Amazon സെല്ലർ > തുടക്കക്കാർക്കുള്ള ഗൈഡ്
Amazon-ൽ എങ്ങനെ വിൽക്കാം:
തുടക്കക്കാർക്കുള്ള ഗൈഡ്
ഇന്നുതന്നെ രജിസ്റ്റർ ചെയ്‌ത് വിൽപ്പന ഫീസിൽ 50% ഫ്ലാറ്റ് കിഴിവ്* നേടി Amazon-ൽ വിൽക്കാൻ തുടങ്ങൂ.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം.


1-ക്ലിക്ക് ലോഞ്ച് പിന്തുണാ ഓഫർ
Amazon ലഭ്യമാക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന്, അധിക ചെലവില്ലാതെ Amazon.in-ൽ ചേരുന്നതിനുള്ള സമ്പൂർണ്ണ മാർഗ്ഗനിർദ്ദേശം.
ആമുഖം
Amazon-ലെ വിൽപ്പനയിലേക്ക് സ്വാഗതം
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റ്‌പ്ലേസ് ആണ് Amazon.in, ഓൺലൈൻ ഷോപ്പിംഗിനായി എന്നത്തേക്കാളും കൂടുതൽ ഉപഭോക്താക്കൾ Amazon.in-നെ ആശ്രയിക്കുന്നു. ഇന്ത്യയിലെ സേവനയോഗ്യമായ 100% പിൻ-കോഡുകളിൽ നിന്നുള്ള ഓർഡറുകൾ സഹിതം, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഓൺലൈൻ ഡെസ്റ്റിനേഷനായി Amazon.in മാറിയിരിക്കുന്നു.
കോടിക്കണക്കിന് ആളുകൾ Amazon.in-ൽ നിന്ന് വാങ്ങുന്നു
സുരക്ഷിത പേയ്മെൻ്റുകളും ബ്രാൻഡ് പരിരക്ഷയും
ആഗോളതലത്തിൽ വിൽക്കുക, 180+ രാജ്യങ്ങളിൽ എത്തിച്ചേരുക
നിങ്ങളുടെ ബിസിനസ് വളർത്തുന്നതിനുള്ള സേവനങ്ങളും ഉപകരണങ്ങളും
നിങ്ങൾക്ക് അറിയാമോ:
Amazon.in-ലെ വിൽപ്പനയിലൂടെ, 15,000-ത്തിലധികം സെല്ലർമാർ ലക്ഷപ്രഭുക്കളായി മാറുകയും 3500+ സെല്ലർമാർ കോടീശ്വരന്മാരായി മാറുകയും ചെയ്തു.
Amazon-ൻ്റെ കരുത്ത്
നിങ്ങൾ Amazon-ൽ വിൽക്കാൻ ആരംഭിക്കുമ്പോൾ, ഫോർച്യൂൺ 500 സ്ഥാപനങ്ങൾ മുതൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന കരകൗശല വെണ്ടർമാർ വരെയുള്ള എല്ലാത്തരം സെല്ലർമാരം ഉള്ള ഒരു റീട്ടെയിൽ ഡെസ്റ്റിനേൻ്റെ ഭാഗമാകും. അവരെല്ലാം ഇവിടെ വിൽക്കുന്നതിന് ഒരു കാരണമുണ്ട്: ഷോപ്പിംഗ് നടത്താൻ Amazon സന്ദർശിക്കുന്ന കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണത്.
പതിവ് ചോദ്യങ്ങൾ:
എന്റെ ബിസിനസിന് Amazon അനുയോജ്യമാണോ?
ചുരുങ്ങിയ വാക്കുകളിലുള്ള ഉത്തരം അതെ എന്നാണ്. ഏറ്റവും വലിയ ഗാർഹിക ബ്രാൻഡുകൾAmazon-ൽ വിൽക്കുന്നു. നിങ്ങൾ വൈകാതെ കണ്ടെത്താൻ പോകുന്ന, വളർന്നുവരുന്ന ബ്രാൻഡുകളും ഇതുതന്നെ ചെയ്യുന്നു. ചെറുകിട, ഇടത്തരം ബിസിനസുകൾ ഇവിടെ വളരുന്നു, ലോകമെമ്പാടും Amazon-ൽ വിറ്റഴിക്കുന്ന പകുതിയിലധികം യൂണിറ്റുകളും ഇവരുടേതാണ്. നിങ്ങളുടെ ബിസിനസ് എന്തുതന്നെയായാലും - അത് ഏത് വലുപ്പത്തിലുള്ളതായാലും - നിങ്ങൾ ഞങ്ങളോടൊപ്പം വളരുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. നിങ്ങൾക്ക് യോജിക്കുന്ന മേഖല കണ്ടെത്തി ഇന്ന് വിൽക്കാൻ ആരംഭിക്കുക.
ഇപ്പോഴും Amazon സെല്ലർ അക്കൗണ്ട് ഇല്ലേ?
നിങ്ങൾ വിൽക്കാൻ ആരംഭിക്കുന്നതിന് മുമ്പ്
എങ്ങനെ രജിസ്റ്റർ ചെയ്യാം
ഇപ്പോൾ, നിങ്ങൾ വിൽക്കാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ എല്ലാ വിശദാംശങ്ങളും രേഖകളും കൈവശം ഉണ്ടാകണം. ഒരു Amazon സെല്ലർ ആയി രജിസ്റ്റർ ആരംഭിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളുടെയും ചെക്ക്‌ലിസ്റ്റ് ഇതാ:
*ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിൽ ചുമത്തുന്ന ചരക്ക് സേവന നികുതിയാണ് GST. ജനങ്ങൾക്ക് നികുതി എളുപ്പമാക്കുന്നതിന് എക്സൈസ് ഡ്യൂട്ടി, VAT, സേവന നികുതി തുടങ്ങിയ ഇന്ത്യയിലെ മറ്റ് നിരവധി നികുതികൾക്ക് പകരമുള്ള ഒരു പരോക്ഷ നികുതിയാണിത്.
വിജയിച്ചിരിക്കുന്നു! നിങ്ങൾക്ക് Amazon-ൽ വിൽക്കാൻ ആവശ്യമുള്ളതെല്ലാം ഉണ്ട്
അത്രയേ ഉള്ളൂ! നിങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് ഈ ചെക്ക്‌ലിസ്റ്റ് പൂർത്തിയാക്കുക.
നിങ്ങൾക്ക് അറിയാമോ:
Amazon.in-ൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും GST ആവശ്യമില്ല. പുസ്തകങ്ങൾ, ചില കരകൗശല വസ്തുക്കൾ, ചില ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ ചില ഉൽപ്പന്നങ്ങൾ GST-യിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ് എങ്ങനെ രജിസ്റ്റർ ചെയ്ത് ലോഞ്ച് ചെയ്യാം
ഘട്ടം 2
നിങ്ങളുടെ ഫോൺ നമ്പർ ഒരു ഉപഭോക്തൃ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, സൈൻ ഇൻ ചെയ്യുന്നതിന് ആ ഇമെയിലും പാസ്‌വേഡും ഉപയോഗിക്കുക
ഘട്ടം 3
ഇല്ലെങ്കിൽ, 'Amazon.in-ൽ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുക' തിരഞ്ഞെടുക്കുക
ഘട്ടം 4
നിങ്ങളുടെ GST-യിൽ നൽകിയിരിക്കുന്ന നിയമപരമായ കമ്പനിയുടെ പേര് നൽകുക
ഘട്ടം 5:
OTP വഴി നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിച്ചുറപ്പിക്കുക
ഘട്ടം 6
നിങ്ങളുടെ സ്റ്റോറിൻ്റെ പേര്, ഉൽപ്പന്നം, ബിസിനസ് വിലാസം എന്നിവ നൽകുക
ഘട്ടം 7
നിങ്ങളുടെ GST, PAN നമ്പർ എന്നിവയുൾപ്പെടെ നിങ്ങളുടെ നികുതി വിശദാംശങ്ങൾ നൽകുക
ഘട്ടം 8
ഡാഷ്ബോർഡിൽ നിന്ന് 'വിൽക്കാനുള്ള ഉൽപ്പന്നങ്ങൾ' ഓപ്ഷൻ തിരഞ്ഞെടുത്ത് 'ലിസ്റ്റ് ചെയ്യാൻ ആരംഭിക്കുക' ക്ലിക്ക് ചെയ്യുക
ഘട്ടം 9
Amazon.in-ൻ്റെ നിലവിലുള്ള കാറ്റലോഗിൽ തിരയുന്നതിന് നിങ്ങളുടെ ഉൽപ്പന്നത്തിൻ്റെ പേരോ ബാർകോഡ് നമ്പറോ നൽകുക
ഘട്ടം 10
നിലവിലുള്ള കാറ്റലോഗിൽ നിങ്ങളുടെ ഉൽപ്പന്നം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഒരു പുതിയ ലിസ്റ്റിംഗ് സൃഷ്ടിക്കുന്നതിന് 'ഞാൻ Aamzon-ൽ വിൽക്കാത്ത ഒരു ഉൽപ്പന്നം ചേർക്കുന്നു' തിരഞ്ഞെടുക്കുക
ഘട്ടം 11
നിങ്ങളുടെ ഉൽപ്പന്ന വില, MRP, ഉൽപ്പന്ന നിലവാരം, അവസ്ഥ, ഷിപ്പിംഗ് ഓപ്ഷൻ എന്നിവ നൽകുക
ഘട്ടം 12
നിങ്ങളുടെ ഇൻവെൻ്ററിയിലേക്ക് ഉൽപ്പന്നം ചേർക്കുന്നതിന് 'സംരക്ഷിക്കുക, പൂർത്തിയാക്കുക' ക്ലിക്ക് ചെയ്യുക
ഘട്ടം 13
നിങ്ങളുടെ വിൽപ്പന ഡാഷ്ബോർഡിലേക്ക് പോകുക, ശേഷിക്കുന്ന വിശദാംശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ചേർക്കുക, നിങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യുക
ഘട്ടം 14
'നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുക' ക്ലിക്ക് ചെയ്യുക
അഭിനന്ദനങ്ങൾ! നിങ്ങൾ ഇപ്പോൾ Amazon.in-ലെ ഒരു സെല്ലറാണ്.
Amazon-ൽ വിൽക്കാൻ എത്ര ചെലവുണ്ട്?
Amazon.in-ലെ വിൽപ്പനയുമായി ബന്ധപ്പെട്ട വ്യത്യസ്ത തരം ഫീസുകൾ ഉണ്ട്.
Amazon-ലെ വിൽപ്പനാ ഫീസ് = റെഫറൽ ഫീസ് + ക്ലോസിംഗ് ഫീസ് + ഷിപ്പിംഗ് ഫീസ് + മറ്റ് ഫീസ്
റെഫറൽ ഫീസ്
ഏതെങ്കിലും ഉൽപ്പന്നം വിൽക്കുന്നതിലൂടെ നടത്തിയ വിൽപ്പനയുടെ നിശ്ചിത ശതമാനമായി Amazon.in ഈടാക്കുന്ന ഫീസ്. വ്യത്യസ്ത വിഭാഗങ്ങൾക്ക് ഇത് വ്യത്യാസപ്പെടുന്നു.
ക്ലോസിംഗ് ഫീസ്
നിങ്ങളുടെ ഉൽപ്പന്ന വിലയെ അടിസ്ഥാനമാക്കി റെഫറൽ ഫീസ് കൂടാതെ ഈടാക്കുന്ന ഫീസ്.
വെയിറ്റ് ഹാൻഡ്‌ലിംഗ് ഫീസ്
Easy Ship, FBA എന്നിവയിലൂടെ നിങ്ങളുടെ ഓർഡർ ഡെലിവർ ചെയ്യുന്നതിന് ചെലവാകുന്ന ഫീസ്.
മറ്റ് ഫീസ്
നിങ്ങളുടെ ഓർഡറുകൾ പിക്ക് ചെയ്യാനും പായ്ക്ക് ചെയ്യാനും സംഭരിക്കാനുമുള്ള FBA ഫീസ്.
ഫുൾഫിൽമെൻ്റ് ഫീസ് ഘടനാ താരതമ്യം
ഫീസ് തരം
Fulfillment by Amazon (FBA)Amazon.in സംഭരിക്കുന്നു, പായ്ക്ക് ചെയ്യുന്നു, ഡെലിവർ ചെയ്യുന്നു
Easy Ship (ES)നിങ്ങൾ പായ്ക്ക് ചെയ്യുന്നു, Amazon.in പിക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നു
സെൽഫ്-ഷിപ്പ്നിങ്ങൾ പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നു

റെഫറൽ ഫീസ്
2% മുതൽ ആരംഭിക്കുന്നു; വിഭാഗം അനുസരിച്ച് വ്യത്യാസപ്പെടുന്നു
2% മുതൽ ആരംഭിക്കുന്നു; വിഭാഗം അനുസരിച്ച് വ്യത്യാസപ്പെടുന്നു
2% മുതൽ ആരംഭിക്കുന്നു; വിഭാഗം അനുസരിച്ച് വ്യത്യാസപ്പെടുന്നു

ക്ലോസിംഗ് ഫീസ്
FBA-യ്ക്ക് കുറഞ്ഞ ക്ലോസിംഗ് ഫീസ്; ഉൽപ്പന്ന വില പരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു
ഉൽപ്പന്ന വില പരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു
ഉൽപ്പന്ന വില പരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു

ഷിപ്പിംഗ് ഫീ
FBA-യ്ക്ക് കുറഞ്ഞ ഷിപ്പിംഗ് ഫീസ്; ഓരോ ഇനത്തിനും 28 രൂപയിൽ ആരംഫിക്കുന്നു
ഷിപ്പ് ചെയ്യുന്ന ഓരോ ഇനത്തിനും 38 രൂപയിൽ ആരംഭിക്കുന്നു, ഇനത്തിൻ്റെ വ്യാപ്തവും ദൂരവും അനുസരിച്ച് വ്യത്യാസപ്പെടുന്നു
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു 3-ാം കക്ഷി കാരിയർ വഴി നിങ്ങളുടെ ഓർഡർ ഷിപ്പ് ചെയ്യുന്നതിനുള്ള ചെലവ്

മറ്റ് ഫീ
പിക്ക്, പായ്ക്ക്, സ്റ്റോറേജ് ഫീസ്
-
-
നിങ്ങളുടെ ഉൽപ്പന്നം വിൽക്കാൻ എത്ര ചെലവാകും എന്ന് അറിയാൻ വിശദാംശങ്ങളും നിങ്ങളുടെ ഷിപ്പിംഗ് മോഡും പൂരിപ്പിക്കുക.
നിങ്ങളുടെ സെല്ലർ പോർട്ടലായ Seller Central-നെ കുറിച്ച് മനസ്സിലാക്കുക
എന്താണ് Seller Central?
നിങ്ങൾ ഒരു Amazon സെല്ലറായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ Seller Central ഡാഷ്ബോർഡിലേക്ക് ആക്സസ് ലഭിക്കും. നിങ്ങളുടെ മുഴുവൻ ബിസിനസും മാനേജ് ചെയ്യുന്നത് ഇവിടെയാണ്. നിങ്ങളുടെ ആദ്യ ഉൽപ്പന്നം ചേർക്കുന്നത് മുതൽ വിജയകരമായ ഒരു ബ്രാൻഡ് വളർത്തുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നത് വരെ, നിങ്ങളുടെ ബിസിനസ് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടതെല്ലാം ഇവിടെ കണ്ടെത്താം.
Seller Central-ൽ നിന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവയിൽ ഏതാനും കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു.
- നിങ്ങളുടെ ഇൻവെൻ്ററി ട്രാക്ക് ചെയ്തുകൊണ്ടിരിക്കുക, ഇൻവെൻ്ററി ടാബിൽ നിന്ന് നിങ്ങളുടെ ലിസ്റ്റിംഗുകൾ അപ്ഡേറ്റ് ചെയ്യുക
- നിങ്ങൾ പലപ്പോഴും ഉപയോഗിക്കുന്ന ഇഷ്ടാനുസൃത ബിസിനസ് റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യുക ടെംപ്ലേറ്റുകൾ ബുക്ക്മാർക്ക് ചെയ്യുക
- നിങ്ങളുടെ സെല്ലർ പെർഫോമൻസ് നിരീക്ഷിക്കാൻ ഉപഭോക്തൃ മെട്രിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുക
- കേസ് ലോഗ് ഉപയോഗിച്ച് വിൽപ്പന പങ്കാളി പിന്തുണയെ ബന്ധപ്പെട്ട് സഹായ ടിക്കറ്റുകൾ തുറക്കുക
- Amazon-ൽ നിങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും, നിങ്ങളുടെ പ്രതിദിന വിൽപ്പന ട്രാക്ക് ചെയ്യുക

Amazon Seller ആപ്പ് ഉപയോഗിച്ച് മൊബൈലിലേക്ക് മാറുക

എവിടെയായിരുന്നാലും, ഏത് സമയത്തും നിങ്ങളുടടെ ബിസിനസ് മാനേജ് ചെയ്യുന്നതിന്, നിങ്ങളുടെ സെല്ലർ അക്കൗണ്ട് ആക്സസ് ചെയ്യാൻ Amazon Seller ആപ്പ് ഉപയോഗിക്കുക! Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും -
- എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ തിരഞ്ഞ് ഓഫർ ലിസ്റ്റ് ചെയ്യാം
- ലിസ്റ്റിംഗുകൾ സൃഷ്ടിക്കാം, ഉൽപ്പന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യാം
- നിങ്ങളുടെ വിൽപ്പനയും ഇൻവെൻ്ററിയും ട്രാക്ക് ചെയ്യാം
- ഓഫറുകളും റിട്ടേണുകളും മാനേജ് ചെയ്യാം
- വാങ്ങുന്നവരുടെ സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കാം
- എപ്പോൾ വേണമെങ്കിലും സഹായവും പിന്തുണയും നേടാം
ഇപ്പോഴും Amazon സെല്ലർ അക്കൗണ്ട് ഇല്ലേ?
ഉൽപ്പന്നങ്ങൾ എങ്ങനെ ലിസ്റ്റ് ചെയ്യാം
നിങ്ങളുടെ ആദ്യ ഉൽപ്പന്നം ലിസ്റ്റ് ചെയ്യൽ
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നം വിൽക്കാൻ തുടങ്ങുന്നതിന്, നിങ്ങൾ ആദ്യം അത് Amazon.in-ൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. ഉൽപ്പന്ന വിഭാഗം, ബ്രാൻഡിൻ്റെ പേര്, ഉൽപ്പന്ന ഫീച്ചറുകളും സവിശേഷതകളും, ഉൽപ്പന്ന ചിത്രങ്ങൾ, വില എന്നിവ പോലുള്ള നിങ്ങളുടെ ഉൽപ്പന്ന വിവരങ്ങൾ ഇതിൽ നൽകാം. നിങ്ങളുടെ ഉൽപ്പന്നം വാങ്ങാൻ സഹായിക്കുന്നതിന് ഈ വിശദാംശങ്ങളെല്ലാം നിങ്ങളുടെ ഉപഭോക്താവിന് ലഭ്യമാണ് (ഇവിടെ കാണിച്ചിരിക്കുന്നതുപോലെ).
വിൽക്കാൻ ആരംഭിക്കുന്നതിന് നിങ്ങളുടെ ഉൽപ്പന്ന പേജ് സജ്ജമാക്കുക. നിങ്ങളുടെ Seller Central ഡാഷ്ബോർഡിലെ 'ഇൻവെൻ്ററി മാനേജ് ചെയ്യുക' വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് ഉൽപ്പന്ന വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും.
വിൽക്കാൻ ആരംഭിക്കുന്നതിന് നിങ്ങളുടെ ഉൽപ്പന്ന പേജ് സജ്ജമാക്കുക. നിങ്ങളുടെ Seller Central ഡാഷ്ബോർഡിലെ 'ഇൻവെൻ്ററി മാനേജ് ചെയ്യുക' വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് ഉൽപ്പന്ന വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും.
Amazon.in-ൽ ഒരുൽപ്പന്നം എങ്ങനെ ലിസ്റ്റ് ചെയ്യാം?
Amazon.in-ൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള രണ്ട് വഴികളിൽ ഒന്ന് ഉപയോഗിച്ച് നിങ്ങളുടെ Seller Central അക്കൗണ്ടിൽ നിന്നാണ് നിങ്ങൾ അവ ലിസ്റ്റ് ചെയ്യേണ്ടത്:
(ഉൽപ്പന്നം Amazon.in-ൽ ലഭ്യമാണെങ്കിൽ)
തിരയൽ അല്ലെങ്കിൽ ബാർകോഡ് സ്കാൻ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ പൊരുത്തപ്പെടുത്തിക്കൊണ്ട് ഒരു പുതിയ ഓഫർ ചേർക്കൽ
(ഇതുവരെ Amazon-ൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പുതിയ ഉൽപ്പന്നങ്ങൾക്ക്)
ഉൽപ്പന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് വിശദാംശങ്ങളും ഫീച്ചറുകളും ചേർത്ത് ഒരു പുതിയ ലിസ്റ്റിംഗ് സൃഷ്ടിക്കുക
ഉൽപ്പന്ന വിശദാംശങ്ങളുടെ പ്രാധാന്യം എന്താണ്?
വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾ വ്യത്യസ്ത ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുകയും ഉൽപ്പന്ന ചിത്രം, വീഡിയോ, സവിശേഷതകൾ എന്നിവ നോക്കി അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. പൂർണ്ണവും കൃത്യവുമായ ഉൽപ്പന്ന വിശദാംശങ്ങൾ നൽകുന്നത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവരെ സഹായിക്കുകയും കൂടുതൽ വിൽപ്പന സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു പുതിയ ലിസ്റ്റിംഗിന് ആവശ്യമായ ചില വിശദാംശങ്ങൾ ഇതാ:
ഒരു പുതിയ ലിസ്റ്റിംഗിന് ആവശ്യമായ ചില വിശദാംശങ്ങൾ ഇതാ:

നിറമുള്ള ചിത്രം

ഫീച്ചറുകൾ വ്യക്തമായി ദൃശ്യമാകണം

സൂമിംഗ് പ്രാപ്തമാക്കുന്നതിന് ഉയരവും വീതിയും 1000 പിക്സലോ അതിൽ കൂടുതലോ ആയിരിക്കണം

ചിത്രങ്ങളുടെ ഏറ്റവും നീളമേറിയ ഭാഗം 10,000 പിക്സലിൽ കവിയാൻ പാടില്ല

സ്വീകാര്യമായ ഫോർമാറ്റുകൾ - JPEG (.jpg), TIFF (.tif), മുൻഗണന നൽകുന്ന ഫോർമാറ്റ് - JPEG

നിങ്ങൾക്ക് അറിയാമോ:
നിങ്ങളുടെ ഉൽപ്പന്ന പേജ് സൃഷ്ടിക്കുമ്പോൾ, ഉപഭോക്താക്കൾ തിരയുന്നത് എന്തായിരിക്കുമെന്ന് ചിന്തിക്കുക. ഉപഭോക്താക്കൾക്ക് പ്രസക്തമായ വിവരങ്ങൾ നൽകാൻ ഇത് നിങ്ങളെ സഹായിക്കും.
നിയന്ത്രിത ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ Amazon.in-ൽ വിൽക്കാൻ കഴിയാത്ത ഇനങ്ങൾ ഉൾപ്പെടുന്നു. ഉദാഹരണങ്ങൾ - മൃഗങ്ങൾ, ആയുധങ്ങൾ, മയക്കുമരുന്നുകൾ മുതലായവ.
ഉൽപ്പന്നങ്ങൾ എങ്ങനെ ഡെലിവർ ചെയ്യാം
ഇൻവെൻ്ററി സംഭരിക്കുക, ഉൽപ്പന്നങ്ങൾ പാക്കേജ് ചെയ്യുക, ഷിപ്പ് ചെയ്യുക, ഓർഡറുകൾ ഡെലിവർ ചെയ്യുക എന്നിവ നിങ്ങളുടെ ഓർഡറുകൾ ഫുൾഫിൽ ചെയ്യുന്നതിൽ ഉൾപ്പെടുന്നു. Amazon.in ന് 3 വ്യത്യസ്ത ഓർഡർ ഫുൾഫിൽ ചെയ്യൽ ഓപ്ഷനുകൾ ഉണ്ട്:
Fulfillment by Amazon
നിങ്ങൾ FBA-യിൽ ചേരുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon ഫുൾഫിൽമെൻ്റ് കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ബാക്കിയുള്ള നടപടികൾ Amazon ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു ഓർഡർ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് വാങ്ങുന്നയാൾക്ക് ഡെലിവർ ചെയ്യുന്നതും നിങ്ങളുടെ ഉപഭോക്തൃ ചോദ്യങ്ങൾ മാനേജ് ചെയ്യുന്നതും ഞങ്ങളായിരിക്കും.
Fulfillment by Amazon ഉപയോഗിക്കുന്നതിൻ്റെ ചില പ്രയോജനങ്ങൾ ഇതാ:
Fulfillment by Amazon ഉപയോഗിക്കുന്നതിൻ്റെ ചില പ്രയോജനങ്ങൾ ഇതാ:
- ഉപഭോക്താക്കൾക്ക് സൗജന്യവും വേഗതയേറിയതുമായ ഡെലിവറികൾ പരിധിയില്ലാതെ വാഗ്ദാനം ചെയ്യുക
- നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon.in-ൻ്റെ ഫുൾഫിൽമെൻ്റ് കേന്ദ്രങ്ങളിൽ നിങ്ങൾ സംഭരിക്കുന്നു, പിക്കിംഗ്, പായ്ക്കിംഗ്, ഷിപ്പിംഗ് മുതലായ ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നു
- ഉപഭോക്തൃ സേവനവും റിട്ടേണുകളും Amazon.in മാനേജ് ചെയ്യുന്നു
- Prime യോഗ്യത
FBA എങ്ങനെ പ്രവർത്തിക്കുന്നു?

*FC – ഫുൾഫിൽമെൻ്റ് കേന്ദ്രം
Easy Ship
Amazon.in സെല്ലർമാർക്കുള്ള ഒരു എൻഡ്-ടു-എൻഡ് ഡെലിവറി സേവനമാണ് Amazon Easy Ship. പാക്കേജ് ചെയ്ത ഉൽപ്പന്നം സെല്ലറുടെ സ്ഥലത്ത് നിന്ന് ഒരു Amazon ലോജിസ്റ്റിക്സ് ഡെലിവറി അസോസിയേറ്റ് മുഖേന Amazon പിക്ക് ചെയ്ത് വാങ്ങുന്നവരുടെ ലൊക്കേഷനിൽ ഡെലിവർ ചെയ്യുന്നു.
Easy Ship ഉപയോഗിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഇതാ:
Easy Ship ഉപയോഗിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഇതാ:
- Amazon.in-ൻ്റെ വേഗതയേറിയതും സുരക്ഷിതവുമായ ഡെലിവറി
- നിങ്ങളുടെ ഇൻവെൻ്ററിയുടെ മേൽ നിയന്ത്രണം. സംഭരണ ചെലവ് ഇല്ല
- ഉപഭോക്തൃ സേവനവും റിട്ടേണുകളും Amazon.in മാനേജ് ചെയ്യുന്നു
- നിങ്ങളുടെ സ്വന്തം പാക്കേജിംഗ് തിരഞ്ഞെടുക്കുക
നുറുങ്ങുവിവരങ്ങൾ അറിയാം
FBA ഉപയോഗിച്ച് ഒരു Prime സെല്ലറായി 3X വരെ നിങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക.
സെൽഫ് ഷിപ്പ്
ഒരു Amazon.in സെല്ലറായതിനാൽ, നിങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വന്തമായി സ്റ്റോർ ചെയ്യാനും പായ്ക്ക് ചെയ്യാനും ഒരു മൂന്നാം കക്ഷി കാരിയർ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡെലിവറി അസോസിയേറ്റുകളെ ഉപയോഗിച്ച് ഉപഭോക്താവിന് ഡെലിവർ ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
സെൽഫ് ഷിപ്പ് ഉപയോഗിക്കുന്നതിൻ്റെ ചില പ്രയോജനങ്ങൾ ഇതാ:
സെൽഫ് ഷിപ്പ് ഉപയോഗിക്കുന്നതിൻ്റെ ചില പ്രയോജനങ്ങൾ ഇതാ:
- നിങ്ങളുടെ ബിസിനസിൽ പൂർണ്ണ നിയന്ത്രണം
- പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ സ്വന്തം വിഭവങ്ങൾ ഉപയോഗിക്കാം
- Amazon.in-ന് ക്ലോസിംഗ്, റെഫറൽ ഫീസ് മാത്രം അടച്ചാൽ മതി
- Amazon-ലെ പ്രാദേശിക ഷോപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്ത് Prime ബാഡ്‍ജ് പ്രവർത്തനക്ഷമമാക്കി ഉപഭോക്താക്കളെ നേടുക
ഇപ്പോഴും Amazon സെല്ലർ അക്കൗണ്ട് ഇല്ലേ?
നിങ്ങളുടെ ആദ്യ വിൽപ്പന നടന്നു. അടുത്തത് എന്താണ്?
അഭിനന്ദനങ്ങൾ!
നിങ്ങളുടെ ആദ്യ വിൽപ്പന നടന്നു. നിങ്ങൾ പ്രതീക്ഷിക്കാനിടയുള്ള ആദ്യത്തെ കാര്യം നിങ്ങളുടെ പേയ്മെൻ്റാണ്. നിങ്ങളുടെ ആദ്യ Amazon.in പേയ്മെൻ്റ്! ആവേശം തോന്നുന്നില്ലേ?
നിങ്ങളുടെ ആദ്യ വിൽപ്പന നടന്നു. നിങ്ങൾ പ്രതീക്ഷിക്കാനിടയുള്ള ആദ്യത്തെ കാര്യം നിങ്ങളുടെ പേയ്മെൻ്റാണ്. നിങ്ങളുടെ ആദ്യ Amazon.in പേയ്മെൻ്റ്! ആവേശം തോന്നുന്നില്ലേ?
നിങ്ങളുടെ പേയ്മെൻ്റ് നേടൽ

ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (ACH) അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി സൃഷ്ടിക്കുന്ന പേയ്മെൻ്റ്.

5-7 പ്രവൃത്തി ദിവസത്തിനുള്ളിൽ പേയ്മെൻ്റ് ലഭിക്കും.

Seller Central-ൽ പേയ്മെൻ്റ് റിപ്പോർട്ടുകളും സംഗ്രഹവും നേടുക.
പ്രകടന മെട്രിക്സ് (അവയുടെ പ്രാധാന്യം എന്താണ്)
തടസ്സമില്ലാത്തതും ആനന്ദകരവുമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി Amazon സെല്ലർ ഉയർന്ന മാനദണ്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നു. ഉപഭോക്തൃ താൽപ്പര്യത്തെ കുറിച്ച് മാത്രം ചിന്തിക്കുക എന്നാണ് ഞങ്ങളിതിനെ വിളിക്കുന്നത്, ഒരു Amazon സെല്ലർ എന്ന നിലയിൽ, പ്രധാന മെട്രിക്സ് ശ്രദ്ധിക്കുക എന്നാണ് ഇത് അർത്ഥമാക്കുന്നത്:
- സെയിൽസ് ഡാഷ്ബോർഡിലൂടെയും റിപ്പോർട്ടുകളിലൂടെയും ബിസിനസ് പ്രകടനം അളക്കുക.
- Amazon.in നയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുക.
- ഫീഡ്ബാക്ക് മാനേജർ വഴി ഉൽപ്പന്ന അവലോകനങ്ങൾ നിരീക്ഷിക്കുക.
- ഹൈലൈറ്റ് ചെയ്ത ഏതെങ്കിലും ഉൽപ്പന്ന പ്രശ്നം തിരിച്ചറിയാൻ ഉപഭോക്തൃ അഭിപ്രായം ഉപയോഗിക്കുക.
Seller Central-ൽ നിങ്ങളുടെ പ്രകടനത്തിൽ ടാബുകൾ സൂക്ഷിക്കാനും നിങ്ങളുടെ ടാർഗെറ്റുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും കഴിയും.
ഉപഭോക്തൃ അവലോകനങ്ങൾ
ഉപഭോക്തൃ ഉൽപ്പന്ന അവലോകനങ്ങൾ Amazon-ലെ ഷോപ്പിംഗ് അനുഭവത്തിൻ്റെ അവിഭാജ്യ ഘടകമാണ്, അവ ഉപഭോക്താക്കൾക്കും സെല്ലർമാർക്കും പ്രയോജനം ചെയ്യുന്നു. കൂടുതൽ ഉൽപ്പന്ന അവലോകനങ്ങൾ നേടുന്നതിനും നയലംഘനങ്ങൾ ഒഴിവാക്കുന്നതിനും ശരിയായ വഴിയും തെറ്റായ വഴിയും നിങ്ങൾക്ക് പരിചിതമാണെന്ന് ഉറപ്പാക്കുക.

ഇപ്പോഴും Amazon സെല്ലർ അക്കൗണ്ട് ഇല്ലേ?
ബിസിനസ് വളർച്ചയ്ക്കുള്ള അവസരങ്ങൾ
Fulfillment by Amazon
Fulfillment by Amazon-ൽ രജിസ്റ്റർ ചെയ്ത് 3X വരെ വിൽപ്പന വർദ്ധിപ്പിക്കുക.
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ
Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നം ഉപയോഗിച്ച് പരസ്യം ചെയ്യുക, തിരയൽ ഫലങ്ങളിലും ഉൽപ്പന്ന പേജുകളിലും ദൃശ്യപരത വർദ്ധിപ്പിക്കുക.
പരിമിത സമയ പ്രൊമോഷനുകൾ സജ്ജമാക്കുക
കൂപ്പണുകൾ
Amazon-ലെ വ്യക്തിഗത ഉൽപ്പന്ന ലിസ്റ്റിംഗുകൾക്കായുള്ള പരസ്യങ്ങളാണ് Amazon സ്പോൺസർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ, അതിനാൽ ഇവ ഉൽപ്പന്ന ദൃശ്യപരത (ഉൽപ്പന്നത്തിൻ്റെ വിൽപ്പനയും) വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. തിരയൽ ഫലങ്ങളുടെ പേജുകളിലും ഉൽപ്പന്ന വിശദാംശങ്ങളുടെ പേജുകളിലും ഇവ ദൃശ്യമാകും.
ലൈറ്റ്നിംഗ് ഡീലുകൾ
സ്പോൺസർ ചെയ്യുന്ന ബ്രാൻഡുകൾ നിങ്ങളുടെ ബ്രാൻഡും ഉൽപ്പന്ന പോർട്ട്ഫോളിയോയും പ്രദർശിപ്പിക്കുന്നു. നിങ്ങളുടെ ബ്രാൻഡ് ലോഗോ, ഒരു ഇഷ്ടാനുസൃത തലക്കെട്ട്, പരമാവധി മൂന്ന് ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന തിരയൽ ഫല പരസ്യങ്ങളാണിവ.
പലിശരഹിത EMI
നിങ്ങളുടെ ബ്രാൻഡ് സ്റ്റോറിയും ഉൽപ്പന്ന ഓഫറുകളും പങ്കിടാൻ നിങ്ങളെ അനുവദിക്കുന്ന, വ്യക്തിഗത ബ്രാൻഡുകൾക്കായുള്ള ഇഷ്ടാനുസൃത മൾട്ടിപേജ് ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളാണ് സ്റ്റോറുകൾ. (അവ ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു വെബ്സൈറ്റ് അനുഭവവും ആവശ്യമില്ല.)
നിങ്ങളുടെ ബിസിനസ് മാനേജ് ചെയ്യുക
ഓട്ടോമേറ്റ് പ്രൈസിംഗ്
ഓഫർ പ്രദർശനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുക.
ഉപഭോക്തൃ അഭിപ്രായം
ഉപഭോക്തൃ സേവന കോളുകൾ, റിട്ടേണുകൾ, അവലോകനങ്ങൾ മുതലായവയിലൂടെ ഫീഡ്ബാക്ക് നിരീക്ഷിക്കുക.
ഉൽപ്പന്ന ലിസ്റ്റിംഗ്
ഉപഭോക്തൃ ഡിമാൻഡ്, സീസണാലിറ്റി മുതലായവയെ അടിസ്ഥാനമാക്കി ശുപാർശ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുക.
വളരാനുള്ള സേവനങ്ങൾ
അക്കൗണ്ട് മാനേജ്മെൻ്റ്
പുതുതായി ലോഞ്ച് ചെയ്ത എല്ലാ സെല്ലർമാർക്കും സൗജന്യ അക്കൗണ്ട് മാനേജ്മെൻ്റ് സേവനത്തിന് അർഹതയുണ്ട്.
സേവന ദാതാവിന്‍റെ നെറ്റ്‌വർക്ക് (SPN)
പ്രൊഫഷണൽ ഉൽപ്പന്ന ഫോട്ടോഷൂട്ടുകൾ, ഓർഡർ ഫുൾഫിൽമെൻ്റ് എന്നിവയ്ക്കും മറ്റും നിങ്ങളെ സഹായിക്കുന്നതിന് യോഗ്യതയുള്ള 3-ാം കക്ഷി സേവന ദാതാക്കളിൽ നിന്ന് പണമടച്ചുള്ള സഹായം നേടുക.
നിങ്ങൾക്ക് അറിയാമോ:
Amazon.in-ൻ്റെ പ്രോഗ്രാമുകൾ/ഉൽപ്പന്നങ്ങൾ ഉപയോഗിച്ച സെല്ലർമാര അവരുടെ ബിസിനസ് 10X വരെ വളർത്തി.
Amazon STEP പ്രോഗ്രാം
വേഗത്തിലും ശരിയായ ദിശയിലും വളരാൻ നിങ്ങളെ സഹായിക്കുന്നതിന്, Amazon.in, STEP പ്രോഗ്രാം ലോഞ്ച് ചെയ്തു. പ്രകടന ട്രാക്കിംഗിലൂടെയും നിർദ്ദേശങ്ങളിലൂടെയും നിങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയ്ക്കായാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
പ്രകടനം അധിഷ്ഠിതമാക്കിയുള്ള പ്രയോജന പ്രോഗ്രാം ആണിത്. നിങ്ങളുടെ പ്രധാന ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇഷ്ടാനുസൃതവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ Amazon.in നിങ്ങൾക്ക് നൽകുന്നു
മെട്രിക്സും നിങ്ങളുടെ വളർച്ചയും.
മെട്രിക്സും നിങ്ങളുടെ വളർച്ചയും.
STEP പ്രോഗ്രാമിന് വ്യത്യസ്ത തലങ്ങളുണ്ട്, 'ബേസിക്' എന്നതിൽ ആരംഭിച്ച് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുമ്പോൾ 'സ്റ്റാൻഡേർഡ്', 'അഡ്വാൻസ്ഡ്', 'പ്രീമിയം', എന്നീ ഉയർന്ന തലങ്ങളിലെത്താം.
ഓരോ പുതിയ തലത്തിലും, നിങ്ങൾക്ക് വിവിധ പ്രയോജനങ്ങളിലേക്ക് പ്രവേശനം ലഭിക്കും.
STEP-ൻ്റെ പ്രയോജനങ്ങൾ
പ്രകടന ട്രാക്കിംഗ്
നിങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ എവിടെയായിരുന്നാലും നിങ്ങളുടെ പ്രകടനം ട്രാക്ക് ചെയ്യുക.
പ്രയോജനങ്ങൾ അൺലോക്ക് ചെയ്യുക
ഭാരം കൈകാര്യം ചെയ്യൽ, ലൈറ്റ്നിംഗ് ഡീൽ ഫീസ് ഇളവുകൾ, വേഗത്തിലുള്ള പണവിതരണ സൈക്കിളുകൾ, മുൻഗണനയുള്ള സെല്ലർ പിന്തുണ, സൗജന്യ അക്കൗണ്ട് മാനേജ്മെൻ്റ് എന്നിവയും മറ്റും പോലുള്ള വിവിധ പ്രയോജനങ്ങൾ നേടൂ.
നിർദ്ദേശങ്ങൾ നേടുക
തുടർച്ചയായ മെച്ചപ്പെടുത്തലിനും വളർച്ചയ്ക്കുമായി നിങ്ങളുടെ ബിസിനസിനായി വ്യക്തിഗതവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ.
സെല്ലർമാർ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾ (പതിവ് ചോദ്യങ്ങൾ)
ഒരു Amazon.in സെല്ലർ ആയി എങ്ങനെ രജിസ്റ്റർ ചെയ്യാം?
നിങ്ങൾക്ക് ഇതിനകം ഒരു Amazon.in ഉപഭോക്തൃ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈ ഇമെയിൽ ഐഡി/ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് പാസ്‌വേഡ് നൽകി അതേ അക്കൗണ്ട് ഉപയോഗിച്ച് വിൽക്കാൻ തുടങ്ങാം.
നിങ്ങൾക്ക് മറ്റൊരു ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയുള്ള മറ്റൊരു സെല്ലർ അക്കൗണ്ട് സൃഷ്ടിച്ച് രജിസ്ട്രേഷൻ തുടങ്ങുകയും ചെയ്യാം.
നിങ്ങൾക്ക് മറ്റൊരു ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവയുള്ള മറ്റൊരു സെല്ലർ അക്കൗണ്ട് സൃഷ്ടിച്ച് രജിസ്ട്രേഷൻ തുടങ്ങുകയും ചെയ്യാം.
ഓർഡറുകളും റിട്ടേണുകളും ഞാൻ എങ്ങനെ മാനേജ് ചെയ്യും?
Seller Central പേജിലെ 'ഓർഡർ മാനേജ് ചെയ്യുക' എന്നതിലേക്ക് പോകുക. നിങ്ങളുടെ എല്ലാ ഷിപ്പിംഗ് സ്റ്റാറ്റസും ഷിപ്പിംഗ് സേവനവും പേയ്മെൻ്റ് മോഡും ഇവിടെ ട്രാക്ക് ചെയ്യുക, ഏതെങ്കിലും തരത്തിലുള്ള തെറ്റായ മാനേജ്മെൻ്റ് ഒഴിവാക്കാൻ സ്വയം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക.
റിട്ടേണുകൾ മാനേജ് ചെയ്യുന്നതിന്, റിപ്പോർട്ടുകൾ വിഭാഗത്തിന് കീഴിലുള്ള 'റിട്ടേൺ റിപ്പോർട്ടുകൾ' എന്നതിലേക്ക് പോകുക. നിങ്ങളുടെ റിട്ടേൺ ഷിപ്പ്മെൻ്റുകളും റീഫണ്ടുകളും ട്രാക്ക് ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് തടസ്സരഹിതമായ അനുഭവത്തിനായി FBA-യിൽ ചേരാം.
റിട്ടേണുകൾ മാനേജ് ചെയ്യുന്നതിന്, റിപ്പോർട്ടുകൾ വിഭാഗത്തിന് കീഴിലുള്ള 'റിട്ടേൺ റിപ്പോർട്ടുകൾ' എന്നതിലേക്ക് പോകുക. നിങ്ങളുടെ റിട്ടേൺ ഷിപ്പ്മെൻ്റുകളും റീഫണ്ടുകളും ട്രാക്ക് ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് തടസ്സരഹിതമായ അനുഭവത്തിനായി FBA-യിൽ ചേരാം.
ഉൽപ്പന്നങ്ങൾ എങ്ങനെ കൂടുതൽ പേർക്ക് ദൃശ്യമാക്കും?
ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കും:
- പ്രസക്തമായ കീവേഡുകൾ ഉപയോഗിക്കൽ - ടോപ്പ് സർച്ച് ലിസ്റ്റിൽ ഇടം പിടിക്കാൻ, ആളുകൾ തിരയുമ്പോൾ ടൈപ്പ് ചെയ്യുന്ന കീവേഡുകൾ നിങ്ങളുടെ ഉൽപ്പന്നത്തിൻ്റെ പേരിൽ ഉൾപ്പെടുത്തുക.
- പരസ്യം ചെയ്യൽ - നിങ്ങളുടെ ഉൽപ്പന്നം ഒന്നിലധികം സ്ഥലങ്ങളിൽ ദൃശ്യമാക്കുന്നതിന് സ്പോൺസർ ചെയ്ത ഉൽപ്പന്ന പരസ്യങ്ങൾ സജീവമാക്കുക.
എൻ്റെ ഉപഭോക്താക്കൾ വ്യാജമോ ഡ്യൂപ്ലിക്കേറ്റോ ആയ ഉൽപ്പന്നം വാങ്ങുന്നില്ലെന്ന് ഞാൻ എങ്ങനെ ഉറപ്പാക്കും?
വ്യാജ ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനായി Amazon.in ഒരു Transparency പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി Transparency കോഡുകൾ നേടിയാൽ മാത്രം മതി.
ഓഫർ പ്രദർശനം എന്നാൽ എന്താണ്?
ഉപഭോക്താവിന് ഉൽപ്പന്നങ്ങൾ വാങ്ങാനോ കാർട്ടിലേക്ക് ചേർക്കാനോ കഴിയുന്ന, ഒരു Amazon.in ഉൽപ്പന്നത്തിൻ്റെ വലതുവശത്തുള്ള ബോക്സാണ് ഓഫർ പ്രദർശനം. ഒരേ ഉൽപ്പന്ന വിഭാഗം വിൽക്കുന്ന ഒന്നിലധികം സെല്ലർമാർ ഉണ്ടാകാമെന്നതിനാൽ, ഓഫർ പ്രദർശനം ഒരു സെല്ലർക്ക് മാത്രം ലഭിക്കുന്നു, ഇതിനായി അവർ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മത്സരിക്കുകയും വിജയിക്കുകയും വേണം.
സഹായം ഒരു ക്ലിക്ക് മാത്രം അകലെയാണ്!

പിന്തുണ നേടൂ
രജിസ്ട്രേഷൻ പ്രക്രിയയിൽ എവിടെവെച്ചെങ്കിലും നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് Amazon.in-ൻ്റെ ദ്രുത ഗൈഡിൽ നിന്ന് സഹായം തേടാം.
ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പ്രശ്നം തിരഞ്ഞെടുത്ത് നിങ്ങളുടെ ലോഞ്ച് പ്രക്രിയ വേഗത്തിലാക്കാൻ വിശദമായ ഉത്തരം നേടുക.
ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പ്രശ്നം തിരഞ്ഞെടുത്ത് നിങ്ങളുടെ ലോഞ്ച് പ്രക്രിയ വേഗത്തിലാക്കാൻ വിശദമായ ഉത്തരം നേടുക.

Facebook-ലെ പിന്തുണ
Amazon.in-ൽ വിൽക്കുന്നതിന് കൂടുതൽ സഹായം ലഭിക്കുന്നതിന്, വിവരങ്ങൾ, നുറുങ്ങുകൾ, അനുഭവങ്ങൾ, മികച്ച മാതൃകകൾ എന്നിവ പരസ്പരം പങ്കിടുന്നതിന് Amazon.in-ലെ സെല്ലർമാർക്കായുള്ള ഒരു Facebook ഗ്രൂപ്പിൽ ചേരുക. നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കുന്നതിന് പുതിയ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് ഇത് നിങ്ങളെ അറിയിക്കുന്നു.

സെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കുക
Amazon.in സംബന്ധമായ മുഴുവൻ കാര്യങ്ങളെ കുറിച്ചും സെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിക്കുക. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളിലൂടെ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വിശദമായി കണ്ടെത്തുക. നിങ്ങളുടെ പ്രാദേശിക ഭാഷകളിൽ നിങ്ങളുടെ ക്ലാസുകളിൽ പങ്കെടുക്കുക, പിന്നീട് കാണാനായി നിങ്ങളുടെ സെഷനുകൾ രേഖപ്പെടുത്തുക.

സേവന ദാതാവിന്‍റെ നെറ്റ്‌വർക്ക് (SPN)
നിങ്ങളുടെ ബിസിനസിന് കൂടുതൽ വിദഗ്ദ്ധ സഹായം നൽകുന്നതിനായി, Amazon.in മൂന്നാം കക്ഷി സേവന ദാതാക്കളുടെ ഒരു ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഉൽപ്പന്ന ഫോട്ടോഷൂട്ടുകൾ, ഓർഡർ ഫുൾഫിൽമെൻ്റ് എന്നിവയും മറ്റും ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് 800 സേവന ദാതാക്കളുള്ള, പണമടച്ചുള്ള സഹായ സേവനമാണിത്.
Amazon.in-ൽ വിൽക്കാനുള്ള മികച്ച മാതൃകകൾ
ഒരു വലിയ സെല്ലറാകുക എന്നതിനർത്ഥം നിങ്ങളുടെ മാർക്കറ്റ്‌പ്ലേസ് നന്നായി മനസ്സിലാക്കുക എന്നതാണ്. നിങ്ങളുടെ ബിസിനസ് വിജയകരമാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും നിങ്ങൾ വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക.
Amazon.in വിൽപ്പനാ ലോകത്തിലേക്ക് നിങ്ങൾ കാലെടുത്തുവയ്ക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങളുടെ ചെക്ക്‌ലിസ്റ്റ് ഇതാ.
Amazon.in വിൽപ്പനാ ലോകത്തിലേക്ക് നിങ്ങൾ കാലെടുത്തുവയ്ക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യങ്ങളുടെ ചെക്ക്‌ലിസ്റ്റ് ഇതാ.
മികച്ച ഉപഭോക്തൃ സേവനമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നിങ്ങളുടെ Seller Central അക്കൗണ്ട് ഹേൽത്ത് ഇടയ്ക്കിടെ പരിശോധിക്കുക
നിങ്ങളുടെ ബിസിനസിനായി പ്രീമിയം സേവനങ്ങൾ ആസ്വദിക്കാൻ FBA-യിൽ ചേരുക, സമ്പന്നമായ ഉപഭോക്തൃ അനുഭവം നൽകുക.
നിങ്ങളുടെ ബ്രാൻഡ് സാന്നിധ്യം മെച്ചപ്പെടുത്തുന്നതിന് പരസ്യ ഉപകരണങ്ങൾ ഉപയോഗിക്കുക.
നിങ്ങളുടെ ലാഭം പരമാവധിയാക്കുന്നതിന് മറ്റ് ഉൽപ്പന്ന വിഭാഗങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കുക.
വിൽപ്പന വർദ്ധിപ്പിക്കുന്നതിന്, ആകർഷകമായ പ്രൈസിംഗും ഓഫറുകളും ഉപയോഗിച്ച് വിൽപ്പന ഇവൻ്റുകൾ പ്രയോജനപ്പെടുത്തുക.
മത്സരാത്മക വില നിശ്ചയിക്കുന്നതിനും ഓഫർ പ്രദർശനം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും ഓട്ടോമേറ്റ് പ്രൈസിംഗ് ഉപകരണം ഉപയോഗിക്കുക.
നിങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ച് ഉപഭോക്താക്കൾ പറയുന്നത് എപ്പോഴും ശ്രദ്ധിക്കുക.
ഡിജിറ്റൽ സ്റ്റാർട്ടർ കിറ്റ്
Amazon.in-ൻ്റെ ഡിജിറ്റൽ സ്റ്റാർട്ടർ കിറ്റ് ഉപയോഗിച്ച് നിങ്ങളുടെ വിൽപ്പന യാത്രയ്ക്ക് മികച്ച തുടക്കം കുറിക്കുക. നിങ്ങളുടെ ബിസിനസിനായി ആവശ്യമായി വരുന്ന എല്ലാ സേവനങ്ങളുടെയും പിന്തുണയുടെയും സമ്പൂർണ്ണ പാക്കേജാണ് ഈ കിറ്റ്.
ഇന്നുതന്നെ വിൽക്കാൻ തുടങ്ങുക
എല്ലാ ദിവസവും Amazon.in-ൽ തിരയുന്ന കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് മുന്നിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക.