Amazon Seller > Sell Online
ഓൺലൈനിൽ എങ്ങനെ വിൽക്കാം എന്ന് മനസ്സിലാക്കുക

ഇന്നുതന്നെ ഓൺലൈനിൽ വിൽക്കാൻ തുടങ്ങുക

നിങ്ങൾ ഇതിനകം തന്നെ വിജയിച്ച ഒരു ബിസിനസിന് ഉടമയാണെങ്കിൽ അല്ലെങ്കിൽ മികച്ചൊരു ആശയവും വിൽക്കാനുള്ള അഭിനിവേശവും ഉള്ളയാളാണെങ്കിൽ, നിങ്ങൾ Amazon.in-ലെ വിൽപ്പനയിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയാണുള്ളത്
Sell on Amazon.in with 50% off on Selling Fee and 1-Click Launch Support at no additional cost.

1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ

Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.

എന്തിന് Amazon.in-ൽ വിൽക്കണം

ഇന്ന്, കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ 10 ലക്ഷത്തിലധികം സെല്ലർമാർ Amazon.in തിരഞ്ഞെടുക്കുന്നു, ഇനിപ്പറയുന്നവ പോലുള്ള നിരവധി പ്രയോജനങ്ങൾ അവരെല്ലാം ആസ്വദിക്കുകയും ചെയ്യുന്നു:
സുരക്ഷിതമായ പേയ്മെന്റുകൾ

സുരക്ഷിതമായ പേയ്മെന്റുകൾ, പതിവായി

പേ-ഓൺ-ഡെലിവറി ഓർഡറുകളുടെ കാര്യത്തിൽ പോലും, ഓരോ 7 ദിവസത്തിലും നിങ്ങളുടെ പണം സുരക്ഷിതമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു.
സമ്മർദ്ദരഹിതമായ ഷിപ്പിംഗ്

സമ്മർദ്ദരഹിതമായ ഷിപ്പിംഗ്

Fulfillment by Amazon (FBA) വഴിയാണെങ്കിലും Easy Ship വഴിയാണെങ്കിലും, നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഞങ്ങൾ ഏറ്റെടുക്കുന്നു.
സേവന ദാതാവ്

ഓരോ ആവശ്യത്തിനുമുള്ള സേവനങ്ങൾ

ഉൽപ്പന്ന ഫോട്ടോഗ്രഫി, അക്കൗണ്ട് മാനേജ്മെന്റ് എന്നിവയ്ക്കും മറ്റും മൂന്നാം കക്ഷി പ്രൊഫഷണലുകളിൽ നിന്ന്, പണം നൽകിക്കൊണ്ടുള്ള സേവനം നേടുക.
നിങ്ങൾ ഉൽപ്പന്നത്തിൽ ശ്രദ്ധിച്ചാൽ മാത്രം മതി, മറ്റു കാര്യങ്ങൾ Amazon ഏറ്റെടുക്കുന്നു
ബിനോയ് ജോൺഡയറക്ടർ, Benesta

വിൽക്കാനുള്ള ആവശ്യകതകൾ

നിങ്ങൾ Amazon.in-ൽ വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ Amazon Seller Central-ൽ പ്രവേശിക്കേണ്ടി വരും. ഒരു അക്കൗണ്ട് സൃഷ്ടിച്ചുകൊണ്ട് നിങ്ങൾക്കിത് ചെയ്യാവുന്നതാണ്. ഇതിന് വെറും 15 മിനിറ്റ് മാത്രമേ എടുക്കൂ, വിൽപ്പന തുടങ്ങാൻ നിങ്ങൾക്ക് വെറും രണ്ടു കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ:
GST
നിങ്ങളുടെ വിൽപ്പന ബിസിനസിൻ്റെ GST/PAN വിവരങ്ങൾ
ബാങ്ക് അക്കൗണ്ട്
പേയ്മെന്റുകൾ നിക്ഷേപിക്കുന്നതിനുള്ള ഒരു സജീവ ബാങ്ക് അക്കൗണ്ട്
നിങ്ങൾ വിൽക്കുന്ന വിഭാഗത്തെയും ബ്രാൻഡിനെയും അടിസ്ഥാനമാക്കി, Amazon.in-ൽ വിൽക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ, ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഉപ-വിഭാഗങ്ങൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ, ഫീസ് കണക്കാക്കൽ മുതലായവ താഴെ നൽകിയിട്ടുള്ള വിഭാഗ പേജുകളിൽ നിന്ന് മനസ്സിലാക്കുക.

Amazon പദം:

Seller Central

സെല്ലർമാർ തങ്ങളുടെ Amazon.in വിൽപ്പന മാനേജ് ചെയ്യാനായി ലോഗിൻ ചെയ്യുന്ന വെബ്സൈറ്റാണ് Seller Central. നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാം, ഇൻവെൻ്ററി മാനേജ് ചെയ്യാം, പ്രൈസിംഗ് അപ്ഡേറ്റ് ചെയ്യാം, വാങ്ങുന്നവരുമായി ആശയവിനിമയം നടത്താം, നിങ്ങളുടെ അക്കൗണ്ട് ഹെൽത്ത് നിരീക്ഷിക്കാം, പിന്തുണ നേടുകയും ചെയ്യാം.

നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക

നിങ്ങൾ Seller Central അക്കൗണ്ട് സൃഷ്ടിച്ചു കഴിഞ്ഞാൽ, ലിസ്റ്റിംഗ് പ്രക്രിയയിലൂടെ Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നം വിൽപ്പനയ്ക്ക് ലഭ്യമാക്കാം. ഇത് ചെയ്യേണ്ട രീതി ഇതാ: ലിസ്റ്റിംഗ് പ്രക്രിയയിലൂടെ.
  • Amazon.in-ൽ ഇതിനകം വാങ്ങാൻ ലഭ്യമായ എന്തെങ്കിലുമാണ് നിങ്ങൾ വിൽക്കുന്നതെങ്കിൽ, നിലവിലുള്ള ഒരു ഉൽപ്പവുമായി ലളിതമായി പൊരുത്തപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ഉൽപ്പന്നം ലിസ്റ്റ് ചെയ്യാവുന്നതാണ്.
  • നിങ്ങൾ ഒരു ബ്രാൻഡ് ഉടമയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഒരു പുതിയ ഉൽപ്പന്നമാണ് വിൽക്കുന്നതെങ്കിൽ, ഉൽപ്പന്ന വിശദാംശങ്ങൾ, അളവുകൾ, ചിത്രങ്ങൾ, സവിശേഷതകൾ, വേരിയേഷനുകൾ എന്നിവ പോലുള്ള എല്ലാ വിവരങ്ങളും ചേർത്ത് നിങ്ങളുടെ ഉൽപ്പന്നത്തിനായി ഒരു ലിസ്റ്റിംഗ് സൃഷ്ടിക്കേണ്ടതുണ്ട്

സ്റ്റോർ ചെയ്യലും ഡെലിവർ ചെയ്യലും

ഒരു Amazon.in സെല്ലർ എന്ന നിലയിൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ സ്റ്റോർ നിങ്ങളുടെ ഉപഭോക്താവിന് അവ ഡെലിവർ ചെയ്യുകയും വേണം. ഇതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് ഏറ്റെടുക്കാം അല്ലെങ്കിൽ നിങ്ങൾക്കായി ഇത് ചെയ്യാൻ Amazon-നെ അനുവദിക്കാം.

നിങ്ങളുടെ ഓപ്ഷനുകൾ ഇവയാണ്:
  • Fulfillment by Amazon: സംഭരണം, പായ്ക്കിംഗ്, ഡെലിവറി എന്നിവയുടെ ഉത്തരവാദിത്തം Amazon ഏറ്റെടുക്കുന്നു. നിങ്ങൾക്ക് Prime ബാഡ്‍ജ് ലഭിക്കുന്നു, ഒപ്പം ഉപഭോക്തൃ സേവനവും Amazon കൈകാര്യം ചെയ്യുന്നു.
  • Easy Ship: നിങ്ങൾ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നു, Amazon അത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുന്നു.
  • Self Ship: നിങ്ങൾ സംഭരണവും മൂന്നാം-കക്ഷി കൊറിയർ സേവനത്തിലൂടെ ഉൽപ്പന്നങ്ങളുടെ ഡെലിവറിയും കൈകാര്യം ചെയ്യുന്നു

നിങ്ങളുടെ വിൽപ്പനയ്ക്ക് പണം നേടുക

നിങ്ങൾ ഒരു Amazon.in സെല്ലറായി കഴിഞ്ഞാൽ, നിങ്ങൾക്ക് ഓർഡറുകൾ ലഭിക്കാൻ തുടങ്ങും. നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിച്ച ശേഷം, ഈ ഓർഡറുകൾക്കായുള്ള നിങ്ങളുടെ പേയ്മെന്റുകൾ (Amazon ഫീസ് കുറച്ച ശേഷം) ഓരോ 7 ദിവസത്തിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. നിങ്ങളുടെ Seller Central പ്രൊഫൈലിൽ ഏതു സമയത്തും സെറ്റിൽമെൻ്റുകൾ കാണാനും ചോദ്യങ്ങളുണ്ടെങ്കിൽ സെല്ലർ പിന്തുണയുമായി ബന്ധപ്പെടാനും കഴിയും

Amazon.in ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളർത്തുക

നിങ്ങൾ ഒരു Amazon.in സെല്ലറായി കഴിഞ്ഞാൽ, നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കുന്ന നിരവധി ടൂളുകളിലേക്കും പ്രോഗ്രാമുകളിലേക്കും (പണമടച്ച് ഉപയോഗിക്കുന്നതും സൗജന്യവും) നിങ്ങൾക്ക് പ്രവേശനം നേടാൻ കഴിയും.

ബിസിനസ് വളർത്താൻ Amazon-ന് നിങ്ങളെ സഹായിക്കാനാകുന്ന മാർഗങ്ങൾ ഇവയാണ്:
  • ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യാൻ നിങ്ങൾ Fulfillment by Amazon തിരഞ്ഞെടുക്കുമ്പോൾ, അല്ലെങ്കിൽ Local Shops by Amazon പ്രകാരം വിൽക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് Prime ബാഡ്‍ജ് ലഭിക്കും.
  • നിയമങ്ങൾ സജ്ജീകരിച്ചുകൊണ്ട് നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിലകൾ സ്വയമേവ ക്രമീകരിക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ ഓട്ടോമേറ്റ് പ്രൈസിംഗ് ഉപയോഗിക്കുകയും ഓഫർ പ്രദർശനം വിജയിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യാം.
  • ഞങ്ങളുടെ ‘ഉപഭോക്താക്കളുടെ അഭിപ്രായ ഡാഷ്ബോർഡ്’ ഉപയോഗിക്കുന്നതിലൂടെ, നിങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്ക് കഴിയും.

എപ്പോഴും ഒരു ക്ലിക്ക് അകലെ പിന്തുണയുണ്ട്

ഒരു Amazon.in സെല്ലർ എന്ന നിലയിൽ, നിങ്ങൾക്ക് എപ്പോഴും ഞങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങൾക്ക് ഒരു ചോദ്യം ഉണ്ടെങ്കിൽ, ഞങ്ങൾ അതിന് ഉത്തരം നൽകും. നിങ്ങൾ ഒരു പ്രൊഫഷണൽ സേവന ദാതാവിന് സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഞങ്ങൾക്ക് സഹായിക്കാനാകും. അല്ലെങ്കിൽ, നിങ്ങൾക്ക് സ്വന്തമായി പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളുണ്ട്.
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?

ഞങ്ങളോടൊപ്പം നിങ്ങളുടെ ഓൺലൈൻ വിൽപ്പനാ യാത്ര തുടങ്ങുക

Amazon.in-ലെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ മുന്നിൽ എല്ലാ ദിവസവും നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൂ.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ