Amazon Seller > Sell Online > List Your Products
ലിസ്റ്റിംഗ്
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ

1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ
Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.
എന്താണ് ലിസ്റ്റിംഗ്?
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നം വിൽക്കാൻ തുടങ്ങുന്നതിന്, നിങ്ങൾ ആദ്യം അത് Amazon.in-ൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഉൽപ്പന്ന വിഭാഗം, ബ്രാൻഡിൻ്റെ പേര്, ഉൽപ്പന്ന ഫീച്ചറുകളും സവിശേഷതകളും, ഉൽപ്പന്ന ചിത്രങ്ങൾ, വില എന്നിവ പോലുള്ള നിങ്ങളുടെ ഉൽപ്പന്ന വിവരങ്ങൾ ഇതിൽ നൽകാം. നിങ്ങളുടെ ഉൽപ്പന്നം വാങ്ങാൻ സഹായിക്കുന്നതിന് ഈ വിശദാംശങ്ങളെല്ലാം നിങ്ങളുടെ ഉപഭോക്താവിന് ലഭ്യമാണ് (ഇവിടെ കാണിച്ചിരിക്കുന്നതുപോലെ).

Amazon.in-ൽ ഒരുൽപ്പന്നം എങ്ങനെ ലിസ്റ്റ് ചെയ്യാം?
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള രണ്ട് വഴികളിൽ ഒന്ന് ഉപയോഗിച്ച് നിങ്ങളുടെ Seller Central അക്കൗണ്ടിൽ നിന്നാണ് നിങ്ങൾ അവ ലിസ്റ്റ് ചെയ്യേണ്ടത്:
(ഉൽപ്പന്നം Amazon.in-ൽ ലഭ്യമാണെങ്കിൽ)
പൊരുത്തപ്പെടുത്തിക്കൊണ്ട് അല്ലെങ്കിൽ സെല്ലർ ആപ്പ് ഉപയോഗിച്ച് ഉൽപ്പന്ന ബാർകോഡ് അല്ലെങ്കിൽ ISBN സ്കാൻ ചെയ്ത് പുതിയ ഓഫർ ചേർക്കൽ
(ഇതുവരെ Amazon-ൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പുതിയ ഉൽപ്പന്നങ്ങൾക്ക്)
ഉൽപ്പന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് വിശദാംശങ്ങൾ പൂരിപ്പിച്ചുകൊണ്ട് പുതിയ ലിസ്റ്റിംഗ് സൃഷ്ടിക്കുക
നിങ്ങൾക്കായി നിങ്ങളുടെ ലിസ്റ്റിംഗുകൾ സൃഷ്ടിക്കാൻ പ്രൊഫഷണലുകളെ നിയമിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഒരു പുതിയ ഓഫർ ചേർക്കൽ
നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നം ഇതിനകം Amazon.in-ൽ വിൽപ്പനയ്ക്ക് ലഭ്യമാണെങ്കിൽ, നിങ്ങളുടെ ഉൽപ്പന്നം ലിസ്റ്റ് ചെയ്യാൻ നിങ്ങൾ ഉൽപ്പന്നം തിരഞ്ഞെടുത്ത്, ഉൽപ്പന്നം വിൽക്കാൻ ആഗ്രഹിക്കുന്ന വില ചേർത്ത്, വിൽക്കാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളുടെ എണ്ണം ചേർത്താൽ മാത്രം മതി.
ഇനിപ്പറയുന്ന രീതികളിൽ നിങ്ങൾക്ക് ഒരു പുതിയ ഓഫർ ചേർക്കാൻ കഴിയും:
ഇനിപ്പറയുന്ന രീതികളിൽ നിങ്ങൾക്ക് ഒരു പുതിയ ഓഫർ ചേർക്കാൻ കഴിയും:
ഉൽപ്പന്നത്തിൻ്റെ പേര്, UPC, EAN അല്ലെങ്കിൽ ISBN ഉപയോഗിച്ച് നിങ്ങളുടെ ഉൽപ്പന്നം തിരയുക
(ഡെസ്ക്ടോപ്പിലും മൊബൈലിലും ലഭ്യമാണ്)

UPC, EAN അല്ലെങ്കിൽ ISBN ഉപയോഗിച്ച് ബാർകോഡ് സ്കാൻ ചെയ്യുക
(സെല്ലർ ആപ്പിൽ ലഭ്യമാണ്)

അടിസ്ഥാന, ഇഷ്ടാനുസൃത അപ്‌ലോഡ് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ബൾക്കായി വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുക
(ഡെസ്ക്ടോപ്പിൽ ലഭ്യമാണ്)
വിഭാഗ അനുമതികൾ
ലിസ്റ്റിംഗ് പ്രക്രിയയുടെ സമയത്ത്, ചില വിഭാഗങ്ങൾക്കായി നിങ്ങൾ ചില അധിക വിവരങ്ങളോ രേഖകളോ നൽകേണ്ടി വരും. അവയെ ഗേറ്റഡ് വിഭാഗങ്ങൾ എന്ന് വിളിക്കുന്നു, ഇവ സൂചിപ്പിക്കുന്ന ഒരു ലിസ്റ്റ് നിങ്ങൾക്ക് താഴെ കണ്ടെത്താം.
ഉൽപ്പന്ന വിഭാഗം
ആവശ്യമായ രേഖകൾ
ഉദാഹരണങ്ങൾ
ഓട്ടോമോട്ടീവ്, സുരക്ഷാ ആക്സസറികൾ
കാർ സീറ്റുകൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
വാഹനങ്ങൾക്കോ വിമാനങ്ങൾക്കോ ഉള്ള കാർ സീറ്റുകൾ
ഹെൽമറ്റുകൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ഹെൽമറ്റുകൾ, ഉറപ്പുള്ള തൊപ്പികൾ, ഫെയ്‌സ് ഷീൽഡുകൾ
ബേബി ഉൽപ്പന്നങ്ങൾ
ബേബി ആക്റ്റിവിറ്റി ഗിയർ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ബേബി വാക്കർ മുതലായവ
ബേബി ഡയപ്പറിംഗ്
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ബേബി ഡയപ്പറുകൾ, ബേബി നാപ്പികൾ
ബേബി സ്ട്രോളറുകളും കാരിയറുകളും
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
പുഷ് ചെയറുകൾ, ബേബി സ്‌ട്രോളറുകൾ/പ്രാം
ബേബി ഫുഡ്
ഇൻവോയ്സ്, ഫുഡ് ഡിക്ലറേഷൻ, FSSAI ലൈസൻസ്, ഉൽപ്പന്ന പാക്കേജിംഗിൻ്റെ അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലൈസൻസിൻ്റെ എല്ലാ വശങ്ങളുമുള്ള ചിത്രങ്ങൾ
ബേബി സീറിയൽ, ബേബി ഹെൽത്ത് ഡ്രിങ്കുകൾ, മറ്റ് ബേബി ഫുഡ്
ബേബി ഫീഡിംഗ്
ഇൻവോയ്സ്, ഉൽപ്പന്ന പാക്കേജിംഗിൻ്റെ അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലൈസൻസിൻ്റെ എല്ലാ വശങ്ങളുമുള്ള ചിത്രങ്ങൾ
ഫീഡിംഗ് ബോട്ടിലുകൾ, ഫീഡിംഗ് സ്പൂണുകൾ
ഭക്ഷണവും പലചരക്ക് ഉൽപ്പന്നങ്ങളും
പലചരക്ക്, ഗോർമേ ഉൽപ്പന്നങ്ങൾ
ഫുഡ് ഡിക്ലറേഷൻ, FSSAI ലൈസൻസ് (മറ്റ് ആവശ്യകതകൾ ഉൽപ്പന്നത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു)
അന്തരീക്ഷ താപനിലയിൽ സംഭരിക്കാൻ/കൊണ്ടുപോകാൻ കഴിയുന്ന >= 3 മാസം ഷെൽഫ് ലൈഫുള്ള ഭക്ഷണ പാനീയങ്ങൾ
ബേബി ഫുഡ്
ഇൻവോയ്സ്, ഫുഡ് ഡിക്ലറേഷൻ, FSSAI ലൈസൻസ്, ഉൽപ്പന്ന പാക്കേജിംഗിൻ്റെ അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ലൈസൻസിൻ്റെ എല്ലാ വശങ്ങളുമുള്ള ചിത്രങ്ങൾ
ബേബി സീറിയൽ, ബേബി ഹെൽത്ത് ഡ്രിങ്കുകൾ, മറ്റ് ബേബി ഫുഡ്
ആരോഗ്യം, ശുചിത്വം, മരുന്ന്
സ്ത്രീശുചിത്വം
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ടാംപോണുകൾ, സ്ത്രീകൾക്കുള്ള വൈപ്പുകൾ
മെഡിക്കൽ സപ്ലൈകളും ഉപകരണങ്ങളും
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
തെർമോമീറ്റർ, രക്തസമ്മർദ്ദ മീറ്ററുകൾ
ടോപ്പിക്കലുകള്‍
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
സൗന്ദര്യവർദ്ധക വസ്തുക്കൾ, ലോഷനുകൾ, സോപ്പുകൾ
ഡയറ്ററി സപ്ലിമെന്‍റുകള്‍
ഇൻവോയ്സ്, ഫുഡ് ഡിക്ലറേഷൻ/FSSAI അല്ലെങ്കിൽ ആയുഷ് ഡ്രഗ് ലൈസൻസ് (ആയുർവേദ ഉൽപ്പന്നങ്ങൾക്ക് മാത്രം)
ആരോഗ്യ സപ്ലിമെൻ്റുകൾ, ഹെർബൽ ടീകൾ
അടുക്കള ഉൽപ്പന്നങ്ങൾ
പാചക ഉപകരണങ്ങൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ബ്ലെൻഡറുകൾ, ഫുഡ് പ്രോസസറുകൾ, സ്ലോ കുക്കറുകൾ
വളർത്തുമൃഗങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ
വളർത്തുമൃഗ സംരക്ഷണം
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
വളർത്തുമൃഗങ്ങളുടെ ഭക്ഷണം, വളർത്തുമൃഗങ്ങളുടെ ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ
സംരക്ഷിത ബ്രാൻഡുകൾ
ഏതെങ്കിലും വിഭാഗം/ഉൽപ്പന്നം
ഇൻവോയ്‌സ് ഒപ്പം/അല്ലെങ്കിൽ ബ്രാൻഡിൻ്റെ അംഗീകാര കത്ത്
-
കളിപ്പാട്ടങ്ങൾ
റേഡിയോ നിയന്ത്രിത കളിപ്പാട്ടങ്ങൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
റേഡിയോ നിയന്ത്രിത കാറുകൾ അല്ലെങ്കിൽ വിമാനങ്ങൾ
പഠന സംബന്ധമായ കളിപ്പാട്ടങ്ങൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
പഠനത്തിനായുള്ള പസിൽ കളിപ്പാട്ടങ്ങളോ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളോ
ഔട്ട്‌ഡോർ, സ്‌പോർട്‌സ് കളിപ്പാട്ടങ്ങൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
ഡാർട്ട് ഗണ്ണുകൾ, സോഫ്റ്റ് ബോളുകൾ
കളിപ്പാട്ട നിർമ്മാണ ബ്ലോക്കുകൾ
ഇൻവോയ്സ്, ഉൽപ്പന്നം അല്ലെങ്കിൽ പാക്കേജിംഗിൻ്റെ എല്ലാ വശങ്ങളുടെയും ചിത്രങ്ങൾ
പ്ലേ ബ്രിക്കുകൾ, നിർമ്മാണ കളിപ്പാട്ടങ്ങൾ
മറ്റ് വിഭാഗങ്ങൾ
വെള്ളി ആഭരണം
ഇൻവോയ്‌സും വെള്ളിയുടെ പരിശുദ്ധി സർട്ടിഫിക്കറ്റും
വെള്ളി വളകൾ, പതക്കങ്ങൾ
വലിയ വീട്ടുപകരണങ്ങൾ
വിശദവും ആധികാരികവുമായ കാറ്റലോഗ്, വാറൻ്റി വാഗ്ദാനം (ഇന്ത്യ)
എസികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ് വാഷറുകൾ
മ്യൂസിക്
ഇൻവോയ്സ് അല്ലെങ്കിൽ അവകാശ ഉടമയുടെ ലൈസൻസുകൾ
സിഡികൾ, ഡിവിഡികൾ
മുകളിൽ സൂചിപ്പിച്ചവയ്ക്ക് പുറമേയുള്ള വിവരങ്ങളോ രേഖകളോ നൽകാൻ നിങ്ങളോട് അഭ്യർത്ഥിച്ചേക്കാം എന്ന് ശ്രദ്ധിക്കുക
Amazon പദം:
ASIN
Amazon സ്റ്റാൻഡേർഡ് ഐഡൻ്റിഫിക്കേഷൻ നമ്പർ എന്നതാണ് ASIN കൊണ്ട് ഉദ്ദേശിക്കുന്നത്, ഇത് സ്വയമേവ സൃഷ്ടിക്കപ്പെടുന്ന 10 പ്രതീകമുള്ള ഒരു നമ്പറാണ്. കാറ്റലോഗിൽ നിന്നുള്ള ഉൽപ്പന്നത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ആൽഫാന്യൂമെറിക് ഐഡൻ്റിഫയർ ആണിത്. എന്നാൽ നിങ്ങൾ ഒരു പുതിയ ലിസ്റ്റിംഗ് സൃഷ്ടിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉൽപ്പന്നത്തിന് സ്വയമേവ തനതായി ഒരു പുതിയ ASIN നൽകും.
ഒരു പുതിയ ലിസ്റ്റിംഗ് വിശദാംശ പേജ് സൃഷ്ടിക്കുക
നിങ്ങളുടെ ഉൽപ്പന്നം Amazon.in-ൽ വിൽപ്പനയ്ക്ക് ലഭ്യമല്ലെങ്കിൽ, അതിനെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും ഉപഭോക്താക്കൾക്ക് കണ്ടെത്താനായി നിങ്ങൾ ഒരു പുതിയ ലിസ്റ്റിംഗ് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങൾ Amazon.in-ൽ ഒരു ഉൽപ്പന്നം ലിസ്റ്റ് ചെയ്യുമ്പോൾ, അത് സ്വയമേവ ഒരു ASIN (Amazon സ്റ്റാൻഡേർഡ് ഐഡൻ്റിഫിക്കേഷൻ നമ്പർ) സൃഷ്ടിക്കുന്നു.
ഒരു പുതിയ ലിസ്റ്റിംഗിന് ആവശ്യമായ ചില വിശദാംശങ്ങൾ ഇതാ:
ഒരു പുതിയ ലിസ്റ്റിംഗിന് ആവശ്യമായ ചില വിശദാംശങ്ങൾ ഇതാ:
1
തലക്കെട്ട്
പരമാവധി 200 പ്രതീകങ്ങൾ, എല്ലാ വാക്കിൻ്റെയും ആദ്യത്തെ അക്ഷരം വലിയക്ഷരമായിരിക്കണം
2.
ചിത്രങ്ങൾ
500 x 500 പിക്സൽ അല്ലെങ്കിൽ Amazon ഇമേജ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലിസ്റ്റിംഗ് നിലവാരം കൂട്ടാൻ 1,000 x 1,000 പിക്സൽ
3
വേരിയേഷനുകൾ
വ്യത്യസ്ത നിറങ്ങൾ, മണങ്ങൾ, അല്ലെങ്കിൽ വലുപ്പങ്ങൾ പോലുള്ളവ
4
ബുള്ളറ്റ് പോയിന്‍റുകൾ
പ്രധാന ഫീച്ചറുകളും പ്രയോജനങ്ങളും എടുത്തുകാണിക്കുന്ന ഹ്രസ്വവും വിവരണാത്മകവുമായ വാക്യങ്ങൾ
5.
ഫീച്ചർ ചെയ്യുന്ന ഓഫർ (“ഓഫർ പ്രദർശനം”)
ഒരു വിശദാംശ പേജിൽ ഫീച്ചർ ചെയ്യുന്ന ഓഫർ ഉപഭോക്താക്കൾക്ക് ഒന്നുകിൽ “കാർട്ടിലേക്ക് ചേർക്കുക” അല്ലെങ്കിൽ “ഓഫർ പ്രദർശിപ്പിക്കുക” ക്ലിക്ക് ചെയ്യാം
6.
മറ്റ് ഓഫറുകൾ
വ്യത്യസ്ത വില, ഷിപ്പിംഗ് ഓപ്ഷനുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന, ഒന്നിലധികം സെല്ലർമാർ വിൽക്കുന്ന ഒരേ ഉൽപ്പന്നം.
7.
വിവരണം
ലിസ്റ്റിംഗ് കണ്ടെത്തൽ മെച്ചപ്പെടുത്തുന്നതിന് കീവേർഡുകൾ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്യുക
Amazon പദം:
ഫീച്ചർ ചെയ്യുന്ന ഓഫർ
ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി അവ ചേർക്കാൻ കഴിയുന്ന, ഉൽപ്പന്ന വിശദാംശങ്ങളുടെ പേജിൽ വലത് വശത്തുള്ള ഒരു വെള്ള ബോക്സാണ് ഓഫർ പ്രദർശനം. ഒന്നിൽ കൂടുതൽ സെല്ലർ ഒരു ഉൽപ്പന്നം വാഗ്ദാനം ചെയ്യുകയാണെങ്കിൽ, അവർ ഫീച്ചർ ചെയ്യുന്ന ഓഫറിനായി മത്സരിച്ചേക്കാം. ഫീച്ചർ ചെയ്ത ഓഫർ പ്ലെയ്സ്മെൻ്റിന് യോഗ്യരാകാൻ സെല്ലർമാർ പ്രകടനം അധിഷ്ഠിതമാക്കിയ ആവശ്യകതകൾ പാലിക്കണം. Fulfilllment by Amazon പോലുള്ള സേവനങ്ങൾ ഉപയോഗിച്ച്, ഓഫർ പ്രദർശനം വിജയിക്കാനുള്ള സാധ്യത നിങ്ങൾക്ക് വർദ്ധിപ്പിക്കാം.
നിങ്ങൾക്ക് സ്വന്തം ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിൽ, വിഷമിക്കേണ്ട. നിങ്ങളുടെ ഏറ്റവും സാധാരണമായ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് വഴികളുണ്ട്:
ബാർകോഡുകളില്ലാത്ത ഉൽപ്പന്നങ്ങൾക്ക്
ഗ്ലോബൽ ട്രേഡ് ഐറ്റം നമ്പർ എക്‌സെംപ്ഷൻ
നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നത്തിന് ഒരു ബാർകോഡോ ഗ്ലോബൽ ട്രേഡ് ഐറ്റം നമ്പറോ (GTIN) ഇല്ലെങ്കിൽ, Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഗ്ലോബൽ ട്രേഡ് ഐറ്റം നമ്പർ എക്‌സെംപ്ഷൻ അഭ്യർത്ഥിക്കാം. നിങ്ങളുടെ അപേക്ഷ ഞങ്ങൾ അവലോകനം ചെയ്ത് അംഗീകരിച്ചാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ കഴിയും.
ബ്രാൻഡ് ഉടമകൾക്കുള്ള സംരക്ഷണം
Brand Registry
നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാതാവും ബ്രാൻഡ് ഉടമയും നിങ്ങൾ തന്നെയാണെങ്കിൽ, Amazon Brand Registry-യിൽ എൻറോൾ ചെയ്യുന്നത് പരിഗണിക്കുക - നിങ്ങളുടെ ബ്രാൻഡിൻ്റെ പേര് ഉപയോഗിക്കുന്ന ഉൽപ്പന്ന വിശദാംശങ്ങളുടെ പേജുകളിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഒരു സൗജന്യ സേവനം ആണിത്.
ലിസ്റ്റിംഗ് സമയത്ത് തടസ്സം അനുഭവപ്പെട്ടോ?
നിങ്ങളുടെ ഉൽപ്പന്നം ലിസ്റ്റ് ചെയ്യാൻ തുടങ്ങിയെങ്കിലും എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലേ? താഴെയുള്ള രണ്ട് ഓപ്ഷനുകളിൽ ഒന്നിൽ നിന്ന് ലിസ്റ്റിംഗ് സംബന്ധിച്ച ഉത്തരങ്ങൾ നേടുക
സാധാരണ രജിസ്ട്രേഷൻ, ലിസ്റ്റിംഗ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള സഹായം നേടുക
Amazon-ൽ ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾ സൗജന്യ വെബിനാറുകൾ പതിവായി ഹോസ്റ്റ് ചെയ്യുന്നുണ്ട്
ലിസ്റ്റിംഗുമായി ബന്ധപ്പെട്ട സഹായം നേടൽ
നിങ്ങളുടെ സ്വന്തം ഉൽപ്പന്നങ്ങൾ സ്വയം ലിസ്റ്റ് ചെയ്യുകയാണെങ്കിൽ, സെല്ലർ യൂണിവേഴ്സിറ്റിയിൽ ലഭ്യമായ വീഡിയോകളും ട്യൂട്ടോറിയലുകളും വഴി എപ്പോൾ വേണമെങ്കിലും ഈ പ്രക്രിയ പഠിക്കാൻ കഴിയും.
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള സഹായത്തിന് മൂന്നാം കക്ഷി പ്രൊഫഷണലുകളിൽ നിന്ന് പണമടച്ചുള്ള പിന്തുണ നേടാനും Amazon സേവന ദാതാവിൻ്റെ നെറ്റ്‌വർക്ക് (SPN) അനുവദിക്കുന്നു. ലിസ്റ്റിംഗിൽ മാത്രമല്ല SPN നിങ്ങളെ സഹായിക്കുന്നത്, മറിച്ച് സെല്ലർമാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കുള്ള സഹായവും നൽകുന്നു.

ഇന്നുതന്നെ ഒരു സെല്ലറാകുക
എല്ലാ ദിവസവും Amazon.in-ലെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ