AMAZON BUSINESS (B2B) സെല്ലർ പ്രോഗ്രാം

രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് ബിസിനസ് ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം ബൾക്കായി വിൽക്കുക

ബിസിനസുകൾക്ക് ബൾക്കായി വിൽക്കുക
Amazon Business-ൽ അത്തരം വലിയ കാര്യങ്ങൾ സാധ്യമാണെന്ന് എനിക്ക് ഒരിക്കലും അറിയില്ലായിരുന്നു. കഴിഞ്ഞ മാസം, എനിക്ക് ഒരു ബിസിനസ് ഉപഭോക്താവിൽ നിന്ന് ഒറ്റയടിക്ക് 300 യൂണിറ്റിൻ്റെ ബൾക്ക് ഓർഡർ ലഭിച്ചു!
ആശിഷ് അമൻShreeng Enterprises
പുസ്തകം

Amazon-ലെ വിൽപ്പനയ്ക്ക് തുടക്കക്കാർക്കുള്ള ഗൈഡ്

Amazon.in-ൽ നിങ്ങളുടെ ഓൺലൈൻ വിൽപ്പന യാത്ര ആരംഭിക്കാൻ സഹായിക്കുന്നതിനുള്ള വൺ സ്റ്റോപ്പ് ഗൈഡ്

എന്താണ് Amazon Business?

നിങ്ങളുടെ എല്ലാ ഓഫീസ് വാങ്ങൽ ആവശ്യങ്ങളും സാധിക്കാവുന്ന ഒറ്റ ഇടമാണ് Amazon Business. GST പ്രവർത്തനക്ഷമമാക്കിയ ഉൽപ്പന്നങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റ്‌പ്ലേസിൽ നിന്ന് വാങ്ങുന്നതിലൂടെ ചെലവ് കുറയ്ക്കുക. നിങ്ങൾ ഒരു നിർമ്മാതാവോ വിതരണക്കാരോ ആകട്ടെ, നിങ്ങൾക്കുള്ളത് ചെറിയ ബിസിനസോ വലിയ സ്ഥാപനമോ ആകട്ടെ, Amazon Business-ലെ ഓപ്ഷനുകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ നിങ്ങളെ അനുവദിക്കുന്നു.

B2B വിൽപ്പനയുടെ ഫീച്ചറുകളും പ്രയോജനങ്ങളും

നിങ്ങൾക്ക്Amazon Business (B2B) സെല്ലർ പ്രോഗ്രാമിൽ സൗജന്യമായി എൻറോൾ ചെയ്യാൻ കഴിയും. ഇതിന് കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ.
ഐക്കൺ: പൊങ്ങി നിൽക്കുന്ന ഡോളർ ചിഹ്നം പിടിക്കുന്ന കൈ

കൂടുതൽ ഉപഭോക്താക്കൾ, കൂടുതൽ വിൽപ്പന

GST പരിശോധിച്ചുറപ്പിച്ച ലക്ഷക്കണക്കിന് ബിസിനസ് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും വർദ്ധിച്ച വിൽപ്പന അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുക
ഐക്കൺ: ഒരു ചുറ്റിക, ഉളി, സ്കെയിൽ എന്നിവ മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു വീട്

കൂടുതൽ വിൽക്കുക, കുറഞ്ഞ ഫീസ് അടയ്ക്കുക

മൾട്ടി-യൂണിറ്റ് അളവിൽ വിൽക്കുക, കൂടുതൽ യൂണിറ്റുകൾ വിൽക്കുന്നതിന് കുറഞ്ഞ ഫീസ് നൽകുക
ഐക്കൺ: രണ്ട് സംഭാഷണ ബബിൾ, ഒന്നിൻ്റെ നടുവിൽ മൂന്ന് കുത്തുകളും മറ്റേതിൻ്റെ നടുവിൽ ചിരിക്കുന്ന മുഖവും

B2B, B2C എന്നിവയ്ക്ക് ഒരേ സെല്ലർ അക്കൗണ്ട്

Amazon Business-ലേക്ക് സ്വയമേവയുള്ള എൻറോൾമെൻ്റ്. അധികം പരിശ്രമമില്ലാതെ, ഒറ്റ സെല്ലർ അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ B2B, B2C ഇൻവെൻ്ററി മാനേജ് ചെയ്യുക.
ഐക്കൺ: മധ്യത്തിൽ Amazon Smile ലോഗോയുള്ള ഒരു ഷീൽഡ്

മാനുവൽ ഇൻവോയ്സ് സൃഷ്ടിക്കുന്നതിനുള്ള ശ്രമം കുറയ്ക്കുക

സ്വയമേവ സൃഷ്ടിച്ച GST ഇൻവോയ്സുകൾ നൽകുക, B2B ഇൻവോയ്സുകളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ ബിസിനസുകളെ പ്രാപ്തമാക്കുന്നതിന് GST റിപ്പോർട്ടുകൾ ഉപയോഗിക്കുക
Amazon Business (B2B) സെല്ലർ പ്രോഗ്രാം സംബന്ധിച്ച് ഞങ്ങൾ പതിവായി സൗജന്യ വെബിനാറുകൾ ഹോസ്റ്റ് ചെയ്യുന്നു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?
വിജയ കഥകൾ

പതിവ് ചോദ്യങ്ങൾ

Amazon B2B-യെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളുടെ ഉത്തരം നേടുക
പ്രോഗ്രാമിനെ കുറിച്ച്
Amazon Business (B2B) സെല്ലർ പ്രോഗ്രാം എന്നാൽ എന്താണ്
ബിസിനസ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർക്കറ്റ്‌പ്ലേസാണ് Amazon Business (B2B). സെല്ലർമാരെ സംബന്ധിച്ചിടത്തോളം, രാജ്യത്തുടനീളമുള്ള ബിസിനസുകളിലേക്ക് എത്തിച്ചേരാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് Amazon Business നൽകുന്നത്. റെഫറൽ ഫീ ഡിസ്കൗണ്ട്, ബിസിനസ് വില, അളവിലെ കിഴിവുകൾ, GST എക്സ്ക്ലൂസീവ് വിലകൾ, ഓട്ടോമേറ്റഡ് GST ഇൻവോയ്സുകൾ എന്നിവ പോലുള്ള ബിസിനസിനനുസൃതമായ ഫീച്ചറുകളിൽ നിന്ന് സെല്ലർമാർക്ക് പ്രയോജനം നേടാം.
Amazon പരിശോധിച്ചുറപ്പിച്ച ബിസിനസ് ഉപഭോക്താവ് ആരാണ്?
ബിസിനസ് അക്കൗണ്ട് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ, സാധുവായ ബിസിനസ് ലൈസൻസ് വിശദാംശങ്ങൾ നൽകുകയും പൊതുവായി ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി Amazon പരിശോധിച്ചുറപ്പിക്കുകയും ചെയ്ത ഉപഭോക്താവാണ് Amazon പരിശോധിച്ചുറപ്പിച്ച ബിസിനസ് ഉപഭോക്താവ്.
Amazon Business (B2B) സെല്ലർ പ്രോഗ്രാമും Amazon-ലെ വിൽപ്പനയും (B2C) തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
ബിസിനസ്-ടു-ബിസിനസ് (B2B) ഇടപാടുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത ഫീച്ചറുകൾ നൽകിക്കൊണ്ട് ബിസിനസ് ഉപഭോക്താക്കളുടെ നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റാൻ Amazon Business (B2B) സെല്ലർ പ്രോഗ്രാം സെല്ലർമാരെ അനുവദിക്കുന്നു.
രജിസ്ട്രേഷൻ
Amazon Business (B2B) സെല്ലർ പ്രോഗ്രാമിൽ ചേരാൻ യോഗ്യതയുള്ളത് ആർക്കാണ്?
Amazon-ൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ സെല്ലർമാരും B2B പ്രോഗ്രാമിലേക്ക് സ്വയമേവ എൻറോൾ ചെയ്യുന്നു. ബിസിനസ് ഇൻവോയ്സ് ലഭിക്കുന്ന ഓഫറുകൾ മാത്രം വാങ്ങാൻ ബിസിനസ് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ വേണ്ടി, B2B ഓഫറുകൾക്ക് മാത്രമേ ബിസിനസ് ഇൻവോയ്സ് ബാഡ്ജ് പ്രവർത്തനക്ഷമമാക്കൂ.
ഒരു Amazon Business (B2B) സെല്ലറായി ഉൽപ്പന്നങ്ങൾ വിൽക്കാൻ എത്ര ചിലവാകും?
Amazon.in- ലെ സ്റ്റാൻഡേർഡ് ഫീസ് ഷെഡ്യൂൾ Amazon Business (B2B) സെല്ലർമാർക്കും ബാധകമാണ്. എന്നിരുന്നാലും,B2B ഇടപാടുകളുടെ കാര്യത്തിൽ, ബിസിനസ് ഉപഭോക്താക്കൾക്ക് മൾട്ടി-യൂണിറ്റ് അളവിൽ വിൽക്കുന്നതിന് സെല്ലർമാർക്ക് അധിക ഫീസ് ആനുകൂല്യം ലഭിക്കും.
ഒരു Amazon Business (B2B) സെല്ലറുടെ Seller Central-ൽ എന്ത് മാറ്റം ഉണ്ടാകും?
Seller Central-ൻ്റെ ആകെയുള്ള പ്രവർത്തനം മാറില്ല. നിങ്ങൾ Seller Central-ൽ പുതിയ ബിസിനസ് ഫീച്ചറുകൾ കാണാൻ തുടങ്ങും. ഉദാഹരണത്തിന്, നിങ്ങളുടെ Seller Central ഹോം പേജിൽ ഒരു B2B ടാബ് കാണും, അവിടെ നിന്ന് നിങ്ങൾക്ക് അധിക ബിസിനസ് ഫീച്ചറുകൾ ആക്സസ് ചെയ്യാൻ കഴിയും.
എൻ്റെ Amazon Business (B2B) സെല്ലർ സ്റ്റാറ്റസ് എങ്ങനെ റദ്ദാക്കും?
ഏത് ഘട്ടത്തിലും നിങ്ങൾക്ക് Amazon Business (B2B) സെല്ലർ പ്രോഗ്രാമിൽ നിന്ന് ഒഴിവാകാം. പ്രോഗ്രാമിൽ നിന്ന് ഒഴിവാകുന്നതിന് നിങ്ങൾക്ക് Seller Central-ൽ ഉള്ള എൻ്റെ സേവനങ്ങൾ പേജിലേക്ക് (ക്രമീകരണം > അക്കൗണ്ട് വിവരം > എൻ്റെ സേവനങ്ങൾ) പോകാം. ഇത് നിങ്ങളുടെ Seller Central അക്കൗണ്ടിലെ ബിസിനസ്-ടു-ബിസിനസ്-നിർദ്ദിഷ്ട ഫീച്ചറുകൾ മാത്രം നീക്കം ചെയ്യുന്നു, നിങ്ങളുടെ പ്രൊഫഷണൽ സെല്ലർ അക്കൗണ്ട് റദ്ദാക്കുകയോ അതിനെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി സെല്ലർ പിന്തുണയിൽ പോകുക.
ആരംഭിക്കൽ
Amazon Business (B2B) സെല്ലർ പ്രോഗ്രാമിൽ ഓർഡറുകൾ പൂർത്തീകരിക്കുന്നതിനായി എനിക്ക് FBA ഉപയോഗിക്കാമോ?
അതെ, ബിസിനസ്-ടു-ബിസിനസ് (B2B) ഓർഡറുകൾ ഫുൾഫിൽ ചെയ്യാനും നിങ്ങൾക്ക് FBA ഉപയോഗിക്കാം.
എൻ്റെ ബിസിനസ്-ടു-ബിസിനസ് ഇൻവെൻ്ററി എവിടെ മാനേജ് ചെയ്യും?
ബിസിനസ് ഓർഡറുകൾക്കായി നിങ്ങൾ മറ്റൊരു ഇൻവെന്ററി മാറ്റിവെക്കേണ്ടതില്ല. Seller Central അക്കൗണ്ടിൽ വ്യക്തമാക്കിയ നിങ്ങളുടെ നിലവിലുള്ള ഇൻവെൻ്ററി (FBA -യ്ക്ക് കീഴിൽ ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും) B2B -ക്കും പരിഗണിക്കാം. ഇൻബൗണ്ട്-ഷിപ്പ്മെൻ്റ് സൃഷ്ടിക്കുന്ന സമയത്ത്, കണക്കാക്കിയ ഫീസ് പ്രദർശിപ്പിക്കും, Seller Central-ൽ പേയ്മെൻ്റ് റിപ്പോർട്ടുകളിലും ഫീസ് ലഭ്യമാകും.
എൻ്റെ B2B ഓർഡറുകൾക്കായി ഞാൻ എങ്ങനെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യണം?
ഓരോ B2B ഓർഡറിനും നിങ്ങൾ ഇടപാട് തലത്തിൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയും Seller Central-ൽ ലഭ്യമായ B2B റിപ്പോർട്ടുകളിൽ (റിപ്പോർട്ടുകൾ > നികുതി രേഖാ ലൈബ്രറി > വ്യാപാരി നികുതി റിപ്പോർട്ട് > B2B റിപ്പോർട്ടുകൾ എന്നതിലേക്ക് പോകുക) പരാമർശിച്ചിട്ടുള്ള ബിസിനസ് ഉപഭോക്താവിൻ്റെ GSTIN പരാമർശിക്കുകയും വേണം. ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ ബിസിനസ് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിന് ഇത് നിർബന്ധമാണ്.
എന്താണ് ബിസിനസ് വില? “സാധാരണ വില അല്ലെങ്കിൽ റീട്ടെയിൽ വിലയിൽ ” നിന്ന് ഇത് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
Amazon Business (B2B) സെല്ലർമാർക്ക് അവരുടെ ബിസിനസ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന കിഴിവുള്ള വിലയാണ് ബിസിനസ് വില. ഈ വില ബിസിനസ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ/ദൃശ്യമാകൂ. ബിസിനസ് സ്ഥാപനങ്ങളല്ലാത്തതും സ്വന്തം ആവശ്യത്തിനായും പുനർവിൽപ്പനയ്ക്കല്ലാതെയും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായ, Amazon-ലെ എല്ലാ ഉപഭോക്താക്കൾക്കും വേണ്ടിയുള്ള വിലയാണ് “സാധാരണ വില”, “അടിസ്ഥാന വില”, അല്ലെങ്കിൽ “റീട്ടെയിൽ വില”. നിങ്ങളുടെ ബിസിനസ് വില നിങ്ങളുടെ സാധാരണ വിലയേക്കാൾ കൂടുതലാകാൻ പാടില്ല, പക്ഷേ സാധാരണ വിലയ്ക്ക് തുല്യമാകാം.
ഒരു ഉൽപ്പന്നത്തിന് ഒരു ബിസിനസ് വിലയും ഒരു സാധാരണ വിലയും ഉണ്ടാകാൻ കഴിയുമോ?
അതെ. സാധാരണ വിലയ്ക്ക് പുറമേ ബിസിനസ് വിലയും ഉണ്ടാകാൻ കഴിയും.
ബിസിനസ് വില ഇല്ലെങ്കിൽ ബിസിനസ് ഉപഭോക്താക്കൾക്ക് എൻ്റെ ഉൽപ്പന്നം വാങ്ങാൻ കഴിയുമോ?
അതെ. ഒരു ബിസിനസ് സെല്ലർ എന്ന നിലയിൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി നിങ്ങൾ ഒരു ബിസിനസ് വില നൽകുന്നില്ലെങ്കിൽ, ബിസിനസ് ഉപഭോക്താക്കൾക്ക് നിങ്ങളുടെ റീട്ടെയിൽ വിലയിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും.
അളവിലുള്ള ഡിസ്‌ക്കൗണ്ടുകൾ എന്തൊക്കെയാണ്?
ബൾക്കായി വാങ്ങാൻ ബിസിനസ് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസ് (B2B) സെല്ലർമാർ നൽകുന്ന കിഴിവുകളാണ് അളവിലുള്ള ഡിസ്‌ക്കൗണ്ടുകൾ.
ഒരു ബിസിനസ് ഓർഡർ ഞാൻ എങ്ങനെ തിരിച്ചറിയും?
ഓർഡർ ID-ക്ക് അടുത്തായി ദൃശ്യമാകുന്ന ഒരു ബിസിനസ് ബയർ ഐക്കൺ ഇത് ഒരു ബിസിനസ് ഓർഡറാണെന്ന് സൂചിപ്പിക്കുന്നു. ഓർഡറുകൾ മാനേജ് ചെയ്യൂ എന്നതിലേക്ക് പോയി ഓർഡർ ID-യുടെ വലതുവശത്തുള്ള ബിസിനസ് ബയർ ലേബൽ നോക്കുക.
എന്താണ് ബിസിനസ് ഇൻവോയ്സ്? റീട്ടെയിൽ വിലയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്കായി ഞാൻ ഒരു ബിസിനസ് ഉപഭോക്താവിന് ബിസിനസ് ഇൻവോയ്സ് നൽകേണ്ടതുണ്ടോ?
സൃഷ്ടിക്കുന്ന ബിസിനസ് ഇൻവോയ്സിൽ ഉപഭോക്താവിൻ്റെ ബിസിനസ് നാമം, GST നമ്പർ (ഉണ്ടെങ്കിൽ), പർച്ചേസ് ഓർഡർ നമ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അതെ, ഉൽപ്പന്നം റീട്ടെയിൽ വിലയ്ക്ക് വിറ്റാലും നിങ്ങൾ ഒരു ബിസിനസ് ഉപഭോക്താവിന് ബിസിനസ് ഇൻവോയ്സ് നൽകേണ്ടതുണ്ട്.
എന്താണ് ബിസിനസിന് മാത്രമുള്ള ഓഫർ?
നിങ്ങൾ സജ്ജമാക്കിയ ബിസിനസ് വിലയും അളവിലുള്ള ഡിസ്‌ക്കൗണ്ടുകളും ബിസിനസ് ഉപഭോക്താക്കൾക്ക് മാത്രമേ ദൃശ്യമാകൂ, എന്നാൽ സാധാരണ വില തുടർന്നും എല്ലാ ഉപഭോക്താക്കൾക്കും ദൃശ്യമാകും. എന്നിരുന്നാലും, ബിസിനസ് ഉപഭോക്താക്കൾക്ക് മാത്രം ഒരു ഓഫർ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സാധാരണ വില ഇല്ലാതെ ഒരു ബിസിനസ് വില മാത്രം നൽകിക്കൊണ്ട് നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയും.

നിങ്ങളുടെ വിൽപ്പന യാത്ര ആരംഭിക്കുക

Amazon.in-ൽ കോടിക്കണക്കിന് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വിൽക്കുക

Amazon-ൽ ആദ്യമായി വിൽക്കുകയാണോ?

വിൽപ്പന ആരംഭിക്കൂ

 

നിലവിലുള്ള സെല്ലറാണോ?

B2B-യിൽ എൻറോൾ ചെയ്യുക