പ്രകടനം മെച്ചപ്പെടുത്തുക, പ്രയോജനങ്ങൾ അൺലോക്ക് ചെയ്യുക, വളർച്ച ത്വരിതപ്പെടുത്തുക

എന്താണ് Amazon STEP?

ഉപഭോക്തൃ അനുഭവ മെട്രിക്കുകളും അതുവഴി വളർച്ചയും മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്ന, ഇഷ്ടാനുസൃതമാക്കാവുന്നതും പ്രായോഗികവുമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിങ്ങളുടെ അനുഭവം ലളിതമാക്കുന്ന, പ്രയോജനങ്ങൾ നൽകുന്ന, പ്രകടനം അടിസ്ഥാനമാക്കിയുള്ള ഒരു പ്രോഗ്രാമാണ് Amazon STEP. പ്രധാന മെട്രിക്സ് സംബന്ധിച്ച നിങ്ങളുടെ പ്രകടവും അതുമായി ബന്ധപ്പെട്ട പ്രയോജനങ്ങളും സുതാര്യവും മനസ്സിലാക്കാൻ എളുപ്പമുള്ളതും Amazon.in-ലെ എല്ലാ വലുപ്പത്തിലുമുള്ളതും ഏത് കാലം മുതൽ പ്രവർത്തിക്കുന്നവരുമായ സെല്ലർമാർക്കെല്ലാം ബാധകമായതുമാണ്.

നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനനുസരിച്ച്, 'ബേസിക്', 'സ്റ്റാൻഡേർഡ്', 'അഡ്വാൻസ്ഡ്', 'പ്രീമിയം' ലെവലുകളിലൂടെ മുന്നേറിക്കൊണ്ട് നിങ്ങൾ പ്രയോജനങ്ങൾ അൺലോക്ക് ചെയ്യുന്നു. ഭാരം കൈകാര്യം ചെയ്യൽ, ലൈറ്റ്നിംഗ് ഡീൽ ഫീസ് ഇളവുകൾ, വേഗത്തിലുള്ള വിതരണ സൈക്കിളുകൾ, മുൻഗണനാ സെല്ലർ പിന്തുണ, സൗജന്യ അക്കൗണ്ട് മാനേജ്മെൻ്റ്, സൗജന്യ A+ കാറ്റലോഗിംഗ് എന്നിവയും മറ്റും ഈ പ്രയോജനങ്ങൾ ഉൾപ്പെടുന്നു. STEP ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ പ്രകടനം, പ്രയോജനങ്ങൾ, വളർച്ച എന്നിവ നിങ്ങളുടെ കൈയ്യിലാണ്, ഇത് നിങ്ങളുടെ വിജയത്തിൻ്റെ ചുമതല നിങ്ങളെ ഏൽപ്പിക്കുകയും ചെയ്യുന്നു!

Amazon STEP എങ്ങനെ പ്രവർത്തിക്കുന്നു?

ഘട്ടം 1

ഒരു Amazon സെല്ലറായി രജിസ്റ്റർ ചെയ്ത് സ്റ്റാൻഡേർഡ് ലെവലിൽ നിന്ന് ആരംഭിക്കൂ!
ഒരു Amazon.in സെല്ലറായി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിന് Seller Central-ൽ ലോഗിൻ ചെയ്യുക. ഒരു പുതിയ സെല്ലറെന്ന നിലയിൽ നിങ്ങൾ “സ്റ്റാൻഡേർഡ്” ലെവലിൽ ആരംഭിക്കുകയും ആദ്യ ദിവസം മുതൽ “സ്റ്റാൻഡേർഡ്” പ്രയോജനങ്ങൾ ആസ്വദിക്കുകയും ചെയ്യും.

ഘട്ടം 2

വളർച്ചയെ നയിക്കുന്ന അളവുകളുടെ അടിസ്ഥാനത്തിൽ പ്രകടനം ട്രാക്ക് ചെയ്യുക
റദ്ദാക്കൽ നിരക്ക്, വൈകിയുള്ള ഡെസ്പാച്ച് നിരക്ക്, റിട്ടേൺ നിരക്ക് എന്നിവ പോലുള്ള, സെല്ലർക്ക് നിയന്ത്രിക്കാവുന്ന പ്രധാന ഉപഭോക്തൃ മെട്രിക്‌സിൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ STEP സെല്ലർമാരെ പ്രാപ്‌തമാക്കുന്നു. സെല്ലർമാർ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച്, ഓരോ ലെവലുമായും ബന്ധപ്പെട്ട പ്രയോജനങ്ങൾ അവർക്ക് അൺലോക്ക് ചെയ്യാം.

ഘട്ടം 3

നിരവധി പ്രയോജനങ്ങൾ ആസ്വദിക്കുക
ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലനം, വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് ഇളവ്, ലൈറ്റ്നിംഗ് ഡീൽ ഫീസ് ഇളവ്, വേഗത്തിലുള്ള പണ‌വിതരണ സൈക്കിളുകൾ, മുൻഗണനാധിഷ്‌ഠിത സെ‌ല്ലർ ‌പിന്തുണ, സൗജന്യമായ ലോകോത്തര അക്കൗണ്ട് മാനേജ്മെൻ്റ് എന്നിവ പ്രയോജനങ്ങളിൽ ഉൾപ്പെടുന്നു.

ഘട്ടം 4

ഇഷ്ടാനുസൃതമാക്കിയ ശുപാർശകൾ നേടുക
Seller Central-ലെ STEP ഡാഷ്ബോർഡ് നിങ്ങൾക്ക് ഇഷ്ടാനുസൃതവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ നൽകുന്നു, സെല്ലർമാർക്ക് ഈ നിർദ്ദേശങ്ങൾ കാണാനും ഡൗൺലോഡ് ചെയ്യാനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ തീരുമാനിക്കാനും കഴിയും

പ്രോഗ്രാം പ്രയോജനങ്ങൾ

Benefit
ബേസിക്ക്
സ്റ്റാൻഡേർഡ്
അഡ്വാൻസ്ഡ്
പ്രീമിയം
വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് ഇളവ്ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യാൻ സെല്ലർമാരിൽ നിന്ന് വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കും. ഇത് ഓർഡറുകളുടെ ഭാരത്തിൻ്റെ തരവും ലക്ഷ്യസ്ഥാനവും അടിസ്ഥാനമാക്കിയാണ്.
X
രൂപ വരെ 6
12 രൂപ വരെ
12 രൂപ വരെ
Refund Fee WaiverSellers are charged a weight handling fee in order to deliver their products. This is based on the weight classification and destination of the orders.
X
Upto Rs.10
Upto Rs.30
Upto Rs.30
Lighting Deal Fees WaiverSellers are charged a weight handling fee in order to deliver their products. This is based on the weight classification and destination of the orders.
X
10% off
20% off
20% off
Long Term Storage Fees WaiverSellers are charged a weight handling fee in order to deliver their products. This is based on the weight classification and destination of the orders.
X
X
X
20% off
Payment Reserve PeriodGet your funds faster in your account with shorter payment reserve for higher level sellers.
10 days
7 days
7 days
3 days
Payment Disbursement CycleGet your funds faster in your account with shorter payment reserve for higher level sellers.
Weekly
Weekly
Weekly
Daily
അക്കൗണ്ട് മാനേജ്മെൻ്റ്മാർക്കറ്റ്‍പ്ലേസിൽ സെല്ലർമാരുടെ ബിസിനസ് വളരുന്നതിന് തടസ്സമാകുന്ന വിടവുകളും പുതിയ അവസരങ്ങളും കണ്ടെത്താൻ സഹായിക്കുന്ന പരിചയസമ്പന്നരായ അക്കൗണ്ട് മാനേജർമാരാണ് അക്കൗണ്ട് മാനേജ്മെൻ്റ് സേവനങ്ങൾ നൽകുന്നത്.
X
X
മാനദണ്ഡം അടിസ്ഥാനമാക്കി*
ഗ്യാരൻ്റി നൽകുന്നു
സൗജന്യ സേവന ദാതാവിന്‍റെ നെറ്റ്‌വർക്ക് (SPN) ക്രെഡിറ്റുകൾകാറ്റലോഗിംഗ്, ഇമേജിംഗ് തുടങ്ങിയ വിവിധ സേവനങ്ങൾക്ക് സെല്ലർമാരെ സഹായിക്കുന്ന Amazon എംപാനൽഡ് മൂന്നാം കക്ഷി സേവന ദാതാക്കളുമായി സർവ്വീസ് പ്രൊവൈഡർ നെറ്റ്‌വർക്ക് (SPN) സെല്ലർമാരെ കണക്റ്റ് ചെയ്യുന്നു.
X
X
₹3500 മൂല്യമുള്ളത്
₹3500 മൂല്യമുള്ളത്
Amazon സെല്ലർ കണക്റ്റ് ഇവൻ്റുകളിലേക്ക് സ്ഥിരീകരിച്ച ക്ഷണംവിവിധ നഗരങ്ങളിൽ ഉടനീളമുള്ള, മികച്ച പ്രകടനം കാഴ്ചവെച്ച സെല്ലർമാർക്കുള്ള, ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം പങ്കെടുക്കാവുന്ന ഇവന്‍റുകളാണ് Amazon സെല്ലർ കണക്റ്റുകൾ
X
X
മുൻഗണനയുള്ള സെല്ലർ പിന്തുണനിങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് ഇ-മെയിൽ വഴി അതിവേഗ പിന്തുണ 24x7 നേടൂ.
X
X
X

Additional Benefits

Fee waiver on Sunday Shipout
Get an additional weight handling fee waiver on enabling Sunday Shipout.
Marketing Service Discount
A time-limited discount on marketing services packages for all eligible Premium (all sellers) and Advanced sellers (sellers who had GMS above INR 2 million in the previous quarter).

STEP Seller Success Stories

ഒരു Amazon സെല്ലറെ അവതരിപ്പിക്കുന്ന വീഡിയോ ലഘുചിത്രം
മുൻപൊക്കെ എൻ്റെ പ്രകടനം പരിശോധിക്കാൻ ഒന്നിലധികം ഡാഷ്ബോർഡുകൾ സന്ദർശിക്കേണ്ടി വന്നിരുന്നു, ഇപ്പോൾ Amazon STEP ഉപയോഗിച്ച്, എൻ്റെ മൊത്തത്തിലുള്ള പ്രകടനം ഒരിടത്ത് ട്രാക്ക് ചെയ്യാൻ എനിക്ക് കഴിയും. എല്ലാ മെട്രിക്സും വേണ്ട നിലയിലാണെന്ന് ഉറപ്പാക്കാൻ അല്ലെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഘല കണ്ടെത്താൻ ഇത് എന്നെ സഹായിക്കുന്നു
നിതിൻ ജെയിൻIndigifts
നിങ്ങളുടെ ബിസിനസ് വളർച്ച എങ്ങനെ ത്വരിതപ്പെടുത്താം എന്ന് പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾ Amazon STEP-നെ കുറിച്ചുള്ള സൗജന്യ വെബിനാറുകൾ പതിവായി നടത്തുന്നു

പതിവ് ചോദ്യങ്ങൾ (FAQ)

ഞാൻ STEP-ൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
സെല്ലർമാർ സ്വമേധയാ Amazon STEP-ലേക്ക് എൻറോൾ ചെയ്യപ്പെടും.
ഞാൻ പുതിയ സെല്ലറാണ്? ഞാൻ STEP-ൻ്റെ ഭാഗമാകുമോ?
അതെ, ഒരു പുതിയ സെല്ലറെന്ന നിലയിൽ നിങ്ങൾ 'സ്റ്റാൻഡേർഡ്' ലെവലിൽ ആരംഭിക്കുകയും ആദ്യ ദിവസം മുതൽ 'സ്റ്റാൻഡേർഡ്' പ്രയോജനങ്ങൾ ആസ്വദിക്കുകയും ചെയ്യും.
എൻ്റെ പ്രകടനം എനിക്ക് എവിടെ കാണാൻ കഴിയും?
Seller Central-ലെ STEP ഡാഷ്ബോർഡിൽ നിങ്ങളുടെ പ്രകടനം, നിലവിലെ നില, പ്രയോജനങ്ങൾ, ഇഷ്ടാനുസൃതമാക്കിയ ശുപാർശകൾ എന്നിവ നിങ്ങൾക്ക് കാണാൻ കഴിയും. Seller Central-ലെ STEP ഡാഷ്ബോർഡ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ലോഗിൻ ആവശ്യമാണ്).
എന്നെ എപ്പോഴാണ് വിലയിരുത്തുന്നത്?
STEP ത്രൈമാസ മൂല്യനിർണ്ണയ സൈക്കിൾ പിന്തുടരുന്നു. കഴിഞ്ഞ പാദത്തിലെ നിങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി അടുത്ത പാദത്തിലെ 5-ാം ദിവസത്തോടെ നിങ്ങൾ പുതിയ ലെവലിലേക്ക് നീങ്ങും (അല്ലെങ്കിൽ സമാന ലെവലിൽ തുടരും).

ഉദാഹരണത്തിന്, 2022 ജനുവരി 1 മുതൽ 2022 മാർച്ച് 31 വരെയുള്ള നിങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി 2022 ഏപ്രിൽ 5-ന് നിങ്ങൾ 'ബേസിക്ക്', 'അഡ്വാൻസ്ഡ്' അല്ലെങ്കിൽ 'പ്രീമിയം' ലെവലിലേക്ക് നീങ്ങും. 2022 ഏപ്രിൽ 1 മുതൽ 2022 ജൂൺ 30 വരെയുള്ള നിങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി 2022 ജൂലൈ 5-ന് നിങ്ങളുടെ അടുത്ത മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ നിങ്ങൾ ഈ ലെവലിൽ തുടരുകയും അനുബന്ധ പ്രയോജനങ്ങൾ നേടുകയും ചെയ്യും.

മൂല്യനിർണ്ണയ കാലയളവിൽ കുറഞ്ഞത് 30 ഓർഡറുകൾ ഫുൾഫിൽ ചെയ്യുകയും നിങ്ങൾക്ക് കുറഞ്ഞത് അഞ്ച് വ്യത്യസ്ത ASIN-കൾ ഉണ്ടായിരിക്കുകയും ചെയ്താൽ മാത്രമേ മൂല്യനിർണ്ണയം നടത്തുകയുള്ളൂ. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, നിങ്ങൾ “സ്റ്റാൻഡേർഡ്” ലെവലിൽ തുടരുകയും “സ്റ്റാൻഡേർഡ്” പ്രയോജനങ്ങൾ നേടുകയും ചെയ്യും.

സെല്ലറായുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുക

Amazon-ൽ വിൽക്കുന്ന 7 ലക്ഷത്തിലധികം ബിസിനസുകളടങ്ങിയ ഞങ്ങളുടെ കുടുംബത്തിൻ്റെ ഭാഗമാകുക
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ