പുതുക്കിയതും മുൻപ് ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ വിൽക്കുക

Amazon Renewed വഴി, Amazon.in-ലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് പുതുക്കിയതും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് വിൽക്കാം
ലാപ്ടോപ്പും Amazon ബോക്സുകളും ഉള്ള സെല്ലർ

Amazon Renewed ഉൽപ്പന്നങ്ങൾ എന്നാൽ എന്താണ്?

  • Amazon Renewed ഉൽപ്പന്നങ്ങൾ റിപ്പയർ ചെയ്യാവുന്നതും/പുതുക്കിയെടുക്കാവുന്നതും പരീക്ഷിക്കാൻ കഴിയാവുന്നതും പുതിയതു പോലെ തോന്നിക്കുന്നതുമാണ്. ഉൽപ്പന്നങ്ങൾക്ക്, പുതിയ അല്ലെങ്കിൽ സമാനമായ അവസ്ഥയിലേക്ക് റീപ്ലേസ് ചെയ്യാനോ ഒപ്പം/അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യാനോ കഴിയുന്ന ഇലക്ട്രിക്കൽ ഒപ്പം/അല്ലെങ്കിൽ മെക്കാനിക്കൽ ഘടകങ്ങൾ ഉണ്ടായിരിക്കണം എന്നാണ് റിപ്പയർ ചെയ്യുന്നതിന്/പുതുക്കിയെടുക്കുന്നതിനുള്ള ശേഷി എന്നതിനർത്ഥം.
  • നിങ്ങളുടെ പുതുക്കൽ പ്രക്രിയയിൽ സാധാരണയായി ഒരു ഡയഗ്നോസ്റ്റിക് പരിശോധന, തകരാറുള്ള ഏതെങ്കിലും ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ, സമഗ്രമായ ക്ലീനിംഗ്, പരിശോധനാ പ്രക്രിയ, ബാധകമായ സാഹചര്യങ്ങളിൽ റീപാക്കേജിംഗ് എന്നിവ ഉൾപ്പെടുന്നു.
  • പുതിയ ഉൽപ്പന്നങ്ങളിൽ പ്രതീക്ഷിക്കുന്നതുപോലെ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രസക്തമായ എല്ലാ ആക്സസറികളോടും കൂടിയാണ് ലഭിക്കുക, കുറഞ്ഞത് 6 മാസത്തേക്ക് സെല്ലറുടെ പിന്തുണയുള്ള വാറൻ്റിയും ഉണ്ടാകും.

എന്തുകൊണ്ട് Amazon Renewed-ൽ വിൽക്കണം?

വൃത്താകൃതിയിലുള്ള അമ്പടയാളത്തിനുള്ളിൽ ചെക്ക് മാർക്കിൻ്റെ ഐക്കൺ
ഒരു എക്സ്ക്ലൂസീവ് പ്രോഗ്രാമിൻ്റെ ഭാഗമാകുക
ഞങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതും പുതുക്കിയതും മുൻപ് മറ്റാരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ സ്ഥിരമായി വിതരണം ചെയ്യാൻ കഴിയുന്ന സെല്ലർമാർക്ക് മാത്രമേ Amazon Renewed-ൽ വിൽക്കാൻ അനുവാദമുള്ളൂ
ലൈനുകൾ കൊണ്ട് ബന്ധിപ്പിച്ച, വൃത്തങ്ങളിലുള്ള ഉപഭോക്താക്കളുടെ ഐക്കൺ
വിശ്വസ്തരായ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വിൽക്കുക
സെല്ലർ പെർഫോമൻസ് അളക്കുന്നതിനായി നടപ്പാക്കിയിട്ടുള്ള, ഉപഭോക്തൃ സംതൃപ്തി സംബന്ധമായ കർശനമായ ലക്ഷ്യങ്ങൾ കാരണം ഉണ്ടാകുന്ന ഉയർന്ന ഉപഭോക്തൃ വിശ്വാസം ആസ്വദിക്കുക
സ്ക്രീനിൽ Amazon ലോഗോയുള്ള കമ്പ്യൂട്ടറിൻ്റെ ഐക്കൺ
Amazon-ൻ്റെ വിശ്വസനീയമായ ഇ-കൊമേഴ്സ് കഴിവുകൾ പ്രയോജനപ്പെടുത്തൂ
Amazon-ൻ്റെ ആഗോള മാർക്കറ്റ്‌പ്ലേസുകളിലുടനീളമുള്ള ഉപഭോക്താക്കൾക്ക്, പുതുക്കിയ ഉൽപ്പന്നങ്ങൾ വിൽക്കാൻ Amazon-ൻ്റെ വിൽപ്പനാ ടൂളുകളും ഫുൾഫിൽമെൻ്റ് ശേഷികളും നിങ്ങളെ പ്രാപ്തമാക്കുന്നു
ഒരു വളർച്ചാ ചാർട്ടിൻ്റെ ഐക്കൺ
നിങ്ങളുടെ, പുതുക്കിയ ഉൽപ്പന്നങ്ങളുടെ ബിസിനസ് വളർത്തൂ
Amazon Renewed-ൽ വിൽക്കുന്നതിലൂടെ
നിങ്ങളുടെ ബിസിനസ് വളർത്തൂ, കൂടുതൽ വാങ്ങൽ ഓപ്ഷനുകൾ തിരയുന്ന
ഉഭോക്താക്കളിലേക്ക് എത്തിച്ചേരൂ

നിങ്ങൾക്ക് എന്തെല്ലാം വിൽക്കാൻ കഴിയും?

പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങളുടെ സെല്ലറായി യോഗ്യത നേടുന്നതിന്, നിങ്ങൾ ഞങ്ങളുടെ പ്രോഗ്രാം നയങ്ങളും ഉൽപ്പന്ന ഗുണനിലവാര നയങ്ങളും പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾക്കായുള്ള വാറൻ്റി ആവശ്യകതകളും പാലിക്കേണ്ടതുണ്ട്, ഒപ്പം ഞങ്ങളുടെ പ്രകടന മാനദണ്ഡങ്ങൾ പാലിക്കുകയും പ്രോഗ്രാം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും വേണം. നിങ്ങൾ യോഗ്യത നേടിയുകഴിഞ്ഞാൽ, ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച വിലയ്ക്ക് ഉയർന്ന നിലവാരമുള്ള, പുതിയത് പോലുള്ള ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് വിൽക്കാൻ കഴിയും:
  • മൊബൈൽ ഫോണുകൾ
  • അടുക്കള ഉപകരണങ്ങൾ
  • ക്യാമറകൾ
  • പവർ ടൂളുകൾ
  • ഹോം അപ്ലയൻസുകൾ
  • പവർ ടൂളുകൾ
  • ടെലിവിഷൻ
  • ടാബ്‌ലെറ്റുകൾ
  • പേഴ്‌സണൽ കമ്പ്യൂട്ടറുകൾ
  • വീഡിയോ ഗെയിമുകൾ - കൺസോളുകൾ

നിങ്ങൾക്ക് എങ്ങനെ വിൽക്കാൻ ആരംഭിക്കാം?

ഘട്ടം 1

Amazon-ൽ സെല്ലറാകാൻ രജിസ്റ്റർ ചെയ്യുക
Amazon Renewed-ൽ പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന്, നിങ്ങൾ ആദ്യം Amazon-ൽ ഒരു സെല്ലറായി രജിസ്റ്റർ ചെയ്യണം.

നിങ്ങൾ ആദ്യമായാണ് Amazon-ൽ വിൽക്കുന്നതെങ്കിൽ, താഴെ നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക, നിങ്ങളുടെ വിൽപ്പന അക്കൗണ്ട് സജ്ജീകരിക്കാൻ ഞങ്ങളും സഹായിക്കും.

ഘട്ടം 2

Amazon Renewed-ൽ വിൽക്കാൻ യോഗ്യത നേടുക
Amazon Renewed-ൽ പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ യോഗ്യത നേടുന്നതിന്, പുതിയതു പോലുള്ള അത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിങ്ങൾക്കുള്ള മുൻപരിചയത്തിൻ്റെ വിശദാംശങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്.

Amazon Renewed-ൽ ഒരു സെല്ലറാകാൻ യോഗ്യത നേടുന്നതിന് നിങ്ങൾ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
  1. Amazon Renewed ഗുണനിലവാര നയവും പ്രോഗ്രാം നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നു
  2. സംഭരണ ഇൻവോയ്സുകൾ
    • നിങ്ങൾ നിർമ്മാതാവാണെങ്കിൽ - ബ്രാൻഡ് ഉടമസ്ഥാവകാശത്തിൻ്റെ തെളിവ് നൽകുക (ഉദാ. വ്യാപാരമുദ്ര രജിസ്ട്രേഷൻ രേഖ)
    • നിങ്ങൾ വിതരണക്കാരൻ/റീസെല്ലർ ആണെങ്കിൽ - അപേക്ഷയുടെ തീയതിക്ക് മുമ്പുള്ള 90 ദിവസങ്ങളിലെ വാങ്ങലുകളുടെ കുറഞ്ഞത് 8 ലക്ഷം (ഒറ്റ അല്ലെങ്കിൽ ഒന്നിലധികം ഇൻവോയ്സുകൾ) മൂല്യം കാണിക്കുന്ന ഇൻവോയ്സുകൾ പങ്കിടുക. ഇൻവോയ്സുകളിൽ നിങ്ങൾക്ക് യൂണിറ്റ് വാങ്ങൽ തുക മായ്ച്ചു കളയാം.
  3. ഉൽപ്പന്ന ചിത്രങ്ങൾ - നിങ്ങൾ ഇനിപ്പറയുന്നവയുടെ ചിത്രങ്ങൾ പങ്കിടേണ്ടി വരും:
    • ഇനം ഷിപ്പ് ചെയ്യുന്ന ബോക്സുകൾ.
    • ഷിപ്പിംഗ് ബോക്സിനുള്ളിൽ ഉൽപ്പന്നം സൂക്ഷിച്ചിരിക്കുന്ന ബോക്സുകൾ.
    • ബോക്സിനുള്ളിലെ ഉൽപ്പന്നത്തിൻ്റെ ചിത്രം.
    • മുകളിൽ നിന്നും താഴെ നിന്നും എല്ലാ 4 വശങ്ങളിൽ നിന്നുമുള്ള ഉൽപ്പന്ന ചിത്രം.
    • സ്ക്രീൻ ഓണാക്കിയ നിലയിൽ ഉൽപ്പന്നത്തിൻ്റെ ചിത്രം.
  4. വാറൻ്റി ദാതാവിൻ്റെ വിശദാംശങ്ങൾ - നിങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളിലും കുറഞ്ഞത് 6 മാസത്തെ സെല്ലർ വാറൻ്റി നൽകേണ്ടതുണ്ട്.
    • നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വാറൻ്റിയെ ബ്രാൻഡ് പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങൾ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ബ്രാൻഡ് വാറൻ്റി നൽകും എന്നതിൻ്റെ ഒരു തെളിവ് (ബ്രാൻഡിൽ നിന്നുള്ള ഇമെയിൽ അല്ലെങ്കിൽ കത്ത്) നൽകുക. ബ്രാൻഡ് ഇക്കാര്യം സ്ഥിരീകരിക്കാത്ത പക്ഷം, ബ്രാൻഡ് വാറൻ്റിയായി റെസിഡ്യുവൽ വാറൻ്റി പരിഗണിക്കില്ല.
    • വാറൻ്റി വാഗ്ദാനം ചെയ്യുന്നതിന് നിങ്ങൾക്ക് മൂന്നാം കക്ഷി വാറൻ്റി ദാതാവുമായി പങ്കാളിയാകാം. ടൈ-അപ്പ് സ്ഥിരീകരിക്കുന്നതിന് നിങ്ങൾ തെളിവ് സമർപ്പിക്കേണ്ടതുണ്ട്.
  5. നിങ്ങൾ നിലവിലുള്ള ഒരു സെല്ലറാണെങ്കിൽ, നിങ്ങളുടെ ODR കഴിഞ്ഞ 60 ദിവസത്തേക്ക് 0.8% അല്ലെങ്കിൽ അതിൽ കുറവായിരിക്കണം.
  6. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ മുതലായ വലിയ വീട്ടുപകരണങ്ങളുടെ വിഭാഗത്തിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾ ഒഴികെ Easy Ship, MFN പോലുള്ള മറ്റ് ചാനലുകൾ വഴി പുതുക്കിയ ഉൽപ്പന്നങ്ങളുടെ ഫുൾഫിൽമെൻ്റ് നിയന്ത്രിച്ചിരിക്കുന്നു. പുതുക്കിയ ഉൽപ്പന്നങ്ങൾ വിൽക്കാൻ, നിങ്ങൾ FBA-യിൽ രജിസ്റ്റർ ചെയ്യണം, ഇതിൽ സെല്ലർ ഫ്ളെക്സും Amazon പ്രവർത്തിപ്പിക്കുന്ന ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
  7. ഞങ്ങൾക്ക് ഇന്ത്യയിൽ Apple എന്ന ബ്രാൻഡ് ഇല്ലാത്തതിനാൽ ഇത് ഒഴികെയുള്ള ഏത് GL-ന് കീഴിലും നിങ്ങൾക്ക് ലിസ്റ്റ് ചെയ്യാൻ കഴിയും.

ഘട്ടം 3

വിൽപ്പന ആരംഭിച്ച് നിങ്ങളുടെ ബിസിനസ് വളർത്തുക

നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിലൂടെയോ നിലവിലുള്ള ഉൽപ്പന്ന ലിസ്റ്റിംഗുകളിലേക്ക് നിങ്ങളുടെ ഓഫറുകൾ ചേർക്കുന്നതിലൂടെയോ നിങ്ങൾക്ക് വിൽക്കാൻ ആരംഭിക്കാം.
ഉപയോക്താക്കൾ ഓർഡർ ചെയ്യുമ്പോൾ, നിങ്ങൾക്ക് അവ സ്വന്തമായി ഫുൾഫിൽ ചെയ്യാനോ Fulfillment By Amazon ഉപയോഗിക്കാനോ കഴിയും.
മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ചുവടെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക. തന്നിരിക്കുന്ന ഫോൺ നമ്പർ/ഇമെയിലിൽ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും. നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, cr-in@amazon.com എന്ന ഇമെയിൽ വിലാസത്തിൽ ഞങ്ങൾക്ക് മെയിൽ അയയ്ക്കുക

Amazon Renewed-ൽ പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു.

വിശ്വസ്‌തതയോടെ,
Amazon Renewed ടീം

ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക

എല്ലാ ദിവസവും Amazon.in-ൽ തിരയുന്ന കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് മുന്നിൽ നിങ്ങളുടെ, പുതുക്കിയതും മുൻപ് ആരെങ്കിലും ഉപയോഗിച്ചതുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക.