FULFILLMENT BY AMAZON | പതിവ് ചോദ്യങ്ങൾ

പതിവ് ചോദ്യങ്ങൾ

രജിസ്റ്റർ ചെയ്യുന്നതിന് 15 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളൂ
ഷിപ്പ് ചെയ്യാൻ തയ്യാറായ Amazon പാക്കേജുകളുടെ മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള കെട്ട്
Fulfillment by Amazon-നെ കുറിച്ചുള്ള പതിവ് ചോദ്യങ്ങൾക്ക് ഉത്തരം നേടുക

അവലോകനം

എന്താണ് Fulfillment by Amazon (FBA)
Fulfillment by Amazon, (FBA) ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon-ൻ്റെ വെയർഹൗസിൽ സംഭരിക്കുന്നു, ഞങ്ങൾ ഓർഡറുകൾ പായ്ക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യുകയും ഉപഭോക്തൃ സേവനം നൽകുകയും ചെയ്യുന്നു, റിട്ടേണുകൾ കൈകാര്യം ചെയ്യുന്നു.
FBA എങ്ങനെ പ്രവർത്തിക്കുന്നു?
  • ഞങ്ങളുടെ പ്രോഗ്രാമിലേക്ക് നിങ്ങളെ ചേർത്ത ശേഷം, നികുതി അധികൃതരുടെ പക്കൽ, നിങ്ങളുടെ അധിക ബിസിനസ് സ്ഥലമായി ഞങ്ങളുടെ പൂർത്തീകരണ കേന്ദ്രം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
  • തുടർന്ന്, ഫുൾഫിൽ ചെയ്യാനായി നിങ്ങളുടെ ഉൽപ്പന്നങ്ങളും യൂണിറ്റ് അളവുകളും ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
  • ഷിപ്പിംഗിനായി നിങ്ങൾ ഉൽപ്പന്നങ്ങളും പാക്കേജുകളും തയ്യാറാക്കി, ലേബൽ ചെയ്യുന്നു.
  • നിങ്ങളുടെ ഉൽപ്പന്നങ്ങൾ നിങ്ങൾ ഞങ്ങൾക്ക് ഷിപ്പ് ചെയ്യുന്നു.
  • നിങ്ങളുടെ ഉൽപ്പന്ന യൂണിറ്റുകൾ Amazon-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിൽ ഞങ്ങൾ സ്വീകരിച്ച്, സംഭരിക്കുന്നു.
  • Amazon-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രത്തിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ ഓർഡറുകൾ നേരിട്ട് ഉപഭോക്താക്കൾക്ക് ഷിപ്പ് ചെയ്യും.
Fulfillment by Amazon-ൻ്റെ (FBA) പ്രയോജനങ്ങൾ എന്തെല്ലാമാണ്
നിങ്ങളുടെ ഉൽപ്പന്നങ്ങൾ Fulfillment by Amazon വഴി ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, Amazon.in-ൽ ഇനിപ്പറയുന്ന ഫീച്ചറുകൾക്ക് അവയ്ക്ക് അർഹതയുണ്ടാകും.
  • നിങ്ങളുടെ ബിസിനസ് വളർത്തുകയും Amazon-ൻ്റെ തെളിയിക്കപ്പെട്ട ഫുൾഫിൽമെൻ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യാൻ.
  • നിങ്ങളുടെ ഓർഡറുകൾ വിതരണം ചെയ്യുന്നതിനായി ഉപയോക്താവിന് ലോകോത്തര ഉപഭോക്തൃ സേവനം നൽകി അവരെ സന്തോഷിപ്പിക്കാൻ.
  • വളർച്ചയുടെ ബുദ്ധിമുട്ടുകളൊന്നുമില്ല: വെയർഹൗസ് സ്പെയ്സിനും ജീവനക്കാർക്കും വേണ്ടി അധിക പണം ചെലവാക്കാതെ സൗര്യപ്രദമായി ബിസിനസ് വർദ്ധിപ്പിക്കാൻ സെല്ലർമാരെ സഹായിക്കുന്നതിന് FBA-യ്ക്ക് കഴിയും. Amazon-ന് വൈവിധ്യമാർന്ന ഉൽപ്പന്ന തരങ്ങളും കൂടിയ തോതിലുള്ള അളവും കൈകാര്യം ചെയ്യാൻ കഴിയും.
എൻ്റെ FBA ഉൽപ്പന്നങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസങ്ങളിൽ ഡെലിവർ ചെയ്യാൻ കഴിയുമോ?
ഇ-കൊമേഴ്സ് കയറ്റുമതി പ്രോഗ്രാമായ Amazon Global Selling ഉപയോഗിച്ച് നിങ്ങൾക്ക് 18 Amazon മാർക്കറ്റ്‌പ്ലേസുകളിലെ 200+ രാജ്യങ്ങളിലും പ്രദേശങ്ങളിലും ആഗോളതലത്തിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും ഡെലിവർ ചെയ്യാനും കഴിയും. Fulfillment by Amazon (FBA) ഉപയോഗിച്ച്, നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon-ൻ്റെ അന്താരാഷ്ട്ര ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. Amazon നിങ്ങൾക്കായി ഉൽപ്പന്നങ്ങൾ സംഭരിച്ച്, പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നു.
എനിക്ക് FBA ഉപയോഗിക്കാൻ കഴിയുന്ന വിഭാഗങ്ങൾ എന്തൊക്കെയാണ്?
ഇനിപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ഇനങ്ങൾ നിങ്ങൾക്ക് വിൽക്കാൻ കഴിയും: ബേബി ഉൽപ്പന്നങ്ങൾ, ബ്യൂട്ടി, പുസ്തകങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ് (ക്യാമറകൾ, വീഡിയോ ഗെയിമുകൾ - കൺസോളുകൾ ഉൾപ്പെടെ), ഡിജിറ്റൽ ആക്സസറികൾ (മൊബൈൽ ആക്സസറികൾ, ഇലക്ട്രോണിക്സ് ആക്സസറികൾ, PC ആക്സസറികൾ എന്നിവ ഉൾപ്പെടെ), വീട്ടുൽപ്പന്നങ്ങൾ, ജ്വല്ലറി, അടുക്കള ഉൽപ്പന്നങ്ങൾ, ലഗേജ്, മൊബൈൽ ഫോണുകൾ, സിനിമകൾ, വ്യക്തിഗത പരിചരണ ഉപകരണങ്ങൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിമുകൾ (കൺസോളുകളും ഗെയിമുകളും), വാച്ചുകൾ. കൂടുതൽ വിഭാഗങ്ങൾ ഉടൻ വരുന്നു.
ഞാൻ ലിസ്റ്റ് ചെയ്യേണ്ട ഇനങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധിയുണ്ടോ?
FBA ഉപയോഗിക്കാൻ, കുറഞ്ഞ എണ്ണം എന്ന നിബന്ധനയില്ല.

FBA രജിസ്ട്രേഷൻ

എനിക്ക് എങ്ങനെ FBA പ്രോഗ്രാമിൽ പങ്കെടുക്കാം?
"നിങ്ങൾ ഇപ്പോഴും Amazon സെല്ലർ അല്ലെങ്കിൽ, നിങ്ങൾ Amazon-ൽ നിങ്ങളുടെ ബിസിനസ് രജിസ്റ്റർ ചെയ്യുകയും FBA-യിൽ ചേരാൻ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയും വേണം. ഈ പേജിൽ എവിടെയെങ്കിലുമുള്ള “വിൽക്കാൻ തുടങ്ങുക” ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്ത സെല്ലറാണെങ്കിൽ, “ആരംഭിക്കുന്നതിന് പേജിൻ്റെ മുകളിലോ താഴെയോ ഉള്ള FBA-യിൽ ചേരുക ബട്ടണിൽ” ക്ലിക്ക് ചെയ്യുക
Amazon-നെ ഒരു അധിക ബിസിനസ് സ്ഥലമായി ഞാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
അതെ. ഞങ്ങളുടെ പ്രോഗ്രാമിലേക്ക് നിങ്ങളെ ചേർത്ത ശേഷം, നികുതി അധികൃതരുടെ പക്കൽ, അധിക ബിസിനസ് സ്ഥലമായി ഞങ്ങളുടെ പൂർത്തീകരണ കേന്ദ്രം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, നിങ്ങൾ VAT ഒഴിവാക്കിയ പുസ്തകങ്ങൾ മാത്രം വിൽക്കുകയാണെങ്കിൽ, ഇത് ആവശ്യമുണ്ടാകില്ല. ഞങ്ങളുടെ പ്രോഗ്രാമിന് കീഴിൽ, നികുതി നൽകേണ്ട ഏതെങ്കിലും സാധനങ്ങൾ വിൽക്കാൻ ആരംഭിക്കുകയാണെങ്കിൽ വിൽപ്പന നികുതി നിയമപ്രകാരം, നികുതി അധികാരികളുടെ പക്കൽ നിങ്ങളുടെ അധിക ബിസിനസ് സ്ഥലമായി ഞങ്ങളുടെ പൂർത്തീകരണ കേന്ദ്രം ചേർത്തുകൊണ്ട് നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
FBA ഉപയോഗിക്കാൻ ഞാൻ Amazon.in-ൽ വിൽക്കേണ്ടതുണ്ടോ? എൻ്റെ വെബ്സൈറ്റിൽ ലഭിച്ച ഓർഡറുകൾ ഫുൾഫിൽ ചെയ്യാൻ FBA ഉപയോഗിക്കാനാകുമോ?
അതെ. നിലവിൽ, Amazon.in-ൽ വിൽക്കുന്ന സെല്ലർമാർക്ക് മാത്രമാണ് FBA ലഭ്യം.
എൻ്റെ ബ്രാൻഡിംഗ് എങ്ങനെയായിരിക്കും?
Amazon ബ്രാൻഡുള്ള ബോക്സുകളിലായിരിക്കും Fulfillment by Amazon ഓർഡറുകൾ ഷിപ്പ് ചെയ്യുക. പാക്കിംഗ് സ്ലിപ്പും ഇൻവോയ്സും, ഉൽപ്പന്നത്തിൻ്റെ സെല്ലറായി നിങ്ങളുടെ പേര് പ്രദർശിപ്പിക്കുന്നു.
നിങ്ങളുടെ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങൾ എവിടെയാണ്?
മഹാരാഷ്ട്ര, കർണാടക, ന്യൂഡൽഹി, ഹരിയാന, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി നിരവധി അത്യാധുനിക ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങൾ ഞങ്ങൾ നിലവിൽ പ്രവർത്തിപ്പിക്കുന്നു

FBA പ്രൈസിംഗ്

എന്തൊക്കെ നിരക്കുകളാണുള്ളത്?
ഇനിപ്പറയുന്ന സേവനങ്ങൾ FBA ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:
  • Amazon Fulfillment കേന്ദ്രത്തിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ സംഭരണം.
  • Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കുള്ള കൂടിയ ദൃശ്യപരത.
  • ഒരു ഉപഭോക്താവ് ഓർഡർ ചെയ്യുമ്പോൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പിക്ക് ചെയ്ത് പായ്ക്ക് ചെയ്യൽ.
  • ഉപഭോക്താവിന് നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഷിപ്പ് ചെയ്യൽ.
  • Amazon.in-ൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കായി Amazon പിന്തുണയ്ക്കുന്ന ഉപഭോക്തൃ സേവനവും റിട്ടേണുകളും.
  • ഞങ്ങളുടെ ഫീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, പ്രൈസിംഗ് പരിശോധിക്കുക
Fulfillment by Amazon-ന് നിങ്ങൾ എങ്ങനെയാണ് ബിൽ ചെയ്യുക?
നിങ്ങളുടെ Amazon-ലെ വിൽപ്പന അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകയിൽ നിന്ന് FBA ഫീസ് കുറയ്ക്കുകയും നിങ്ങൾക്ക് നൽകുന്ന ഫണ്ടുകളിൽ നിന്ന് ഫീസ് പിടിച്ചുവെക്കുകയും ചെയ്യും.
FBA ഉപയോഗിച്ച് ഷിപ്പ് ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മിനിമം ഭാരമാണോ അതോ യഥാർത്ഥ ഭാരമാണോ നിങ്ങൾ ഉപയോഗിക്കുന്നത്?
500 ഗ്രാം വരെയുള്ള കൃത്യമായ ഭാരമാണ് Fulfillment by Amazon ഉപയോഗിക്കുന്നത്.

ഉൽപ്പന്നങ്ങൾ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിലേക്ക് (FC-കൾ) അയയ്ക്കൽ

Amazon.in-ൽ എൻ്റെ ലിസ്റ്റിംഗുകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം?
നിങ്ങളുടെ ബിസിനസിൻ്റെ വോളിയം ഉൾക്കൊള്ളുന്നതിനായി, ലിസ്റ്റിംഗുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി മൂന്ന് ചാനലുകൾ FBA വാഗ്ദാനം ചെയ്യുന്നു

ഒരു ഉൽപ്പന്നം ചേർക്കുക - Amazon നിങ്ങൾക്കായി ഫുൾഫിൽ ചെയ്യേണ്ട ഇനങ്ങളുടെ എണ്ണം കുറവാണെങ്കിൽ, നിങ്ങൾക്ക് ഒരു സമയം ഒന്ന് എന്ന രീതിയിൽ അത് ലിസ്റ്റ് ചെയ്യാം. Amazon.in-ൽ ഇനങ്ങൾ തിരഞ്ഞെടുക്കാനോ പുതിയവ ചേർക്കാനോ, സെല്ലർമാർക്കുള്ള ഞങ്ങളുടെ വെബ് ഇൻ്റർഫേസായ Seller Central സഹായിക്കുന്നു. നിങ്ങളുടെ ഇനങ്ങൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്കിത് എളുപ്പത്തിൽ Fulfilled by Amazon ആയി പരിവർത്തനം ചെയ്യാനാകും.

ഫ്ലാറ്റ് ഫയൽ ഫീഡുകൾ - നിങ്ങൾക്ക് ധാരാളം ഇനങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളുടെ വെബ് ടൂളിലൂടെ ഒരു ഫ്ലാറ്റ് ഫയൽ അപ്‌ലോഡ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇനങ്ങൾ ലിസ്റ്റ് ചെയ്യാൻ കഴിയും. ഫയൽ നിർമ്മിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു Excel സ്പ്രെഡ്ഷീറ്റ് ടെംപ്ലേറ്റ് ഞങ്ങൾ നൽകുന്നു. Fulfillment by Amazon-നായി അവ നേരിട്ട് ലിസ്റ്റ് ചെയ്യാൻ ഈ രീതി നിങ്ങളെ പ്രാപ്തമാക്കുന്നു.

API സംയോജനം - നിങ്ങൾക്ക് ധാരാളം ഇനങ്ങളും വികസന വിഭവങ്ങളും ലഭ്യമാണെങ്കിൽ, Amazon-ൻ്റെ ഇൻവെൻ്ററി കാറ്റലോഗുമായി നിങ്ങളുടെ സ്വന്തം വെബ്സൈറ്റോ ഇൻവെൻ്ററി മാനേജ്മെൻ്റ് സോഫ്‌റ്റ്‌വെറോ സമന്വയിപ്പിക്കാൻ കഴിയും. Fulfillment by Amazon-നായി അവ നേരിട്ട് ലിസ്റ്റ് ചെയ്യാൻ ഈ രീതി നിങ്ങളെ പ്രാപ്തമാക്കുന്നു.
നിങ്ങൾക്ക് എന്ത് ഉൽപ്പന്ന, ഓർഡർ വിവരങ്ങളാണ് ഞാൻ തരേണ്ടത്?
  • നിങ്ങളുടെ ഏതെങ്കിലും ഉൽപ്പന്നങ്ങളെക്കുറിച്ച് അല്ലെങ്കിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഫുൾഫിൽമെൻ്റിനെ കുറിച്ച് ഞങ്ങൾ അഭ്യർത്ഥിക്കുന്ന വിവരങ്ങൾ, ഒരു ഫോർമാറ്റിലും ഞങ്ങൾ അഭ്യർത്ഥിക്കുന്ന ഇടവേളകളിലും നിങ്ങൾ ഞങ്ങൾക്ക് നൽകണം.
  • ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിഭാഗീകരണം, ഉപവിഭാഗീകരണങ്ങൾ, ഇന, പാക്കേജിംഗ് അളവുകൾ, ഭാര, ബാർകോഡ് ഡാറ്റ, ഞങ്ങളുടെ കാറ്റലോഗിൽ ഇതിനകം ഇല്ലെങ്കിൽ നിങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളുടെയും ഉൽപ്പന്ന അവസ്ഥ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഉൽപ്പന്ന വിവരങ്ങളിൽ ഉൾപ്പെടാം.
നിങ്ങൾക്ക് ഷിപ്പ് ചെയ്യാനുള്ള ഉൽപ്പന്നങ്ങൾ ഞാൻ എങ്ങനെയാണ് പായ്ക്ക് ചെയ്യേണ്ടത്?
നിങ്ങളുടെ പാക്കേജ് ചെയ്തതും ലേബൽ ചെയ്തതുമായ യൂണിറ്റുകൾ ശേഖരിച്ച് Amazon Fulfillment കേന്ദ്രങ്ങളിലേക്ക് ഷിപ്പ് ചെയ്യാൻ അവ ബോക്സുകളിൽ പായ്ക്ക് ചെയ്യുക. നിങ്ങളുടെ പാക്കേജുകൾക്കായി ഷിപ്പിംഗ് ലേബലുകൾ പ്രിൻ്റ് ചെയ്യുക. നിങ്ങൾ ഞങ്ങൾക്ക് അയയ്‌ക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങളുടെയും അളവുകളുടെയും ഒരു ലിസ്റ്റ് നിങ്ങളുടെ സെല്ലർ അക്കൗണ്ടിൽ നിന്ന് പ്രിൻ്റ് ചെയ്യാനും നിങ്ങളുടെ സ്റ്റോറേജ് ഫെസിലിറ്റിയിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിക്കുമ്പോൾ ഈ ലിസ്റ്റ് ഒരു റഫറൻസായി ഉപയോഗിക്കാനും കഴിയും.

കഴിയുന്നത്ര കുറച്ച് ബോക്സുകളിൽ നിങ്ങളുടെ ഉൽപ്പന്ന യൂണിറ്റുകൾ പായ്ക്ക് ചെയ്യുക. ബോക്സിൽ സ്റ്റൈറോഫോം അല്ലെങ്കിൽ ബബിൾ-റാപ് പോലുള്ള കുഷനിംഗ് മെറ്റീരിയൽ ചേർത്ത് ഷിപ്പിംഗ് സമയത്ത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുപാടുകൾ വരുന്നതിൽ നിന്ന് സംരക്ഷിക്കുക. ബോക്സിലെ ഉള്ളടക്കങ്ങൾ ഷിപ്പിംഗ് സമയത്ത് മാറില്ലെന്നും ഷിപ്പിംഗിന് പര്യാപ്തമായ രീതിയിൽ ബോക്സ് ശക്തമാണെന്നും ഉറപ്പാക്കുന്നതിന് സീൽ ചെയ്ത ബോക്സ് പരിശോധിക്കുക. ആവശ്യമെങ്കിൽ ബോക്സ് വീണ്ടും പായ്ക്ക് ചെയ്യുക.
നിങ്ങൾക്ക് ഷിപ്പ് ചെയ്യാനുള്ള യൂണിറ്റുകൾ ഞാൻ എങ്ങനെ തയ്യാറാക്കും?
നിങ്ങൾ ഞങ്ങൾക്ക് ഷിപ്പ് ചെയ്യുന്ന ഓരോ യൂണിറ്റും, ഞങ്ങൾക്ക് പായ്ക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് അയയ്ക്കാനും തയ്യാറായ രീതിയിലായിരിക്കണം. ദുർബലമായ ഇനങ്ങൾ വ്യക്തിഗതമായി സ്റ്റൈറോഫോം അല്ലെങ്കിൽ ബബിൾ റാപ് പോലുള്ള സംരക്ഷണ വസ്തുക്കൾ ഉപയോഗിച്ച് പായ്ക്ക് ചെയ്യേണ്ടതുണ്ട്.
എൻ്റെ ഉൽപ്പന്നം ലേബൽ ചെയ്യേണ്ട ആവശ്യമെന്താണ്?
Amazon Fulfillment കേന്ദ്രത്തിൽ നിന്ന് ശരിയായ ഇൻവെൻ്ററി പിക്ക് ചെയ്യാനും നിങ്ങളുടെ ഉപഭോക്താവിന് ഷിപ്പ് ചെയ്യാനും കഴിയുന്നതിന് ഓരോ യൂണിറ്റും ലേബൽ ചെയ്തിരിക്കണം. Amazon-ൻ്റെ പൂർത്തീകരണ കേന്ദ്രങ്ങളിൽ നിങ്ങളുടെ ഇൻവെൻ്ററിയിലുള്ള യൂണിറ്റുകൾ ട്രാക്ക് ചെയ്യാനും ലേബലുകൾ സഹായിക്കുന്നു. ശരിയായ ലേബലിംഗ് ഇല്ലാതെ ലഭിക്കുന്ന ഷിപ്പ്മെൻ്റുകൾ നിങ്ങൾക്ക് റിട്ടേൺ ചെയ്തേക്കാം. നിങ്ങളുടെ സെല്ലർ അക്കൗണ്ടിൽ നിന്ന് ലേബലുകൾ പ്രിൻ്റ് ചെയ്യാൻ കഴിയും.
ഒരു ലേബലിൽ എന്താണുള്ളത്?
ഉൽപ്പന്ന ഐഡന്റിഫയറിൻ്റെ ബാർകോഡ്, ഇന വിവരണം, ഇനത്തിൻ്റെ അവസ്ഥ എന്നിവയുൾപ്പെടെയുള്ള, Amazon Fulfillment സേവനങ്ങൾക്ക് മാത്രമായുള്ള ഉൽപ്പന്ന ഐഡൻ്റിഫയൽ ലേബലിൽ ഉണ്ടാകും.
ഏത് യൂണിറ്റുകൾക്കാണ് ലേബലിംഗ് ആവശ്യമായി വരുന്നത്?
നിങ്ങളുടെ സെല്ലർ നൽകിയ ലേബലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഓരോ യൂണിറ്റും ലേബൽ ചെയ്തിരിക്കണം.
എൻ്റെ ഉൽപ്പന്നങ്ങൾക്കായി ഞാനെങ്ങനെ ലേബലുകൾ പ്രിൻ്റ് ചെയ്യും?
ലേബലുകൾക്ക് ആവശ്യമായ വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകിയ ശേഷം, നിങ്ങളുടെ സെല്ലർ അക്കൗണ്ടിൽ നിന്ന് രജിസ്റ്റർ ചെയ്ത ഉൽപ്പന്നങ്ങൾക്കായി ലേബലുകൾ പ്രിൻ്റ് ചെയ്യുക. ശരിയായ ഉൽപ്പന്നവുമായി ലേബലിനെ പൊരുത്തപ്പെടുത്താൻ സഹായിക്കുന്ന ഉൽപ്പന്ന വിവരണം ലേബലിൽ ഉണ്ടായിരിക്കും.
ഫുൾഫിൽമെൻ്റിനായി ഞാൻ നിങ്ങൾക്ക് ഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളെ കുറിച്ച് ഞാൻ നിങ്ങളെ എങ്ങനെ അറിയിക്കും?
നിങ്ങൾ ഒരു ഉൽപ്പന്ന തരം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന ഉൽപ്പന്ന തരത്തിൻ്റെ യൂണിറ്റുകളുടെ എണ്ണം നിങ്ങൾ സെല്ലർ അക്കൗണ്ടിൽ നൽകും. തുടർന്ന്, നിങ്ങളുടെ സെല്ലർ അക്കൗണ്ടിൽ ഒരു ഷിപ്പ്മെൻ്റ് നിങ്ങൾ സൃഷ്ടിക്കും. നിങ്ങൾ യൂണിറ്റുകൾ ഷിപ്പ് ചെയ്തുകഴിഞ്ഞാൽ, ഷിപ്പ്മെൻ്റ് ഷിപ്പ് ചെയ്തു എന്ന് നിങ്ങൾ അടയാളപ്പെടുത്തും.
നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ഏതെങ്കിലും യൂണിറ്റുകൾക്ക് Amazon നഷ്ടപരിഹാരം നൽകുമോ?
Amazon Services Business Solutions ഉടമ്പടി പ്രകാരം ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതെങ്കിലും സാഹചര്യങ്ങളിൽ ഏതെങ്കിലും യൂണിറ്റുകൾ നഷ്ടപ്പെടുകയോ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, ഞങ്ങൾ നിങ്ങൾക്ക് റീഇംബേഴ്സ്മെൻ്റ് നൽകും.
Amazon-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രത്തിലേക്കുള്ള ഡെലിവറി മറ്റാർക്കെങ്കിലും മാനേജ് ചെയ്യാനാകുമോ?
നിങ്ങളുടെ സ്റ്റോറിൽ നിന്നോ വെയർഹൗസിൽ നിന്നോ, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾ പിക്ക് ചെയ്ത്, Amazon-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയുന്ന സേവന ദാതാക്കൾ ഞങ്ങളുടെ പക്കലുണ്ട്. ഈ ദാതാക്കൾക്ക് നിങ്ങൾക്കു വേണ്ടി FC-കളിൽ അപ്പോയിൻമെൻ്റുകൾ എടുക്കുകയും ചെയ്യാം.
Fulfillment by Amazon-ൻ്റെ (FBA) പ്രയോജനങ്ങൾ എന്തെല്ലാമാണ്
അതെ. വിദേശത്ത് നിന്നുള്ള ഇൻവെൻ്ററി ഞങ്ങൾക്ക് സ്വീകരിക്കാൻ കഴിയും. മറ്റ് രാജ്യങ്ങളിൽ രൂപമെടുത്ത ഷിപ്പ്മെൻ്റുകളുള്ള സെല്ലർമാർ, ആ ഷിപ്പ്മെൻ്റിൻ്റെ ഇറക്കുമതിയും കസ്റ്റംസ് ക്ലിയറൻസും ക്രമീകരിക്കുകയും തുടർന്ന് ഞങ്ങളുടെെ ഫെസിലിറ്റിയിലേക്ക് ഡെലിവറി ചെയ്യാനുള്ള ക്രമീകരണം നടത്തുകയും വേണം.
  • നിങ്ങൾ ഇറക്കുമതി ചെയ്യുന്ന യാതൊരു ചരക്കിനുമായി ഞങ്ങൾ IOR, അല്ലെങ്കിൽ അന്തിമ കൺസൈനിയായി പ്രവർത്തിക്കില്ല.
  • നിങ്ങളുടെ ചരക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട യാതൊരു തീരുവകൾക്കും നികുതികൾക്കും അല്ലെങ്കിൽ മറ്റു നിരക്കുകൾക്കും ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.
  • ഞങ്ങൾ നിങ്ങൾക്ക് നികുതി ID നമ്പറുകൾ നൽകില്ല.
  • ബ്രോക്കറേജ് അല്ലെങ്കിൽ ചരക്ക് കൈമാറൽ സേവനങ്ങൾ ഞങ്ങൾ നൽകില്ല.
  • നയപാലനത്തിനും ഇറക്കുമതിയുടെ സമയത്ത് ബാധകമായ മറ്റെല്ലാ ഗവൺമെൻ്റ് ഏജൻസികളുടെ പക്കൽ നടത്തേണ്ട ഫയലിംഗിനും നിങ്ങളായിരിക്കും ഉത്തരവാദി.
  • Amazon-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രത്തിലേക്ക് നിങ്ങൾ പ്രീപെയ്ഡ് ഡെലിവറി നൽകണം, ഉൽപ്പന്നങ്ങൾ വരുന്നത് സ്റ്റിക്കറുകൾ പതിച്ച അവസ്ഥയിലും ആയിരിക്കണം.
എൻ്റെ ഉൽപ്പന്നങ്ങൾ Amazon ഫുൾഫിൽമെൻ്റ് കേന്ദ്രത്തിൽ സുരക്ഷിതമായിരിക്കുമോ?
മർച്ചൻ്റ് ഓർഡറുകളുടെ സുരക്ഷിതവും സമയബന്ധിതവുമായ പ്രോസസിംഗിന് സഹായിക്കുന്നതിനായി, ഉന്നതനിലവാരമുള്ള ഓട്ടോമേറ്റഡ് പിക്ക് ചെയ്യൽ, പായ്ക്ക് ചെയ്യൽ, ഷിപ്പ് ചെയ്യൽ പ്രോസസുകളുള്ള സുരക്ഷിത സംവിധാനങ്ങളാണ്, Amazon ഫുൾഫിൽമെൻ്റ് ശൃംഖലയിലെ എല്ലാ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളും. ഫീച്ചറുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
  • ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ സ്റ്റാഫിൻ്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
  • കേന്ദ്രത്തിലുടനീളം പൂർണമായും ഓട്ടോമേറ്റ് ചെയ്ത വയർലെസ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് ചെയ്ത ഓർഡർ ട്രാക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നു.
  • ഉയർന്ന മൂല്യമുള്ള സുരക്ഷിത കെയ്ജ് സംഭരണം.

ഉപഭോക്തൃ സേവന റിട്ടേണുകളും റീഫണ്ടുകളും

ആരാണ് ഉപഭോക്തൃ സേവനം കൈകാര്യം ചെയ്യുന്നത്?
ഉപഭോക്തൃ അന്വേഷണങ്ങളും റീഫണ്ടുകളും റിട്ടേണുകളും കൈകാര്യം ചെയ്യാൻ Amazon-ൻ്റെ ഉപഭോക്തൃ സേവനം ഉപയോഗിക്കുന്നു എന്നതാണ് Fulfillment By Amazon-ൻ്റെ ഗുണങ്ങളിൽ ഒന്ന്. ഉപഭോക്താവ് ഒരു ഉൽപ്പന്നം റിട്ടേൺ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഉപഭോക്താവിനെ ഞങ്ങളുടെ ഓൺലൈൻ റിട്ടേൺസ് സെൻ്ററിലേക്ക് നയിക്കും. ഞങ്ങളുടെ ഓൺലൈൻ റിട്ടേൺസ് സെൻ്റർ, ഉപഭോക്താക്കൾക്ക് സഹായ പേജുകളും ഞങ്ങളെ എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകുന്നു.
ഉപഭോക്തൃ റിട്ടേണുകൾ ആരാണ് കൈകാര്യം ചെയ്യുന്നത്?
ഞങ്ങളുടെ ഓൺലൈൻ റിട്ടേൺസ് സെൻ്റർ, ഉപഭോക്താക്കൾക്ക് സഹായ പേജുകളും ഞങ്ങളെ എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകുന്നു. ഉപഭോക്താവ് ഒരു ഉൽപ്പന്നം റിട്ടേൺ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഉപഭോക്താവിനെ ഞങ്ങളുടെ ഓൺലൈൻ റിട്ടേൺസ് സെന്‍ററിലേക്ക് നയിക്കും. ഉപഭോക്താവ് ഒരു റിട്ടേൺ അഭ്യർത്ഥന ഉന്നയിച്ചുകഴിഞ്ഞാൽ, ഉപഭോക്തൃ റിട്ടേണുകൾ ഞങ്ങൾ കൈകാര്യം ചെയ്യും.
ഉപഭോക്തൃ റീഫണ്ടുകൾ എങ്ങനെയാണ് സംഭവിക്കുന്നത്?
Amazon.in വെബ് സൈറ്റിലൂടെ നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കായി, Amazon.in റിട്ടേൺ നയം, FBA സേവന നിബന്ധനകൾ, Amazon സേവന നിബന്ധനകൾക്ക് അനുസൃതമായ വിൽപ്പന എന്നിവയ്ക്ക് അനുസൃതമായി ഉൽപ്പന്ന റിട്ടേണുകൾക്കായി ഞങ്ങൾ ഉപഭോക്തൃ റീഫണ്ടുകൾ പ്രോസസ് ചെയ്യും. നിങ്ങളുടെ Amazon-ലെ വിൽപ്പന റിപ്പോർട്ട് ഈ റീഫണ്ടുകൾ കാണിക്കും.
ഉപഭോക്താക്കൾ റിട്ടേൺ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് എന്ത് സംഭവിക്കും?
മുമ്പ് ലിസ്റ്റ് ചെയ്ത അതേ അവസ്ഥയിൽ ഉൽപ്പന്നം ഇനി വിൽക്കാൻ കഴിയില്ലെന്ന് ഞങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ, അത് കേടായതായി നിങ്ങളുടെ സെല്ലർ അക്കൗണ്ടിൽ ഞങ്ങൾ ഫ്ലാഗ് ചെയ്യും, താൽക്കാലികമായി അത് പിടിച്ചുവെക്കുകയും ചെയ്യും. യൂണിറ്റ് നീക്കം ചെയ്യാനോ റിട്ടേൺ ചെയ്യാനോ താൽപ്പര്യമുണ്ടോ എന്ന് 90 ദിവസത്തിനുള്ളിൽ നിങ്ങൾ ഞങ്ങളോട് പറയുന്നില്ലെങ്കിൽ, ഞങ്ങളുടെ വിവേചനാധികാരത്തിൽ അത് നീക്കം ചെയ്യാനോ മടക്കിനൽകാനോ ഞങ്ങൾ തീരുമാനിച്ചേക്കാം.
റിട്ടേൺ ചെയ്ത ഉൽപ്പന്നം മുമ്പ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന അതേ അവസ്ഥയിൽ തുടർന്നും വിൽക്കാൻ കഴിയുമെന്ന് ഞങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ, വിൽപ്പനയ്ക്ക് ലഭ്യമായ നിങ്ങളുടെ ഇൻവെൻ്ററിയിലേക്ക് ഞങ്ങൾ സ്വയമേവ ഈ യൂണിറ്റ് തിരികെ സ്ഥാപിക്കും.
ഫുൾഫിൽ ചെയ്യാനാകാത്ത ഇൻവെൻ്ററി ഞാൻ എന്ത് ചെയ്യും?
ഫുൾഫിൽ ചെയ്യാനാകാത്ത ഇൻവെൻ്ററി നിങ്ങൾക്ക് റിട്ടേൺ ചെയ്യണമെന്ന് അഭ്യർത്ഥിക്കാം. ഫുൾഫിൽ ചെയ്യാൻ കഴിയാത്ത ഇൻവെൻ്ററി ഉൾപ്പെടെ, ഇനി Amazon ഫുൾഫിൽ ചെയ്യേണ്ടതില്ലാത്ത ഇൻവെൻ്ററിക്കായി ഡിസ്ട്രിബ്യൂട്ടർ റിട്ടേൺ സജ്ജീകരിക്കുന്നതിന് നിങ്ങൾ ഞങ്ങളെ ബന്ധപ്പെടേണ്ടതുണ്ട്.
ഉൽപ്പന്നങ്ങൾ (ഫുൾഫിൽ ചെയ്യാനാകാത്ത ഇൻവെൻ്ററി) എനിക്ക് റിട്ടേൺ ചെയ്യാൻ ഞാൻ നിങ്ങളോട് എങ്ങനെ ആവശ്യപ്പെടും?
സെല്ലർ പിന്തുണയെ ബന്ധപ്പെടുന്ന പ്രക്രിയ പൂർത്തിയാക്കിക്കൊണ്ട്, നിങ്ങളുടെ ഇൻവെൻ്ററി റിട്ടേൺ ചെയ്യാൻ അഭ്യർത്ഥിക്കാം. നിങ്ങൾക്ക് ഇനിപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്താം:
  • റിട്ടേൺ ചെയ്യേണ്ട ഓരോ ഇനത്തിൻ്റെയും SKU.
  • റിട്ടേൺ ചെയ്യേണ്ട ഓരോ ഇനത്തിൻ്റെയും അളവ്.
  • ഇനങ്ങൾ അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിലാസം.
  • ഫോളോ-അപ്പ് ഇ-മെയിൽ വിലാസങ്ങൾ (ഈ സന്ദേശം അയയ്ക്കുന്നതിൽ നിന്ന് വിലാസം വ്യത്യസ്തമാണെങ്കിൽ)

Amazon Prime

എന്താണ് Amazon Prime?
യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ, 100-ൽ അധികം നഗരങ്ങളിലെ Amazon ഉപഭോക്താക്കൾക്ക്, ഒരു ദിവസം കൊണ്ടും രണ്ട് ദിവസം കൊണ്ടും പരിധിയില്ലാതത് സൗജന്യ ഡെലിവറി നൽകുന്ന, ഒരു അംഗത്വ പ്രോഗ്രാമാണ് Amazon Prime. 20 നഗരങ്ങളിലുടനീളം, ആയിരക്കണക്കിന് ഇനങ്ങളിൽ, ഷെഡ്യൂൾ ചെയ്ത, അതേ ദിവസ, മോണിങ് ഡെലിവറിക്ക്, Amazon Prime അംഗങ്ങൾക്ക് പ്രൈസിംഗിൽ കിഴിവ് ലഭിക്കുകയും ചെയ്യും. കൂടാതെ, Prime അംഗങ്ങൾക്ക് എല്ലാ ദിവസവും മുൻനിര ലൈറ്റ്നിംഗ് ഡീലുകളിലേക്ക് നേരത്തേ ആക്സസ് ലഭിക്കുകയും ഡിമാൻഡ് കൂടുതലുള്ള ഉൽപ്പന്നങ്ങളിൽ എക്സ്ക്ലൂസീവ് ഡീലുകൾ ലഭിക്കുകയും ചെയ്യും.
ഈ പ്രോഗ്രാമിൽ എനിക്ക് എങ്ങനെ പങ്കെടുക്കാനാകും?
Fulfilled by Amazon (FBA) ആയ, amazon.in-ലെ എല്ലാ ഉൽപ്പന്നങ്ങളിലും Prime സേവനങ്ങൾ നൽകുന്നുണ്ട്. ഒരു FBA സെല്ലർ എന്ന നിലയിൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് Prime യോഗ്യതയുള്ളതായി തിരഞ്ഞെടുത്തിട്ടുണ്ട്, amazon.in-ൽ അത്തരം എല്ലാ ഉൽപ്പന്നങ്ങൾക്കും Prime ബാഡ്‍ജ് ദൃശ്യമാകുകയും ചെയ്യും. ഈ അടിസ്ഥാനത്തിൽ, 100-ൽ അധികം നഗരങ്ങളിലെ നിങ്ങളുടെ ഉപഭോക്താക്കൾക്ക്, നിങ്ങളുടെ ഉൽപ്പന്നങ്ങളിൽ പരിധിയില്ലാത്ത സൗജന്യ ഏകദിന, രണ്ട് ദിവസ ഡെലിവറി ലഭിക്കും.
എൻറോൾമെന്റ് ഫീസ് ഉണ്ടോ? ഇത് സാധാരണ FBA-യിൽ നിന്ന് വ്യത്യസ്തമാണോ?
ഈ പ്രോഗ്രാമിൽ ചേരാൻ യാതൊരു ഫീസും ഇല്ല. ലാർജ് അപ്ലയൻസ്, ഫർണീച്ചർ, പ്രത്യേകം കൈകൈര്യം ചെയ്യേണ്ട സമാന ഇനങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ Fulfilled by Amazon (FBA) ഉൽപ്പന്നങ്ങൾക്കും ഇപ്പോൾ Prime യോഗ്യതയുണ്ട്.
Amazon Prime ഡെലിവറി പ്രയോജനങ്ങൾ എന്തൊക്കെയാണ്?
എല്ലാ Amazon Prime അംഗങ്ങൾക്കും, സൗജന്യ ഏകദിന, രണ്ട് ദിവസ ഡെലിവറി, 50 രൂപയ്ക്ക്, കിഴിവുള്ള അതേ ദിവസ ഒപ്പം/അല്ലെങ്കിൽ മോണിങ് ഡെലിവറി, Prime യോഗ്യതയുള്ള ഇനങ്ങൾക്ക് 50 രൂപയ്ക്ക്, ഷെഡ്യൂൾ ചെയ്ത ഡെലിവറി എന്നിവ ഉൾപ്പെടെയുള്ള ഒന്നിലധികം പ്രയോജനങ്ങൾ ലഭിക്കും. ഏകദിന അല്ലെങ്കിൽ രണ്ട് ദിവസത്തെ ഡെലിവറിക്ക് ഇപ്പോഴും അർഹതയില്ലാത്ത നഗരങ്ങളിലേക്കുള്ള ഡെലിവറികൾക്കായി, അംഗങ്ങൾക്ക് മിനിമം വാങ്ങലില്ലാതെ സൗജന്യ ഡെലിവറി ലഭിക്കും.
സെല്ലർ എന്ന നിലയിൽ Amazon Prime എന്നെ എങ്ങനെ ബാധിക്കും?
Premium, വേഗത്തിലാക്കിയ ഡെലിവറി ഓപ്ഷനുകളും പ്രത്യേക ഷോപ്പിംഗ് ഡീലുകളിലേക്കുള്ള ആദ്യകാല ആക്സസും ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തും. ഇത് നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള ഉപഭോക്തൃ ഡിമാൻഡും സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ വിശ്വസ്തത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

ഇന്നുതന്നെ ഒരു സെല്ലറാകുക

നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ