Amazon Seller > Grow Your Business > Amazon Karigar

കരകൗശല ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇന്ത്യൻ കരകൗശല തൊഴിലാളികളെ ശാക്തീകരിക്കുന്നു

എന്താണ് Amazon Karigar?

ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യം, രാജ്യത്തുടനീളമുള്ള ഇടങ്ങളിൽ നിന്ന് പ്രാദേശികമായി സോഴ്സ് ചെയ്ത് ലഭ്യമാക്കുന്നതിനുള്ള Amazon സംരംഭമാണിത്. കൈകൊണ്ട് ആധികാരിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സെല്ലർമാർക്കും കരകൗശല തൊഴിലാളികൾക്കും Amazon-ൽ വിജയിക്കാനുള്ള ഒരു പ്രോഗ്രാമാണിത്.

എന്തുകൊണ്ട് Karigar ആകണം?

തിരഞ്ഞെടുക്കാൻ 1

ലക്ഷം ഉൽപ്പന്നങ്ങൾ

12 ലക്ഷം+

കരകൗശല തൊഴിലാളികളുടെ ജീവിത്തെ സ്പർശിച്ചു

28+

സർക്കാർ പങ്കാളികൾ

450

കരകൗശല വസ്തു അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്തു

പ്രോഗ്രാം പ്രയോജനങ്ങൾ

ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

സബ്സിഡിയുള്ള റെഫറൽ ഫീസ്

വിഭാഗത്തെ ആശ്രയിച്ച്, കുറച്ച റെഫറൽ ഫീസ് 8% അല്ലെങ്കിൽ കുറവായിരിക്കും
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

വേഗത്തിൽ ആരംഭിക്കാനായി വ്യക്തിപരമാക്കിയ പരിശീലനം

ബിസിനസ് ആരംഭിക്കുന്നതിന് Amazon-ൽ എങ്ങനെ വിൽക്കാം എന്നതിനെ കുറിച്ചുള്ള പരിശീലന പിന്തുണ
ഐക്കൺ: രണ്ട് സംഭാഷണ ബബിൾ, ഒന്നിൻ്റെ നടുവിൽ മൂന്ന് കുത്തുകളും മറ്റേതിൻ്റെ നടുവിൽ ചിരിക്കുന്ന മുഖവും

അക്കൗണ്ട് മാനേജ്മെൻ്റ് പിന്തുണ

സെല്ലർ എന്ന നിലയിലുള്ള ആദ്യ ദിവസങ്ങളിൽ ഞങ്ങളുടെ അക്കൗണ്ട് മാനേജർ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകും
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

ഇമേജിംഗ്, കാറ്റലോഗിംഗ് പിന്തുണ

നിങ്ങളുടെ അക്കൗണ്ട് തത്സമയമാകുന്നതിന് പ്രൊഫഷണൽ ഉൽപ്പന്ന ഫോട്ടോഷൂട്ടും ഉൽപ്പന്ന ലിസ്റ്റിംഗ് പിന്തുണയും
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

വർദ്ധിച്ച ഉപഭോക്തൃ ദൃശ്യപരത

കൂടുതൽ ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon.in-ലെ Amazon Karigar സ്റ്റോറിൽ പ്രദർശിപ്പിക്കുകയും ചെയ്യും
ഐക്കൺ: രണ്ട് സംഭാഷണ ബബിൾ, ഒന്നിൻ്റെ നടുവിൽ മൂന്ന് കുത്തുകളും മറ്റേതിൻ്റെ നടുവിൽ ചിരിക്കുന്ന മുഖവും

മാർക്കറ്റിംഗ് പിന്തുണ

നിങ്ങളുടെ ബ്രാൻഡ് വളർത്തുന്നതിന് ഞങ്ങളുടെ മാർക്കറ്റിംഗ് സംരംഭങ്ങൾ പ്രയോജനപ്പെടുത്തുക

ഞങ്ങളുടെ കരകൗശല തൊഴിലാളികളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കേൾക്കുക

ഞങ്ങളുടെ പങ്കാളികൾ

amazon_karigar_seller
Amazon_Karigar_Jharcraft
Poompuhar
amazon_handmade_how_to_sell
Amazon_Karigar_Kusum
Resham Shilpi
how_to_sell_homemade_items_on_amazon
Amazon_Karigar_Lipakshi
how_to_sell_handmade_clothes
amazon_handmade_seller
Tantuja
handmade_amazon
how_to_sell_handmade_cards
Tribes India
how_to_market_handmade_products
handmade_amazon

ഞങ്ങളുടെ മാർക്കറ്റിംഗ് ഇവൻ്റുകളിൽ നിന്ന്

Smbhav, Small Business Day പോലുള്ള, ഞങ്ങളുടെ മാർക്കറ്റിംഗ്, നെറ്റ്‌വർക്കിംഗ് ഇവൻ്റുകളിൽ പങ്കെടുക്കുക
amazon_saheli
amazon_saheli_program
amazon_saheli_support
amazon_saheli_main_objective

പതിവ് ചോദ്യങ്ങൾ

Amazon Karigar-നെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളുടെ ഉത്തരം നേടുക
ഞാൻ കരകൗശല ഉൽപ്പന്നങ്ങൾ വിൽക്കുന്നു. എന്നിരുന്നാലും, എനിക്ക് ഏതെങ്കിലും കൈത്തറി അടയാളമോ മറ്റേതെങ്കിലും ആധികാരികതയോ ഇല്ല. എനിക്ക് Karigar-ൽ ചേരാനും കുറഞ്ഞ റെഫറൽ ഫീസിൻ്റെ പ്രയോജനങ്ങൾ നേടാനും കഴിയുമോ?
പ്രോഗ്രാമിനായി അപേക്ഷിക്കുകയും നിങ്ങളുടെ ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ കൈകൊണ്ട് നിർമ്മിക്കുന്നതാണെന്ന് സാധൂകരിക്കുന്നതിനു വേണ്ടി പങ്കിടാൻ കഴിയുന്ന എല്ലാ രേഖകളും സമർപ്പിക്കുകയും ചെയ്യുക. ഇത് സാധൂകരിക്കാൻ ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടും. നിങ്ങളുടെ ഉൽപ്പന്നങ്ങൾ യഥാർത്ഥ കരകൗശല ഉൽപ്പന്നങ്ങളാണെന്ന് ഞങ്ങൾക്ക് സ്ഥാപിക്കാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾക്ക് Karigar-ൽ ചേരാനും കുറഞ്ഞ റെഫറൽ ഫീസ് ഉൾപ്പെടെയുള്ള പ്രയോജനങ്ങൾ ലഭ്യമാക്കാനും കഴിയുകയുള്ളൂ. ഒരു ആധികാരികതാ സർട്ടിഫിക്കറ്റ് ഉള്ളത് അപേക്ഷ വേഗത്തിൽ പ്രോസസ് ചെയ്യാൻ സഹായിക്കും
ഞാൻ ഇപ്പോൾത്തന്നെ Amazon-ൽ വിൽക്കുന്നുണ്ട്. എനിക്ക് Karigar പ്രോഗ്രാമിൻ്റെ ഭാഗമാകാൻ കഴിയുമോ?
ഇല്ല, നിലവിൽ Amazon Karigar പ്രോഗ്രാമിൽ നേരിട്ട് രജിസ്റ്റർ ചെയ്യുന്ന പുതിയ സെല്ലർമാർക്കുള്ളതാണ് ഈ പ്രോഗ്രാം. നിലവിലുള്ള Amazon.in സെല്ലർമാർക്കായി ഇത് ലഭ്യമാക്കിക്കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ അറിയിക്കും.
ഞങ്ങൾ ഒരു NGO/ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. ഞങ്ങൾക്ക് എങ്ങനെയാണ് Amazon Karigar-ൽ പങ്കാളിയാകാൻ കഴിയുക?
നിങ്ങൾ കരകൗശല തൊഴിലാളികളെ സസായിക്കുന്ന, സർക്കാർ ഉടമസ്ഥതയിലുള്ള ബോഡി/NGO/ലാഭേച്ഛയില്ലാത്ത സ്ഥാപനം ആണെങ്കിൽ, ഞങ്ങളുടെ പങ്കാളിയായി നിങ്ങളെ ചേർക്കും. നിങ്ങൾ റഫർ ചെയ്യുന്ന കരകൗശല തൊഴിലാളികളെ ഞങ്ങൾ Amazon-ലെ വിൽപ്പനയിൽ സഹായിക്കും. ഈ പേജിൽ നൽകിയിരിക്കുന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കുക.
Karigar പ്രോഗ്രാമിന് കീഴിൽ വിൽക്കുന്നതിനുള്ള ആവശ്യകതകൾ എന്തൊക്കെയാണ്?
ഈ പതിവു ചോദ്യങ്ങളിൽ സൂചിപ്പിച്ച മറ്റ് ആവശ്യതകൾക്കു പുറമേ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാകരുത്, Amazon-ൽ വിൽക്കുന്നതിനുള്ള ഇനിപ്പറയുന്ന, ഏറ്റവും കുറഞ്ഞ എല്ലാ ആവശ്യകതകളും നിങ്ങൾ പാലിക്കുകയും വേണം - ഉടമസ്ഥാവകാശ വിശദാംശങ്ങൾ, കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട്, GST, PAN എന്നിവ നിർബ്ബന്ധമാണ്. നിങ്ങൾക്ക് ഈ യോഗ്യത ഇല്ലെങ്കിൽ, Amazon-ലെ വിൽപ്പനയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.
എനിക്ക് GST ഇല്ല, എന്നാൽ എൻ്റെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. Amazon Karigar-ന് എന്നെ എങ്ങനെ സഹായിക്കാനാകും?
Amazon-ൽ വിൽക്കാൻ നിങ്ങൾക്ക് GST ആവശ്യമാണ്. GST ഇല്ലേ? താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട്, GST നേടാൻ നിങ്ങളെ സഹായിക്കുന്ന ഒരു മൂന്നാം കക്ഷി സേവന ദാതാവുമായി നിങ്ങൾക്ക് ബന്ധിപ്പെടാൻ കഴിയും-
എൻ്റെ ലോജിസ്റ്റിക്സ്, ഇൻവെൻ്ററി, സെല്ലർ അക്കൗണ്ട് എന്നിവ ആര് പരിപാലിക്കും?
ആദ്യ 30 ദിവസത്തേക്ക് പരിശീലനം, അക്കൗണ്ട് സജ്ജീകരണം, അക്കൗണ്ട് മാനേജ്മെൻ്റ് പിന്തുണ എന്നിവ നൽകിക്കൊണ്ട് Amazon-ൽ വിൽപ്പന തുടങ്ങാൻ മാത്രമേ Karigar ടീം നിങ്ങളെ സഹായിക്കൂ. Amazon-ൽ ലോഞ്ച് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട്, അധിക ചെലവൊന്നും ഇല്ലാതെ, ഇമേജിംഗ്, കാറ്റലോഗിംഗ് സൗകര്യങ്ങളും നിങ്ങൾക്ക് ഒറ്റത്തവണ നൽകും. എന്നിരുന്നാലും, നിങ്ങളുടെ സെല്ലർ അക്കൗണ്ട് സ്വയം മാനേജ് ചെയ്യും.

ലോഞ്ച് ചെയ്യുന്ന സമയത്തോ ശേഷമോ നിങ്ങൾക്ക് ഷിപ്പ് ചെയ്യാനുള്ള സേവനങ്ങൾ ആവശ്യമാണെങ്കിൽ, ബാധകമായ ചെലവ് അനുസരിച്ച് നിങ്ങൾക്ക് FBA അല്ലെങ്കിൽ Easy Ship സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. താഴെ അതേ കുറിച്ച് കൂടുതൽ വായിക്കാൻ കഴിയും:
പരിശീലന ഷെഡ്യൂൾ എനിക്ക് എങ്ങനെ അറിയാൻ കഴിയും? അതിന് ഞാൻ എത്ര പണം നൽകണം?
പ്രോഗ്രാമിനായി നിങ്ങളെ ക്ഷണിച്ചുകഴിഞ്ഞാൽ, ഓഫ്‌ലൈൻ വർക്ക്‌ഷോപ്പ് ആണെങ്കിൽ, പരിശീലനത്തിൻ്റെ കൃത്യമായ തീയതിയും ലൊക്കേഷനും അടങ്ങിയ ഒരു SMS അല്ലെങ്കിൽ ഇമെയിൽ അറിയിപ്പ് നിങ്ങൾക്ക് കിട്ടും, അല്ലെങ്കിൽ ഓൺലൈൻ ട്രെയിനിംഗ് സെഷനാണെങ്കിൽ ഒരു വെബിനാർ രജിസ്ട്രേഷൻ ലിങ്ക് നിങ്ങൾക്ക് ലഭിക്കും. Karigar പ്രോഗ്രാമിന് കീഴിൽ ലോഞ്ച് ചെയ്യുന്ന എല്ലാ സെല്ലർമാർക്കുമായി സൗജന്യമായാണ് ഈ ഓൺബോർഡിംഗ് സെഷൻ നടത്തുക
ഞാൻ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്, പക്ഷേ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. എനിക്കിത് എങ്ങനെ Amazon-നെ അറിയിക്കാൻ കഴിയും?
contactkarigar@amazon.com എന്ന വിലാസത്തിൽ നിങ്ങൾക്കൊരു ഇമെയിൽ അയയ്ക്കാം, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും.
എനിക്കിപ്പോഴും സംശങ്ങളുണ്ട്, എനിക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാൻ കഴിയും?
നിങ്ങൾക്ക് contactkarigar@amazon.com എന്ന വിലാസത്തിൽ ഞങ്ങൾക്കെഴുതാം. നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരിക്കും.

Karigar കമ്മ്യൂണിറ്റിയിൽ ചേരുക

നിങ്ങളുടെ അതുല്യമായ കരകൗശല ഉൽപ്പന്നങ്ങൾക്ക് ദേശീയ തലത്തിൽ ആരാധകരെ ഉണ്ടാക്കിയെടുക്കുക