Amazon Seller > Grow Your Business > Selling Partner Appstore
സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോർ
നിങ്ങളുടെ ബിസിനസ് ഓട്ടോമേറ്റ് ചെയ്യുന്നതിനും മാനേജ് ചെയ്യുന്നതിനും വളർത്തുന്നതിനും Amazon അംഗീകരിച്ച മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ പങ്കാളികളെ കണ്ടെത്തുക.
ശരാശരി, ആപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയ ശേഷം സെല്ലർമാർ വിൽപ്പനയിൽ 10% വളർച്ച കാണുന്നു.
വിശ്വസനീയ മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ പങ്കാളികൾ
ശക്തമായ ആപ്ലിക്കേഷനുകളും, ഓട്ടോമേറ്റ് ചെയ്ത പ്രൈസിംഗ്, ലിസ്റ്റിംഗ് ടൂളുകൾ മുതൽ ഷിപ്പിംഗ്, നികുതി സേവനങ്ങൾ വരെയുള്ള, നിങ്ങളുടെ തനതായ ബിസിനസ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പരിഹാരങ്ങളും കണ്ടെത്തുക. ഉയർന്ന നിലവാരമുള്ള ആപ്ലിക്കേഷനുകളാണ് സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോറിൽ ഉള്ളതെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ എല്ലാ സോഫ്റ്റ്‌വെയർ പങ്കാളികളെയും പരിശോധിക്കുകയും അവരുടെ പ്രകടനം തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഉൽപ്പന്ന ഗവേഷണം, നികുതി ഫോമുകൾ പൂരിപ്പിക്കൽ, അല്ലെങ്കിൽ ഇഷ്ടാനുസൃതമാക്കിയ റിപ്പോർട്ടുകൾ സൃഷ്ടിക്കൽ തുടങ്ങി മുമ്പ് സമയം കൂടുതൽ ആവശ്യമായിരുന്നതും മടുപ്പമുളവാക്കുന്നതുമായ പ്രതിദിന ജോലികൾ സ്വയമേവ നടപ്പാക്കുന്നതിൽ പല ആപ്ലിക്കേഷനുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2500+
ആപ്ലിക്കേഷനുകൾ
20+
രാജ്യങ്ങൾ
1.4MM+
സെല്ലർമാർ
സെല്ലിംഗ് പാർട്ണർ ആപ്പ്‌സ്റ്റോർ അടുത്തറിയുക?
തിരയുക
തിരയൽ, ഫിൽട്ടർ എന്നീ പ്രവർത്തനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കുള്ള ശരിയായ പരിഹാരം കണ്ടെത്തൂ, നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കൂ.
കണ്ടെത്തൽ
“നിങ്ങൾക്കായി ശുപാർശ ചെയ്യുന്നു”, “ട്രെൻഡ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ” എന്നിവ പോലുള്ള ശേഖരങ്ങൾ അടുത്തറിയുക.
ഫിൽറ്ററുകൾ
വിഭാഗം, പിന്തുണയ്ക്കുന്ന പ്രോഗ്രാമുകൾ, സ്റ്റാർ റേറ്റിംഗ്, ഭാഷ, പിന്തുണയ്ക്കുന്ന മാർക്കറ്റ്‌പ്ലേസ് എന്നിവയും മറ്റും പ്രകാരം ഫിൽട്ടർ ചെയ്യുക.
കറൻസി സെലക്‌ടർ
നിങ്ങൾ വിലകൾ കാണാൻ ആഗ്രഹിക്കുന്ന കറൻസി തിരഞ്ഞെടുക്കുക.
വിശദാംശ പേജ്
വാങ്ങൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്നതിന് വിവരങ്ങളും പ്രൈസിംഗും അറിയുകയും സ്ക്രീൻഷോട്ടുകൾ കാണുകയും മറ്റും ചെയ്യുക.
റേറ്റിംഗുകളും അവലോകനങ്ങളും:
വിവരങ്ങൾ മനസിലാക്കി വാങ്ങൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്നതിന് ഓരോ പരിഹാരത്തിനുമുള്ള റേറ്റിംഗുകളും അവലോകനങ്ങളും കാണുക.
ശരാശരി, ലിസ്റ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സെല്ലർമാർ അവരുടെ ഉൽപ്പന്നങ്ങൾ 37% വേഗത്തിൽ ലിസ്റ്റ് ചെയ്യുന്നു.
വർദ്ധിച്ചുവരുന്ന വിഭാഗങ്ങളിൽ സോഫ്റ്റ്‌വെയർ പങ്കാളികളെ കണ്ടെത്തുക
ഉൽപ്പന്ന ലിസ്റ്റിംഗ്
- ഉൽപ്പന്ന ഗവേഷണവും സ്‌കൗട്ടിംഗും
- ലിസ്റ്റിംഗ്
- ഓട്ടോമേറ്റ് ചെയ്ത പ്രൈസിംഗ്
ഇൻവെൻ്ററിയും ഷിപ്പിംഗും
- ഇൻവെൻ്ററി, ഓർഡർ മാനേജ്മെൻ്റ്
- ഷിപ്പിംഗ് പരിഹാരങ്ങൾ
മാർക്കറ്റിംഗ്
- പരസ്യം ചെയ്യൽ ഒപ്‌റ്റിമൈസേഷൻ
- പ്രൊമോഷനുകൾ
ഇ-കൊമേഴ്സ് മാനേജ്മെൻ്റ്
- ഇകൊമേഴ്സ് പരിഹാര കണക്റ്ററുകള്‍
- പൂർണ്ണ സേവന പരിഹാരങ്ങൾ
- സിസ്റ്റം ഇൻ്റഗ്രേറ്റർമാർ
സാമ്പത്തികം
- അക്കൗണ്ടിംഗ്
- ഫണ്ടിംഗും ക്രെഡിറ്റും
- നികുതികൾ
- അനലിറ്റിക്സും റിപ്പോർട്ടിംഗും
- പണവിതരണ പരിഹാരങ്ങൾ
ഉപഭോക്തൃ ഇടപഴകൽ
- ഫീഡ്ബാക്കും അവലോകനങ്ങളും
- ബയർ സെല്ലർ മെസേജിംഗ്
ശരാശരി, ആപ്പുകൾ ഉപയോഗിക്കുന്ന സെല്ലർമാർക്ക് ലിസ്റ്റിംഗിന് ശേഷം ആദ്യ വിൽപ്പനയ്ക്ക് 43% കുറഞ്ഞ സമയം മാത്രമേ അനുഭവപ്പെടുന്നുള്ളൂ.
സെല്ലിംഗ് പാർട്ണർ ആപ്പ്‌സ്റ്റോർ എങ്ങനെ ഉപയോഗിക്കാം?
ഘട്ടം 1
സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോർ ഹോം പേജ് സന്ദർശിച്ച് നിങ്ങളുടെ സെല്ലർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
ഘട്ടം 2
നിങ്ങളുടെ ബിസിനസിനുള്ള ശരിയായ പരിഹാരം കണ്ടെത്താൻ കീവേഡുകൾ ഉപയോഗിച്ച് ബ്രൗസ് ചെയ്യുക അല്ലെങ്കിൽ തിരയുക. ട്രെൻഡ് ചെയ്യുന്ന ആപ്പുകളും നിങ്ങൾക്കായി രൂപകൽപ്പന ചെയ്ത, ശുപാർശ ചെയ്യുന്ന ആപ്പുകളും നിങ്ങൾക്ക് കണ്ടെത്താനാകും.
ഘട്ടം 3
നിങ്ങൾക്ക് ആവശ്യമുള്ളത് കണ്ടെത്താൻ, ഫിൽട്ടറുകൾ ഉപയോഗിച്ച് വില, സ്റ്റാർ റേറ്റിംഗ് അല്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ പ്രകാരം ഫലങ്ങൾ കൂടുതൽ കൃത്യവും അനുയോജ്യവുമാക്കുക.
ഘട്ടം 4
ഫലങ്ങൾ ബ്രൗസ് ചെയ്യുകയും ഹ്രസ്വ വിവരണത്തിൽ നിന്ന് 'വാല്യൂ പ്രൊപ്പോസിഷൻ' വേഗത്തിൽ മനസ്സിലാക്കുകയും ചെയ്യുക.
ഘട്ടം 5:
നിങ്ങൾക്ക് താൽപ്പര്യമുള്ള പരിഹാരം കണ്ടെത്തിയാൽ, കൂടുതലറിയാൻ വിശദാംശ പേജ് സന്ദർശിക്കുക.
ഘട്ടം 6
കൂടുതൽ വിവരങ്ങൾക്ക് സോഫ്റ്റ്‌വെയർ പങ്കാളിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 7
അവസാനമായി, വിശദാംശങ്ങൾ പേജിലെ “ഇപ്പോൾ അംഗീകരിക്കുക” ബട്ടൺ ക്ലിക്കd ചെയ്ത് നിങ്ങളുടെ ഡാറ്റയിൽ പ്രവേശിക്കുന്നതിന് ആപ്ലിക്കേഷന് അംഗീകാരം നൽകുക.
പതിവ് ചോദ്യങ്ങൾ
ആപ്പുകൾ Seller Central-മായി സംയോജിപ്പിക്കാനാകുമോ?
ചില ആപ്പുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും മറ്റുള്ളവ Seller Central-മായി നേരിട്ട് സംയോജിപ്പിക്കാൻ കഴിയുന്നവയുമാണ്, എന്നാൽ മാർക്കറ്റ്‌പ്ലേസ് വെബ് സേവനങ്ങളും സെല്ലിംഗ് പാർട്ണർ API-കളും നൽകുന്ന ഒരേ ഡാറ്റയിലേക്ക് എല്ലാ ആപ്പുകൾക്കും പ്രവേശനം ഉണ്ട്.
Amazon എങ്ങനെയാണ് മൂന്നാം കക്ഷി ആപ്പുകളെ സാക്ഷ്യപ്പെടുത്തുന്നത്?
രജിസ്ട്രേഷനും ലിസ്റ്റിംഗും ചെയ്യുമ്പോൾ Amazon എല്ലാ സോഫ്റ്റ്‌വെയർ പങ്കാളികളെയും അവലോകനം ചെയ്യുന്നു, എല്ലാ ആപ്പുകളും Amazon നയങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് പ്രകടനം തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു.
എൻ്റെ മൂന്നാം-കക്ഷി ആപ്പിന് ആവശ്യമായ പിന്തുണ എനിക്ക് എവിടെ നിന്നാണ് കണ്ടെത്താൻ കഴിയുക?
ഏത് സാങ്കേതിക പിന്തുണയ്ക്കും അല്ലെങ്കിൽ ഉപഭോക്തൃ സേവന ചോദ്യത്തിനും സോഫ്റ്റ്‌വെയർ പങ്കാളിയെ നേരിട്ട് ബന്ധപ്പെടുക. മൂന്നാം കക്ഷി ആപ്പുകളുടെ വികസനത്തിലോ വിൽപ്പനയിലോ Amazon നേരിട്ട് ഇടപെടുന്നില്ല. സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോറിൽ റേറ്റിംഗുകളും അവലോകനങ്ങളും നൽകാൻ സോഫ്റ്റ്‌വെയർ പങ്കാളികളുടെ എല്ലാ ഉപയോക്താക്കളെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ആപ്ലിക്കേഷനുകളുടെ വില എത്രയാണ്?
സോഫ്റ്റ്‌വെയർ പങ്കാളികൾ അവരുടെ സ്വന്തം വിലകൾ നിശ്ചയിക്കുന്നു. പ്രൈസിംഗ് വിവരങ്ങൾ നിർദ്ദിഷ്ട ആപ്ലിക്കേഷൻ വിശദാംശ പേജിൽ ലഭ്യമാണ്.
സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോറിൽ അവലോകനം നൽകുന്നതിന് ആർക്കാണ് യോഗ്യത?
ആപ്പുകളുടെ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക്, അവർ ആപ്പുകൾ കുറച്ചുകാലം ഉപയോഗിച്ചു കഴിഞ്ഞാൽ, ആ ആപ്ലിക്കേഷൻ്റെ അവലോകനം നൽകാൻ കഴിയും.
റേറ്റിംഗുകൾ എങ്ങനെയാണ് കണക്കാക്കുന്നത്?
അസംസ്കൃത ഡാറ്റയുടെ ശരാശരിക്ക് പകരം മെഷീൻ ലേൺഡ് മോഡലിനെ അടിസ്ഥാനമാക്കിയാണ് Amazon ഒരുൽപ്പന്നത്തിൻ്റെ സ്റ്റാർ റേറ്റിംഗ് കണക്കാക്കുന്നത്. ഒരു റേറ്റിംഗിൻ്റെ കാലപ്പഴക്കം, പരിശോധിച്ചുറപ്പിച്ച പർച്ചേസർമാരിൽ നിന്നുള്ള റേറ്റിംഗുകളാണോ എന്ന കാര്യം, അവലോകനം ചെയ്യുന്നയാളുടെ വിശ്വാസ്യത സ്ഥാപിക്കുന്ന ഘടകങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ ഈ മോഡൽ പരിഗണിക്കുന്നു.
ഞാൻ ഒരു പുതിയ സോഫ്റ്റ്‌വെയർ ഡെവലപ്പറാണ്. സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോറിൽ എനിക്ക് എങ്ങനെ ചേരാൻ കഴിയും?
നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണെങ്കിൽ, ഒരു സോഫ്റ്റ്‌വെയർ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ വിവരങ്ങൾക്ക് developer.amazonservices.com സന്ദർശിക്കുക.
സെല്ലിംഗ് പാർട്ണർ ആപ്പ്സ്റ്റോർ
നിങ്ങളുടെ ബിസിനസ് ഓട്ടോമേറ്റ് ചെയ്യുന്നതിനും മാനേജ് ചെയ്യുന്നതിനും വളർത്തുന്നതിനും Amazon അംഗീകരിച്ച മൂന്നാം കക്ഷി സോഫ്റ്റ്‌വെയർ പങ്കാളികളെ കണ്ടെത്തുക.