ലോഞ്ച് ചെയ്ത് ആദ്യ 90 ദിവസങ്ങളിൽ ഇൻബൗണ്ട് ചെയ്ത ഉൽപ്പന്നങ്ങൾക്കായി ഞങ്ങൾ $500 വരെ പ്രത്യേക ഇൻസൻ്റീവുകൾ നൽകുന്നു
ഉപഭോക്തൃ വിശ്വാസം കെട്ടിപ്പടുക്കുക
FBA ഉപയോഗിച്ച്, വേഗത്തിൽ തിരിച്ചറിയാൻ ബയറെ സഹായിക്കുന്ന, Amazon ഫുൾഫിൽ ചെയ്യുന്നത് എന്ന ടാഗ് നിങ്ങളുടെ ഉൽപ്പന്നത്തിന് ലഭിക്കും, ബയറുടെ വിശ്വാസം നേടാൻ ഇത് സഹായിക്കുന്നു.
Amazon Prime
FBA ഉൽപ്പന്നങ്ങൾക്ക്, Amazon Prime ഉപയോഗിച്ച് പരിധിയില്ലാത്ത സൗജന്യ ഒരു ദിവസ, രണ്ട് ദിവസ ഡെലിവറി ഓപ്ഷനുകൾക്ക് യോഗ്യതയുണ്ട്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എങ്ങനെയാണ്?
ഒരു ഇന്ത്യൻ സെല്ലറുമായുള്ള പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് FBA ചാനൽ ലോഞ്ച് ചെയ്യാൻ കഴിയും. FBA മോഡലിൽ സെലക്ഷൻ ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ബ്രാൻഡുകളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ സെല്ലർമാരുടെ ഒരു ശൃംഘലയുമായി ബന്ധപ്പെടാൻ Amazon അവരെ സഹായിക്കുന്നു.
ഒരു Amazon ആഗോള സെല്ലറായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഘട്ടം 1
നിങ്ങൾ Amazon-ൽ നിലവിലുള്ള സെല്ലറാണെങ്കിൽ, 2-ാം ഘട്ടത്തിലേക്ക് പോകുക.
നിങ്ങൾ ഒരു പുതിയ സെല്ലറാണെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്ത് 2 ലളിതമായ ഘട്ടങ്ങളിലൂടെ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
നിങ്ങൾ ഒരു പുതിയ സെല്ലറാണെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്ത് 2 ലളിതമായ ഘട്ടങ്ങളിലൂടെ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
ഘട്ടം 2
Amazon SPN-ലെ (സേവന ദാതാവിന്റെ നെറ്റ്വർക്ക്) ട്രേഡ് കംപ്ലയൻസ് കൺസൾട്ടൻ്റുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിൽക്കുന്നതിനുള്ള ആവശ്യകതകൾ മനസ്സിലാക്കുക.
നിങ്ങൾ മുൻഗണന നൽകുന്ന സേവന ദാതാവിനെ തിരഞ്ഞെടുക്കുക, കോൺടാക്റ്റ് ഫോം പൂരിപ്പിച്ച് വിശദാംശങ്ങൾ അഭ്യർത്ഥിക്കുന്നതിന് കോൺടാക്റ്റ് ദാതാവിൽ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുത്ത സേവന ദാതാവ് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും.
നിങ്ങൾ മുൻഗണന നൽകുന്ന സേവന ദാതാവിനെ തിരഞ്ഞെടുക്കുക, കോൺടാക്റ്റ് ഫോം പൂരിപ്പിച്ച് വിശദാംശങ്ങൾ അഭ്യർത്ഥിക്കുന്നതിന് കോൺടാക്റ്റ് ദാതാവിൽ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുത്ത സേവന ദാതാവ് 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും.
ഘട്ടം 3
സേവന ദാതാവിന്റെ സഹായത്തോടെ FBA അക്കൗണ്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
ഘട്ടം 4
ലിസ്റ്റിംഗ് സൃഷ്ടിക്കുക
ഘട്ടം 5
Amazon ഫുൾഫിൽമെൻ്റ് കേന്ദ്രത്തിലേക്ക് ഉൽപ്പന്നങ്ങൾ ഷിപ്പ് ചെയ്യുക
ഘട്ടം 6
വിൽക്കാൻ ആരംഭിക്കുക
കാണുക: ഇന്ത്യയിൽ വിൽക്കുന്ന ആഗോള സെല്ലർമാരുടെ വിജയഗാഥകൾ
1,000 ഓർഡറുകളുടെ ദീപാവലി ആഘോഷ പ്രമോഷൻ പീക്കിൽ പങ്കെടുക്കാൻ Amazon India-യോടൊപ്പം ചേരുക. 2020 ൽ ഞങ്ങളുടെ ലക്ഷ്യം 30 ദശലക്ഷമാണ്!അലക്സ് ലിയുOraimo 品牌海外电商运营
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെ ഞങ്ങളുടെ ലാഭം 30 മടങ്ങ് വർദ്ധിച്ചു എന്ന് മാത്രമല്ല, ഞങ്ങളുടെ കൊറിയൻ, ദക്ഷിണേഷ്യൻ മാർക്കറ്റ്പ്ലേസുകൾക്കിടയിൽ ഒരു പാലമായി Amazon India പ്രവർത്തിക്കുകയും ചെയ്യുന്നു.ആൻഡ്രൂ ലീElago
Amazon IN വളർന്നുവരുന്ന ഒരു വിപണിയാണ്. H&B വിഭാഗത്തിൽ, IN വലിയൊരു വിപണിയാണ് (വളർച്ച നേടിയ വിപണിയെക്കാൾ FBA ഫുൾഫിൽമെൻ്റ് ഫീസ് 1/6 മാത്രമാണ്). ഞങ്ങളുടെ ആഗോള വിൽപ്പന ശൃംഖലയിൽ IN വിപണി ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ഞങ്ങളുടെ വ്യത്യസ്തമായ മത്സര തന്ത്രത്തിനുള്ള മികച്ച ചോയ്സുമാണ്.”ജിമ്മിSunon
Amazon IN ദീപാവലി ഡീലിൽ ചേരുന്നത് ഞങ്ങളുടെ വിൽപ്പന 5 മടങ്ങ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.”ആൻഡി ലിയുVEIKK
ഞാൻ Amazon IN-ൽ ചേർന്നതുമുതൽ, വ്യത്യസ്ത തരം പ്രമോഷനുകളിലൂടെ AMs ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്.”ടോവിDr.mills
പതിവ് ചോദ്യങ്ങൾ
മറ്റ് മാർക്കറ്റ്പ്ലേസുകളെ അപേക്ഷിച്ച് ഇന്ത്യയിൽ FBA എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
നേരിട്ടുള്ള B2C (ബിസിനസ് ടു കസ്റ്റമർ) റീട്ടെയിലിൽ ഏർപ്പെടാൻ ആഗോള സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ചട്ടങ്ങൾ അനുമതി നൽകുന്നില്ല. ബ്രാൻഡുകളുടെ FBA മോഡലിൽ ലിസ്റ്റ് ചെയ്യാനുള്ള സെലക്ഷൻ്റെ കാര്യത്തിൽ സഹായിക്കുന്ന 3-ാം കക്ഷി ഇന്ത്യൻ കമ്പനികളുമായി അവരെ ബന്ധപ്പെടുത്തിക്കൊണ്ട് Amazon India ടീം ബ്രാനഡുകളെ സഹായിക്കുന്നു. ഈ മോഡലിന് പുറത്ത്, രാജ്യത്തിന് പുറത്തുള്ള ബ്രാൻഡുകൾക്ക് ഇനിപ്പറയുന്ന രീതിയിൽ FBA-യിൽ ലോഞ്ച് ചെയ്യാൻ കഴിയും: (എ) FDI മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്വന്തം സ്ഥാപനം സജ്ജീകരിക്കുക അല്ലെങ്കിൽ (ബി) ഔട്ട്പർച്ചേസ് മോഡലിൽ വിതരണക്കാർ/Amazon-മായി പങ്കാളിയാകുന്നു.
എനിക്ക് ഇന്ത്യയിൽ എന്തെല്ലാം വിൽക്കാൻ കഴിയും?
നിങ്ങളുടെ എല്ലാ വടക്കേ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും ഏതെങ്കിലും പുതിയ ഉൽപ്പന്നങ്ങൾക്കുമായി നിങ്ങൾക്ക് ലിസ്റ്റിംഗുകൾ സൃഷ്ടിക്കാനും വിൽക്കാനും കഴിയും, എന്നാൽ ചില വിഭാഗങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു, നിങ്ങൾ അവ വിൽക്കാൻ ആരംഭിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതി ആവശ്യമാണ്. Amazon ഉൽപ്പന്ന വിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു: തുണിത്തരങ്ങൾ, ഓട്ടോമോട്ടീവ്, ബേബി ഉൽപ്പന്നങ്ങൾ, ബാറ്ററികൾ, ബ്യൂട്ടി, പുസ്തകങ്ങൾ, ഉപഭോഗവസ്തുക്കൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് (ക്യാമറകളും വീഡിയോ ഗെയിമുകളും -കൺസോളുകൾ ഉൾപ്പെടെ), ഡിജിറ്റൽ ആക്സസറികൾ (മൊബൈൽ ആക്സസറികൾ, ഇലക്ട്രോണിക്സ് ആക്സസറികൾ, പിസി ആക്സസറികൾ എന്നിവ ഉൾപ്പെടെ), പലചരക്ക്, വീട്, ജ്വല്ലറി, അടുക്കള, ലഗേജ്, മൊബൈൽ ഫോണുകൾ, സിനിമകൾ, സംഗീത ഉപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി, പേഴ്സണൽ കെയർ ഉപകരണങ്ങൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, പെറ്റ് സപ്ലേകൾ, സോഫ്റ്റ്വെയർ, ഷൂസും ഹാൻഡ്ബാഗുകളും, ടാബ്ലെറ്റുകൾ, കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിമുകൾ (കൺസോളുകൾ ഗെയിമുകളും), വാച്ചുകൾ.
IN മാർക്കറ്റ്പ്ലേസിൽ FBA സെല്ലറാകാനുള്ള ആവശ്യകതകൾ എന്തെല്ലാമാണ്?
IN മാർക്കറ്റ്പ്ലേസിൽ FBA സെല്ലറാകാകാൻ, നിങ്ങൾ ഒരു 3-ാം കക്ഷി കമ്പനിയുമായി ബന്ധപ്പെടേണ്ടതുണ്ട്. മൂന്നാം കക്ഷി കമ്പനി നിങ്ങളുടെ ബിസിനസ് പരിശോധനാ രേഖകളും ഉൽപ്പന്നങ്ങളും പരിശോധിക്കുകയും ലിസ്റ്റിംഗ് സംബന്ധമായി സഹായിക്കുകയും ചെയ്യും. Amazon FCs -കളിൽ നിങ്ങളുടെ ഇൻവെൻ്ററി പരിപാലിക്കുന്നതിനും ഇന്ത്യയിൽ വിൽക്കുന്നതിനും നിങ്ങൾ ഈ സേവന ദാതാക്കളുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.
ഞാൻ ഇംഗ്ലീഷ് സംസാരിക്കില്ല. ഇന്ത്യയിൽ വിൽക്കുന്നതിന് ഭാഷാ ആവശ്യകതകൾ ഉണ്ടോ?
ലിസ്റ്റിംഗും ഉപഭോക്തൃ സേവനവും (ഡെലിവറിയും ഉൽപ്പന്നവുമായി ബന്ധപ്പെട്ടതും) ഇംഗ്ലീഷിൽ നൽകണമെന്ന് Amazon ആവശ്യപ്പെടുന്നു, പക്ഷേ നിങ്ങൾ വിഷമിക്കേണ്ടതില്ല, നിരവധി സെല്ലർമാർ Amazon-ൻ്റെ വിവർത്തന പിന്തുണാ ഉപകരണങ്ങളുടെ ഒപ്പം/അല്ലെങ്കിൽ ബാഹ്യ 3-ാം കക്ഷി വിവർത്തന സേവന ദാതാക്കളുടെ മിക്സിലൂടെയാണ് ഭാഷാപരമായ ആവശ്യകതകൾ കൈകാര്യം ചെയ്യുന്നത്.
നിങ്ങൾ നിലവിൽ Amazon സെല്ലറാണെങ്കിൽ, അന്താരാഷ്ട്ര ലിസ്റ്റിംഗുകൾ സൃഷ്ടിക്കുക (BIL) ഉപയോഗിച്ച് നിങ്ങളുടെ ലിസ്റ്റിംഗുകൾ കൈകാര്യം ചെയ്യുന്നത് Amazon ലളിതമാക്കുന്നു:
ഓഫറുകൾ ചേർത്ത് വിലകൾ സമന്വയിപ്പിക്കുന്നതിലൂടെ എല്ലാ മാർക്കറ്റ്പ്ലേസുകളിലും നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ BIL ഉപകരണം നിങ്ങളെ സഹായിക്കുന്നു. ജർമ്മൻ, ജാപ്പനീസ്, ഫ്രഞ്ച് മുതലായ അന്താരാഷ്ട്ര ഭാഷകളിലെ ഉള്ളടക്കവും ഇത് വിവർത്തനം ചെയ്യുന്നു. അധിക മാർക്കറ്റ്പ്ലേസുകളിലേക്ക് നിരവധി ഓഫറുകൾ വേഗത്തിൽ ചേർക്കാൻ BIL നിങ്ങളെ പ്രാപ്തമാക്കുന്നു.
നിങ്ങൾ Amazon-ലെ വിൽപ്പനയിൽ ഇനിയും ചേർന്നിട്ടില്ലെങ്കിൽ, ലിസ്റ്റിംഗ്, വിവർത്തന ആവശ്യകതകൾക്കായി നിങ്ങൾക്ക് സേവന ദാതാവിന്റെ നെറ്റ്വർക്ക് ഉപയോഗിക്കാം.
നിങ്ങൾ നിലവിൽ Amazon സെല്ലറാണെങ്കിൽ, അന്താരാഷ്ട്ര ലിസ്റ്റിംഗുകൾ സൃഷ്ടിക്കുക (BIL) ഉപയോഗിച്ച് നിങ്ങളുടെ ലിസ്റ്റിംഗുകൾ കൈകാര്യം ചെയ്യുന്നത് Amazon ലളിതമാക്കുന്നു:
ഓഫറുകൾ ചേർത്ത് വിലകൾ സമന്വയിപ്പിക്കുന്നതിലൂടെ എല്ലാ മാർക്കറ്റ്പ്ലേസുകളിലും നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ BIL ഉപകരണം നിങ്ങളെ സഹായിക്കുന്നു. ജർമ്മൻ, ജാപ്പനീസ്, ഫ്രഞ്ച് മുതലായ അന്താരാഷ്ട്ര ഭാഷകളിലെ ഉള്ളടക്കവും ഇത് വിവർത്തനം ചെയ്യുന്നു. അധിക മാർക്കറ്റ്പ്ലേസുകളിലേക്ക് നിരവധി ഓഫറുകൾ വേഗത്തിൽ ചേർക്കാൻ BIL നിങ്ങളെ പ്രാപ്തമാക്കുന്നു.
നിങ്ങൾ Amazon-ലെ വിൽപ്പനയിൽ ഇനിയും ചേർന്നിട്ടില്ലെങ്കിൽ, ലിസ്റ്റിംഗ്, വിവർത്തന ആവശ്യകതകൾക്കായി നിങ്ങൾക്ക് സേവന ദാതാവിന്റെ നെറ്റ്വർക്ക് ഉപയോഗിക്കാം.
IN മാർക്കറ്റ്പ്ലേസിൽ റിട്ടേൺ നിരക്ക് കൂടുതലാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് മാനേജ് ചെയ്യാൻ സെല്ലറെ സഹായിക്കുന്നതിന് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ?
IN ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിൽ, റിട്ടേൺ നിരക്കുകൾ മാനേജ് ചെയ്യാവുന്നതേയുള്ളൂ. വിൽക്കാനാകാത്ത സ്റ്റോക്കിൽ നിന്ന് സാൽവേജ് മൂല്യം വീണ്ടെടുക്കാൻ സെല്ലർക്ക് സഹായിക്കുന്നതിന് ഞങ്ങൾക്ക് ഒരു ലിക്വിഡേഷൻ പ്രോഗ്രാമും ഉണ്ട്. ഈ പ്രോഗ്രാമിൽ സൗജന്യമായി ചേരാം, ശരാശരി വിൽപ്പന വിലയുടെ 35% വരെ വീണ്ടെടുക്കാനും കഴിയും.
ഇന്ന് തന്നെ Amazon Global സെല്ലറായി വിൽപ്പന ആരംഭിക്കുക
ഇന്ത്യയിലെ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക