Amazon Seller > Grow Your Business
Amazon.in ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ് വളർത്തുക
നിങ്ങൾ ഒരു ബ്രാൻഡ് ഉടമയാണെങ്കിലും, ഒരു റീസെല്ലർ ആണെങ്കിലും, വിൽപ്പനയിൽ പുതിയ ആളാണെങ്കിലും, അല്ലെങ്കിൽ വർഷങ്ങളായി വിൽപ്പന നടത്തുന്നയാളാണെങ്കിലും, ഉപഭോക്താക്കളെ കണ്ടെത്താനും ബിസിനസ് വളർത്താനും നിങ്ങളെ സഹായിക്കുന്ന വൈവിധ്യമാർന്ന ഓപ്ഷനുകൾ Amazon.in-ൽ ഉണ്ട്.

1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ
Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.
ഞങ്ങൾ കേട്ടിട്ടുപോലുമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഓർഡറുകൾ വരുന്നുണ്ട്.അനുപം ബർമൻAsavari Sarees
Prime ഉപയോഗിച്ച് വളരുക
ഒരു Prime സെല്ലർ ആയി മാറുന്നതിലൂടെ, പ്രാദേശിക തലത്തിലും ദേശീയ തലത്തിലും നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ റീച്ച് നേടുക.
കാര്യക്ഷമത കൈവരിക്കുക
വളരാനുള്ള Amazon-ൻ്റെ ടൂളുകൾ ഉപയോഗിക്കുകയും വിൽപ്പന പ്രോഗ്രാമുകളിൽ നിന്നും സേവന ദാതാക്കളിൽ നിന്നും നിങ്ങൾക്കാവശ്യമുള്ള സഹായം നേടുകയും ചെയ്യുക.
ഉത്സവകാലത്ത് ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെ സന്തോഷിപ്പിക്കുക
സീസണൽ ഡിമാൻഡ് പരമാവധി പ്രയോജനപ്പെടുത്തുകയും ഷോപ്പിംഗ് ഉത്സവങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക.
ലോകവ്യാപകമായി വികസിപ്പിക്കുക
ആഗോളതലത്തിൽ വിൽക്കുന്നതിലൂടെ 200+ രാജ്യങ്ങളിൽ വിൽക്കുകയും നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ലോകമെമ്പാടും പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്യുക.
ഒരു Prime സെല്ലറാവുക
Prime ബാഡ്ജ് മികച്ച ഉപഭോക്തൃ അനുഭവവും സൗജന്യവും വേഗതയേറിയതും വിശ്വസ്തവുമായ ഡെലിവറിയും ലോകോത്തര ഉപഭോക്തൃ പിന്തുണയും ഉറപ്പു നൽകുന്നതിനാൽ Amazon.in ഉപഭോക്താക്കൾ അതിൽ വിശ്വസിക്കുന്നു. നിങ്ങൾക്ക് Prime സെല്ലർ ആകാനുള്ള വഴിയിതാ:
FULFILLMENT BY AMAZON:
നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ സംഭരണം, പായ്ക്കിംഗ്, ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യൽ തുടങ്ങിയ എല്ലാ കാര്യങ്ങളും Amazon ഏറ്റെടുക്കുന്നതു വഴി നിങ്ങളുടെ ചുമതല കുറയുന്ന ഒരു സേവനമാണ് Fulfillment by Amazon (FBA). നിങ്ങൾ Fulfillment by Amazon തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് Prime ബാഡ്ജ് ലഭിക്കുന്നു, ഇത് സൗജന്യവും വേഗതയേറിയതുമായ ഡെലിവറിയും Amazon-ൻ്റെ ലോകോത്തര ഉപഭോക്തൃ പിന്തുണയും നിങ്ങൾക്ക് പ്രാപ്തമാക്കുകയും ചെയ്യുന്നു. FBA തിരഞ്ഞെടുക്കുന്ന സെല്ലർമാരുടെ വിൽപ്പനയിൽ 3 ഇരട്ടി വരെ വർദ്ധന കണ്ടിട്ടുണ്ട്.
AMAZON-ലെ പ്രാദേശിക ഷോപ്പുകൾ
Amazon.in-ൽ രജിസ്റ്റർ ചെയ്യാനും സ്വന്തം പ്രദേശത്തെ കൂടുതൽ ഉപഭോക്താക്കളെ സേവിക്കാനും ഏത് ഫിസിക്കൽ സ്റ്റോറിനെയും അനുവദിക്കുന്ന ഒരു പ്രോഗ്രാമാണ് Amazon-ലെ പ്രാദേശിക ഷോപ്പുകൾ. Amazon-ലെ പ്രാദേശിക ഷോപ്പുകൾ ഉപയോഗിച്ച്, നിങ്ങളുടെ സമീപത്തുള്ള ഉപഭോക്താക്കളെ സേവിക്കാൻ കഴിയും, ഒപ്പം 'Prime ബാഡ്ജ്' നേടാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളെ വേഗത്തിൽ കണ്ടെത്താൻ ഇത് നിങ്ങളുടെ പ്രദേശത്തെ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇതിനകം ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കടയുടമകളൊടൊപ്പം ചേരുക.

വളരാൻ നിങ്ങളെ സഹായിക്കുന്ന ടൂളുകൾ
വിജയിക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ടൂളുകൾ Amazon.in വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പ്രത്യേക ആവശ്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് വിശാലമായ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാം.
പണമടച്ച് നൽകുന്ന പരസ്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ടാർഗെറ്റ് ചെയ്യുക
- മറ്റുള്ളവർ നിങ്ങളെ കണ്ടെത്താനുള്ള സാധ്യത 70% വരെ വർദ്ധിപ്പിക്കുക
- നിങ്ങളുടെ പരസ്യം ക്ലിക്ക് ചെയ്യുന്നതിന് മാത്രം പണമടയ്ക്കുക
മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുക
- പ്രൈസിംഗിനായി നിങ്ങളുടെ സ്വന്തം നിയമങ്ങൾ സജ്ജമാക്കുക
- നിങ്ങളുടെ വിലകൾ സ്വയമേവ ക്രമീകരിക്കപ്പെടുന്നു
ഓഫറുകൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക
- ഷിപ്പിംഗ്, കിഴിവുകൾ, ഭാവി വാങ്ങലുകൾ എന്നിവയിൽ പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യാനായി നിങ്ങളുടെ ഉപഭോക്താക്കൾക്ക് കൂപ്പണുകൾ നൽകുക
- “ലൈറ്റ്നിംഗ് ഡീലുകൾ” ഉപയോഗിച്ച് പരിമിത കാല ഓഫർ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ ഡീലുകൾ പേജിൽ ഫീച്ചർ ചെയ്യപ്പെടുക
ഉപഭോക്തൃ ഫീഡ്ബാക്കിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുക
- ഉപഭോക്തൃ ഫീഡ്ബാക്ക് കാണുക, നിങ്ങളുടെ ഉൽപ്പന്നങ്ങളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണുക
- ഇൻവെൻ്ററി ഒപ്റ്റിമൈസ് ചെയ്യാനും റിട്ടേണുകളും നെഗറ്റീവ് ഫീഡ്ബാക്കും കുറയ്ക്കാനും ലാഭം വർദ്ധിപ്പിക്കാനുമുള്ള സ്ഥിതിവിവരക്കണക്കുകൾ നേടുക
Amazon പദം:
ലൈറ്റ്നിംഗ് ഡീലുകൾ
ഒരു ചെറിയ കാലയളവിലേക്ക് ഇനങ്ങളിൽ പരിമിത എണ്ണം കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രൊമോഷനാണ് ലൈറ്റ്നിംഗ് ഡീൽ.
വിൽപ്പന പ്രോഗ്രാമുകൾ
നിങ്ങളുടെ ആവശ്യങ്ങൾ മറ്റെല്ലാവരുടെയും ആവശ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ ബിസിനസ് വളർത്താൻ കഴിയുന്ന, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത നിരവധി പ്രോഗ്രാമുകളിലേക്ക് Amazon നിങ്ങൾക്ക് പ്രവേശനം നൽകുന്നത്.

വിതരണക്കാരും മൊത്തക്കച്ചവടക്കാരും
ഇന്ത്യയിലുടനീളമുള്ള ബിസിനസുകൾക്ക് ബൾക്കായി വിൽക്കാൻ Amazon Business നിങ്ങളെ പ്രാപ്തമാക്കുന്നു. ബൾക്കായി വാങ്ങാനുള്ള വിലകൾ നിശ്ചയിക്കാനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ഷിപ്പിംഗ്, പൂർത്തീകരണ പിന്തുണയും നേടാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

സ്റ്റാർട്ടപ്പുകളും
MSME-കളും
നിങ്ങളുടെ ഉപഭോക്തൃ അടിത്തറ വളർത്താനും ബ്രാൻഡ് പ്രശസ്തി നേടാനുമുള്ള മാർഗ്ഗനിർദ്ദേശവും വിൽപ്പന പിന്തുണയും Amazon Launchpad നൽകുന്നു.

സ്ത്രീകൾ നടത്തുന്ന ബിസിനസുകൾ
സ്വന്തമായി ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് ശിൽപ്പശാലകൾ, അക്കൗണ്ട് മാനേജ്മെൻ്റ് സഹായം, പിന്തുണ എന്നിവ നൽകുന്നതോടൊപ്പം Amazon.in-ലെ Saheli സ്റ്റോറിൽ ഫീച്ചർ ചെയ്യപ്പെടാനുള്ള അവസരവും Saheli നൽകുന്നു.

നിങ്ങൾക്ക് സഹായവും വളരാനുള്ള നിർദ്ദേശങ്ങളും ലഭിക്കുന്ന Amazon STEP-ൻ്റെ ഭാഗമാണ് എല്ലാ Amazon സെല്ലറും.
നിങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നതനുസരിച്ച്, വിവിധ തലങ്ങളിലൂടെ മുന്നേറിക്കൊണ്ട്, ഫീ ഇളവുകൾ, വേഗത്തിലുള്ള പണവിതരണ സൈക്കിളുകൾ, മുൻഗണനാ സെല്ലർ പിന്തുണ, സൗജന്യ അക്കൗണ്ട് മാനേജ്മെൻ്റ് തുടങ്ങിയ പ്രയോജനങ്ങൾ നിങ്ങൾക്ക് അൺലോക്ക് ചെയ്യാൻ കഴിയും.
നിങ്ങളുടെ പ്രകടനം മെച്ചപ്പെടുന്നതനുസരിച്ച്, വിവിധ തലങ്ങളിലൂടെ മുന്നേറിക്കൊണ്ട്, ഫീ ഇളവുകൾ, വേഗത്തിലുള്ള പണവിതരണ സൈക്കിളുകൾ, മുൻഗണനാ സെല്ലർ പിന്തുണ, സൗജന്യ അക്കൗണ്ട് മാനേജ്മെൻ്റ് തുടങ്ങിയ പ്രയോജനങ്ങൾ നിങ്ങൾക്ക് അൺലോക്ക് ചെയ്യാൻ കഴിയും.
സേവന ദാതാക്കൾ
നിങ്ങളുടെ ബിസിനസിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്യുന്നത് സങ്കീർണ്ണമായ പ്രക്രിയയാകാം. ഇവിടെയാണ് Amazon Service Provider Network-ന് (SPN) നിങ്ങളെ സഹായിക്കാൻ കഴിയുക. Amazon SPN വഴി, പണം നൽകി, വിശ്വസ്തരായ പ്രൊഫഷണലുകളിൽ നിന്നുള്ള സഹായം സെല്ലർമാർക്ക് നേടാം. Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട സഹായം, അക്കൗണ്ട് മാനേജ്മെൻ്റ്, ഷിപ്പിംഗ് പിന്തുണ, അല്ലെങ്കിൽ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യാനായി മാത്രം ഒരാളുടെ സഹായം തുടങ്ങി നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, SPN-ൽ എല്ലാ ആവശ്യത്തിനും ഒരു സേവന ദാതാവുണ്ട്.


ലോകമെമ്പാടും വിൽക്കുക
നിങ്ങൾ ഒരു Amazon.in സെല്ലറാകുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ്റെ ഭാഗമായി മാറുന്നു. അതിനാൽ നിങ്ങൾക്ക് 200+ രാജ്യങ്ങളിൽ വിൽക്കാൻ കഴിയുമെന്നിരിക്കെ എന്തിന് വിൽപ്പന നിങ്ങളുടെ നാട്ടിൽ മാത്രമായി പരിമിതപ്പെടുത്തണം.
നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ലോകോത്തര പൂർത്തീകരണ നെറ്റ്വർക്ക് ഉപയോഗിച്ച്, ഗ്ലോബൽ സെല്ലിംഗിലൂടെ നിങ്ങളുടെ ബിസിനസ് അന്താരാഷ്ട്ര തലത്തിലെത്തിക്കാം.
നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ലോകോത്തര പൂർത്തീകരണ നെറ്റ്വർക്ക് ഉപയോഗിച്ച്, ഗ്ലോബൽ സെല്ലിംഗിലൂടെ നിങ്ങളുടെ ബിസിനസ് അന്താരാഷ്ട്ര തലത്തിലെത്തിക്കാം.
ഷോപ്പിംഗ് ഉത്സവങ്ങളിൽ പങ്കെടുക്കുക
ഷോപ്പിംഗിലൂടെ ഉത്സവകാലങ്ങൾ ആഘോഷിക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്നത് ഒരു രഹസ്യമല്ല. ഒരു Amazon.in സെല്ലർ എന്ന നിലയിൽ, നിങ്ങൾക്ക് ഈ ഷോപ്പിംഗ് ഉത്സവങ്ങളിൽ പങ്കെടുക്കാനും ഇക്കാലയളവിൽ ഉപഭോക്തൃ ഡിമാൻഡിലുള്ള വർദ്ധനവ് പ്രയോജനപ്പെടുത്താനും കഴിയും. ദീപാവലി സമയത്തുള്ള വിൽപ്പനയാകട്ടെ, Prime Day-യ്ക്കായുള്ള തയ്യാറെടുപ്പാകട്ടെ, അല്ലെങ്കിൽ വർഷം മുഴുവനുള്ള വിവിധ ഉത്സവങ്ങളാകട്ടെ, ഉത്സവകാലങ്ങളിൽ Amazon.in-ലെ വിൽപ്പന നിങ്ങളുടെ വിൽപ്പന പലമടങ്ങ് വർദ്ധിപ്പിക്കും.

വരാനിരിക്കുന്ന വിൽപ്പന ഇവൻ്റുകൾ
ഉടൻ വരുന്നു
Great Indian Festival 2022
You can now participate in one of our biggest sale events for crores of customers across the country - the Amazon Great Indian Festival. This event is the biggest opportunity on Amazon to make your products discoverable to our customers and drive value for your business.
New to selling on Amazon.in?
ആരംഭിക്കുന്നതിന് സഹായം ആവശ്യമുണ്ടോ?
ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക
എല്ലാ ദിവസവും Amazon.in സന്ദർശിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ