AMAZON SELLER CENTRAL

Amazon Seller Central-ൽ നിങ്ങളുടെ സെല്ലർ അക്കൗണ്ട് സൃഷ്ടിക്കുക

നിങ്ങൾ ഇതിനകം തന്നെ വിജയിച്ച ഒരു ബിസിനസിന് ഉടമയാണെങ്കിൽ അല്ലെങ്കിൽ മികച്ചൊരു ആശയവും വിൽക്കാനുള്ള അഭിനിവേശവും ഉള്ളയാളാണെങ്കിൽ, നിങ്ങൾ Amazon.in-ലെ വിൽപ്പനയിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയാണുള്ളത്
Amazon Seller Central
ഓൺലൈനിൽ വിൽക്കുന്നത് എളുപ്പമാണെന്ന് തോന്നാം, പക്ഷേ നിരന്തരമായ അധ്വാനവും മാനേജ്മെൻ്റും ഇതിന് ആവശ്യമാണ്. നിങ്ങളുടെ ഓൺലൈൻ ബിസിനസിന് എപ്പോഴും ശരിയായ ഉപകരണങ്ങൾ നൽകിക്കൊണ്ട് ഇക്കാര്യത്തിൽ സഹായിക്കാൻ Amazon Seller Central-ന് കഴിയും.

എന്താണ് Seller Central?

ലളിതമായി പറഞ്ഞാൽ, Amazon.in-ലെ നിങ്ങളുടെ ബിസിനസിൻ്റെ സ്റ്റാറ്റസിൻ്റെ മേൽനോട്ടം നിർവ്വഹിക്കാൻ Seller Central സഹായിക്കുന്നു. വിൽപ്പന മാനേജ് ചെയ്യാനും അതിനെ കുറിച്ച് പഠിക്കാനും വിൽപ്പനാ തന്ത്രങ്ങൾ മെനയാനും Amazon.in-ലെ സെല്ലറായി വളർച്ച നേടാനും നിങ്ങളെ സഹായിക്കുന്ന ഏകജാലക സംവിധാനമായി ഇതിനെ കണക്കാക്കാം.

Amazon Seller Central അതിൻ്റെ ഡാഷ്ബോർഡിലൂടെ വൈവിധ്യമാർന്ന ജോലികൾ ശ്രദ്ധിക്കുന്നത് സാധ്യമാക്കുന്നു.
Amazon Seller Central ഡാഷ്ബോർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
  • നിങ്ങളുടെ ഉൽപ്പന്നങ്ങൾ Amazon.in-ൽ ലിസ്‌റ്റ് ചെയ്യുക
  • ഷിപ്പിംഗ്, ലോജിസ്റ്റിക് ആവശ്യകതകൾ കൈകാര്യം ചെയ്യുക
  • തത്സമയം വിൽപ്പനയും പേയ്മെൻ്റുകളും ട്രാക്ക് ചെയ്യുക
  • സെല്ലർ പ്രോഗ്രാമുകൾ ആക്സസ് ചെയ്യുക
  • ഉപഭോക്തൃ ഫീഡ്ബാക്ക് ട്രാക്ക് ചെയ്യുക
  • Amazon.in-ലെ നിങ്ങളുടെ ബിസിനസ് വിശകലനം ചെയ്യുക

എന്തിന് Amazon.in-ൽ വിൽക്കണം?

ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം എന്നതിനാൽ, Amazon.in-ലെ ഒരു സെല്ലർ എന്ന നിലയിൽ നിങ്ങൾ ലഭിക്കുന്ന ഏതാനും പ്രയോജനങ്ങൾ മനസ്സിലാക്കാം.
  • ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വിൽക്കുക - 200+ രാജ്യങ്ങളുടെ ശൃംഘലയിലായി വ്യാപിച്ചുകിടക്കുന്ന Amazon-ൻ്റെ Global Selling പ്രോഗ്രാം ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വിൽക്കുക. വിൽപ്പനയുടെയും ആഗോള റീച്ചിൻ്റെയും സാധ്യത ആസ്വദിക്കുക.
  • നിങ്ങളുടെ പരസ്യത്തിലൂടെ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നേടുക - Amazon.in-ൻ്റെ ആദ്യ പേജിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കൾ കാണാനുള്ള സാധ്യത വർദ്ധിപ്പിക്കുക. നിങ്ങളുടെ പരസ്യങ്ങൾക്ക് ലഭിക്കുന്ന ക്ലിക്കുകൾക്ക് മാത്രം പണം നൽകുക. ഇതിലും മികച്ചത് ഇല്ല!
  • നിങ്ങളുടെ ഓർഡറുകൾ സമ്മർദ്ദമില്ലാതെ ഷിപ്പ് ചെയ്യുക - നിങ്ങൾ FBA അല്ലെങ്കിൽ Easy Ship തിരഞ്ഞെടുക്കുമ്പോൾ, Amazon കൈകാര്യം ചെയ്യുന്ന ഡെലിവറി, റിട്ടേൺ മാനേജ്മെൻ്റ് നേടുക.
  • നിങ്ങളുടെ ബാങ്കിലേക്ക് നേരിട്ടുള്ള പേയ്മെൻ്റുകൾ - Amazon.in-ലെ ഉപഭോക്തൃ ഇടപാടുകളിൽ നിന്നുള്ള നിങ്ങളുടെ ഫണ്ടുകൾ 7 ദിവസത്തിലൊരിക്കൽ സുരക്ഷിതമായും കൃത്യമായും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
  • നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായം നേടുക - സെല്ലർ പിന്തുണ, സെല്ലർ യൂണിവേഴ്സിറ്റി, ഫോറങ്ങൾ, സഹായ ഗൈഡുകൾ എന്നിവയുടെ സഹായത്തോടെ Amazon.in-ൽ നിങ്ങളുടെ വിൽപ്പന സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള സമ്പൂർണ്ണ പരിഹാരം.

Amazon Seller Central എങ്ങനെ ഉപയോഗിച്ച് തുടങ്ങാം?

Amazon സെല്ലറായി രജിസ്റ്റർ ചെയ്ത് ലോഞ്ച് ചെയ്യുക

Seller Central വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് Amazon.in-ൽ നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുന്നതിനുള്ള ആദ്യ സ്റ്റെപ്പ്. ഓരോ ഘട്ടവും നന്നായി മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, Seller Central-ലെ രജിസ്ട്രേഷൻ പ്രക്രിയയുടെയും നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുന്നതിൻ്റെയും ഘട്ടങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
  • ഘട്ടം 1 - sell.amazon.in-ൽ ലോഗിൻ ചെയ്ത് “വിൽപ്പന ആരംഭിക്കൂ” ക്ലിക്ക് ചെയ്യുക. “പുതിയ അക്കൗണ്ട് സൃഷ്ടിക്കുക” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഘട്ടം 2 - നിങ്ങളുടെ GSTIN-ൽ ഉള്ളതുപോലെ നിങ്ങളുടെ നിയമപരമായ സ്ഥാപന നാമം നൽകി OTP വഴി നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിച്ചുറപ്പിക്കുക.
  • ഘട്ടം 3 - നിങ്ങളുടെ ബിസിനസിൻ്റെ വിശദാംശങ്ങൾ നൽകുക. ഇതിൽ നിങ്ങളുടെ ബിസിനസ് വിലാസം, നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെ പേര്, ഉൽപ്പന്നം എന്നിവ ഉൾപ്പെടും.
  • ഘട്ടം 4 - നിങ്ങളുടെ നികുതി വിശദാംശങ്ങൾ നൽകുക. (കൂടുതൽ പ്രവർത്തനങ്ങൾക്കായി നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ഡാഷ്ബോർഡ് ആക്സസ് ചെയ്യാൻ കഴിയും).
  • ഘട്ടം 5 - പേജിലേക്ക് പോയി, ബന്ധപ്പെട്ട ഉൽപ്പന്ന നാമങ്ങളോ ബാർകോഡുകളോ ഉപയോഗിച്ച് നിയുക്ത വിഭാഗങ്ങളിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ചേർക്കുക. ലിസ്റ്റിംഗ് പ്രക്രിയയുടെ സമയത്ത് തന്നെ ആക്സസ് ചെയ്യാനാകുന്ന Amazon കാറ്റലോഗ് ഉപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാനാകും. വിഭാഗം ലഭ്യമല്ലെങ്കിൽ, “Amazon.in-ൽ വിൽക്കാത്ത ഒരു ഉൽപ്പന്നം ഞാൻ ചേർക്കുന്നു” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
Seller Central-ലെ ഉൽപ്പന്ന ലിസ്റ്റിംഗ്
Amazon-ൽ ലിസ്റ്റ് ചെയ്യാൻ ഒരു ഉൽപ്പന്നം കണ്ടെത്തൽ
  • ഘട്ടം 6 - വില, ഗുണമേന്മ തുടങ്ങിയ ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും വിവരങ്ങൾ നൽകി “സംരക്ഷിച്ച് പൂർത്തിയാക്കുക” ക്ലിക്ക് ചെയ്യുക.
  • ഘട്ടം 7 - നിങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്ത് “നിങ്ങളുടെ ബിസിനസ് ലോഞ്ച് ചെയ്യുക” ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് Amazon Seller Central ഡാഷ്ബോർഡ് ഉപയോഗിച്ച് ബിസിനസ് നടത്താനാകും.

നിങ്ങൾക്ക് അറിയാമോ?

Seller Central-ൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള ആവശ്യകതകൾ കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട്, GST നമ്പർ, PAN നമ്പർ എന്നിവയാണ്. നിങ്ങൾക്ക് ഇവയെല്ലാം ഉണ്ടെങ്കിൽ, Amazon.in-ൽ വിൽപ്പ ആരംഭിക്കാനുള്ള സമയം ഇതായിരിക്കാം!

സെല്ലർമാർക്കുള്ള പേയ്മെൻ്റുകളും ഫീസുകളും

Amazon-ന് ലഭിക്കേണ്ട ഫീസ് കുറച്ച ശേഷം “പേ ഓൺ ഡെലിവറി” ഓർഡറുകൾ ഉൾപ്പെടെ, Amazon.in-ൽ വിൽക്കുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പേയ്മെൻ്റുകൾ 7 ദിവസത്തിനുള്ളിൽ Amazon നൽകും. സെല്ലർമാർക്ക് ഇത് സൗകര്യപ്രദമാക്കുന്നതിന്, ഞങ്ങളുടെ ഫീസ് ഘടനയെ ബാധകമാകുന്ന തരത്തിൽ 4 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
  • റെഫറൽ ഫീസ്
  • ക്ലോസിംഗ് ഫീസ്
  • മറ്റ് ഫീസ്
നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വലുപ്പവും വിഭാഗവും അല്ലെങ്കിൽ ഡെലിവറിയുടെ സ്ഥാനം പോലുള്ള ഘടകങ്ങളെ ആശ്രയിച്ച് സെല്ലർ ഫീസ് പ്രധാനമായും വ്യത്യാസപ്പെടാം. നിങ്ങൾ ഭാഗമാകാനിടയുള്ള അല്ലെങ്കിൽ നിങ്ങൾക്ക് യോഗ്യതയുണ്ടായേക്കാവുന്ന ചില പ്രോഗ്രാമുകളെയോ സേവനങ്ങളെയോ അടിസ്ഥാനമാക്കി അവ വ്യത്യാസപ്പെടുകയും ചെയ്യാം.

ഷിപ്പിംഗ് രീതികൾ

സ്വന്തം ലോജിസ്റ്റിക്സിൽ നിങ്ങൾ ഏത് തരത്തിൽ ഇടപഴകാനാണ് ആഗ്രഹിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി Amazon മൂന്ന് ഷിപ്പിംഗ് ഓപ്ഷനുകൾ നൽകുന്നു -

Fulfillment By Amazon - Fulfillment By Amazon അല്ലെങ്കിൽ FBA നിങ്ങളുടെ ലോജിസ്റ്റിക്സ് ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. സംഭരണം, പാക്കിംഗ്, ഷിപ്പിംഗ്, ഡെലിവറി, ഉപഭോക്തൃ പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Easy Ship - Amazon.in-ൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ പിക്കപ്പും ഡെലിവറിയും Amazon കൈകാര്യം ചെയ്യും. നിങ്ങൾക്ക് പ്രത്യേക വെയർഹൗസ് ഉണ്ടെങ്കിലും ഷിപ്പിംഗ് Amazon-ന് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് അനുയോജ്യമായ ഓപ്ഷനാണ്.

Self Ship - സ്വയം പായ്ക്ക് ചെയ്ത് ഷിപ്പ് ചെയ്യുന്നതിലൂടെയോ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്നതിന് ഒരു മൂന്നാം കക്ഷി കൊറിയർ സേവനം ഉപയോഗിക്കുന്നതിലൂടെയോ നിങ്ങൾക്ക് മുഴുവൻ ലോജിസ്റ്റിക് പ്രക്രിയയും സ്വയം കൈകാര്യം ചെയ്യാൻ കഴിയും.

നിങ്ങൾക്ക് അറിയാമോ?

FBA and Easy Ship എന്നിവയിലൂടെ, ഇന്ത്യയിലെ സേവനം നൽകാവുന്ന 100% പിൻ കോഡുകളിലേക്കും Amazon ഡെലിവറി നൽകുന്നു.

Amazon Seller Central എങ്ങനെ പ്രവർത്തിക്കുന്നു?

നിങ്ങളുടെ വിൽപ്പന സാധ്യതകൾ തുറക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്നാണ് Amazon-ൻ്റെ Seller Central ഡാഷ്ബോർഡ്. ഇതിൻ്റെ ഇൻ്റർഫേസ് മനസ്സിലാക്കാൻ ലളിതമായിരിക്കും, ഡിഫോൾട്ടായി സ്ക്രീനിൽ നിരവധി വിവരദായക ഡാറ്റ ടാബുകളും ലഭ്യമാണ്.
Amazon Seller Central ഡാഷ്ബോർഡ്
  • ഓർഡറുകൾ - ഈ ടാബ് ഉപയോഗിച്ച് നിങ്ങളുടെ ഓർഡറുകളുടെ സ്റ്റാറ്റസ് പൂർണ്ണമായും ട്രാക്ക് ചെയ്യുക. ഒരു ഓർഡർ ലഭിക്കുമ്പോഴെല്ലാം, അതിനനുസരിച്ച് ഡാറ്റ തത്സമയം മാറും.
  • ഇന്നത്തെ വിൽപ്പന - വരുമാനത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ സൃഷ്ടിച്ച വിവരങ്ങൾ ഈ ടാബ് പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് 30 ദിവസം വരെയുള്ള പഴയ വിൽപ്പന വിവരങ്ങൾ കാണാനും തിരഞ്ഞെടുക്കാം.
  • ബയർ സന്ദേശങ്ങൾ - എപ്പോഴും നിങ്ങളുടെ ബയർമാരിൽ നിന്നുള്ള സന്ദേശങ്ങൾ ട്രാക്ക് ചെയ്യുന്നതിന് ഇവ ഉപയോഗപ്രദമാണ്.
  • ഫീച്ചർ ചെയ്ത ഓഫർ വിജയങ്ങൾ - നിങ്ങളുടെ ഉൽപ്പന്നം Buy Box വിജയിക്കുമ്പോൾ, ഉപയോക്താക്കൾക്ക് നിങ്ങളുടെ ഉൽപ്പന്നത്തെ ലഭ്യമായ “മികച്ച ഡീൽ” ആയി കാണാൻ കഴിയും. ഡാഷ്ബോർഡിലെ ഈ ഓപ്ഷൻ, ഏറ്റവും മികച്ച ഡീലായി നിങ്ങളുടെ എത്ര ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ഫീച്ചർ ചെയ്തിട്ടുണ്ടെന്ന് കാണിക്കും.
Amazon Seller Central ഡാഷ്ബോർഡ് - ഫീച്ചർ ചെയ്ത ഓഫർ
  • അക്കൗണ്ട് ഹെൽത്ത് - നിങ്ങളുടെ ബിസിനസ് അക്കൗണ്ട്, പ്രകടന ലക്ഷ്യങ്ങൾ എത്രത്തോളം പാലിക്കുന്നുവെന്ന് അക്കൗണ്ട് ഹെൽത്ത് കാണിക്കുന്നു. നല്ലത്, തൃപ്തികരം, റിസ്ക്കുള്ളത്, മോശമായത് എന്നിങ്ങനെ അവയെ റാങ്ക് ചെയ്യും. അക്കൗണ്ട് ഹെൽത്ത് മോശമാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാകുന്നതിന് കാരണമായേക്കാം. Amazon.in-ലെ വിൽപ്പനയടെ നിലവാരം കാത്തുസൂക്ഷിക്കാനും നിങ്ങൾക്കും ബയർമാർക്കും മൊത്തത്തിലുള്ള മികച്ച അനുഭവം നൽകുന്നതിനുമാണ് ഇത് ചെയ്യുന്നത്.
  • ഉപഭോക്തൃ ഫീഡ്ബാക്ക് - ഒരു സെല്ലറെന്ന നിലയിൽ നിങ്ങളുടെ മൊത്തത്തിലുള്ള റേറ്റിംഗ് ഇവിടെ കാണിക്കും. നിങ്ങളുടെ റേറ്റിംഗ് മികച്ചതാകുന്നതനുസരിച്ച്, നിങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താവ് കൂടുതൽ താൽപ്പര്യപ്പെടും.
  • മൊത്തം ബാലൻസ് - നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഫണ്ടുകൾ ഈ ടാബ് കാണിക്കും. വിൽപ്പനയുടെയും റിട്ടേണുകളുടെയും കാര്യത്തിൽ ഇത് യഥാക്രമം വർദ്ധിക്കുകയോ കുറയുകയോ ചെയ്യാം.

Seller Central ഡാഷ്ബോർഡ് മനസ്സിലാക്കൽ

ഡാഷ്ബോർഡിലെ ഓരോ വിഭാഗവും നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ വലിയ തോതിൽ സഹായിക്കും, ഇൻ്റർഫേസിൽ വിജറ്റുകൾ ചേർക്കാനും കഴിയും. നിങ്ങളുടെ ആവശ്യാനുസരണം ഓരോ വിജറ്റും ഇഷ്ടാനുസൃതമാക്കാനും കഴിയും.
Seller Central ഡാഷ്ബോർഡ് മനസ്സിലാക്കൽ
1. കാറ്റലോഗ് - ഉൽപ്പന്ന ലിസ്റ്റിംഗുകൾ ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും.
2. ഇൻവെൻ്ററി - നിങ്ങളുടെ ഇൻവെൻ്ററി, ഷിപ്പിംഗ് സ്റ്റാറ്റസ് സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേറ്റ് നൽകാൻ.
3. പ്രൈസിംഗ് - നിങ്ങളുടെ മൊത്തത്തിലുള്ള ഉൽപ്പന്ന പ്രൈസിംഗ് കൈകാര്യം ചെയ്യാനും അതിൻ്റെ മേൽനോട്ടം വഹിക്കാനും.
4. ഓർഡറുകൾ - പുതിയ ഓർഡറുകളോ റിട്ടേണുകളോ മാനേജ് ചെയ്യാനും അതിനനുസരിച്ച് നടപടികളെടുക്കാനും.
5. പരസ്യം ചെയ്യൽ - A+ ഉള്ളടക്ക മാനേജർ, ഡീലുകൾ, കൂപ്പണുകൾ, മറ്റ് പ്രൊമോഷനൽ പ്രവർത്തനങ്ങൾ എന്നിവ ഉപയോഗിച്ച് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുക.
6. വളർച്ച - നിങ്ങളുടെ ബിസിനസിൽ സഹായിക്കുന്നതിന് Amazon.in നൽകുന്ന വിവിധ സേവനങ്ങളും അവസരങ്ങളും ആക്സസ് ചെയ്യുന്നതിന്. ഉൽപ്പന്ന നിർദ്ദേശങ്ങൾ, മാർക്കറ്റ്‌പ്ലേസ് പ്രൊഡക്ട് ഗൈഡൻസ്, വിൽപ്പന പ്രോഗ്രാമുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
7. റിപ്പോർട്ടുകൾ - നിങ്ങളുടെ ബിസിനസിൻ്റെ അവസ്ഥ വിശകലനം ചെയ്യാൻ വ്യക്തവും സംക്ഷിപ്തവുമായ റിപ്പോർട്ടുകൾ സൃഷ്ടിക്കുക.
8. പ്രകടനം - നിങ്ങളുടെ അക്കൗണ്ട് ഹെൽത്തും ഉപഭോക്തൃ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ മൊത്തത്തിലുള്ള വളർച്ചയും ട്രാക്ക് ചെയ്യുക.
9. സേവനങ്ങൾ - സേവന ദാതാവിന്‍റെ നെറ്റ്‌വർക്ക് (SPN) ആപ്പ്സ്റ്റോർ അടുത്തറിഞ്ഞ് മൂന്നാം കക്ഷി സേവന ദാതാക്കളുമായി കണക്റ്റ് ചെയ്യുക.
10. B2B - Amazon Business-ലെ ഉപഭോക്താക്കളിൽ നിന്നുള്ള വിൽപ്പന മാനേജ് ചെയ്യാൻ.

Amazon പദം:

A+ ഉള്ളടക്ക മാനേജർ
നിങ്ങളുടെ ഉൽപ്പന്നത്തിനായി വളരെ ആകർഷകവും വിവരദായകവുമായ വിവരണങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു സേവനമാണിത്. A+ ഉള്ളടക്കത്തിൻ്റെ സ്റ്റോറി ഫീച്ചറുകൾ ഉപയോഗിച്ച് ഒരു ബ്രാൻഡ് വിവരണം സൃഷ്ടിക്കാനും ഇത് ഉപയോഗിക്കാം
സേവന ദാതാവിന്‍റെ നെറ്റ്‌വർക്ക് (SPN)
Amazon പരിശോധിച്ചുറപ്പിച്ച മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയറുകൾ കണ്ടെത്തുന്നതിനുള്ള ഒരു ആപ്പ്സ്റ്റോറായി SPN പ്രവർത്തിക്കുന്നു. ഭാവിയിൽ നിങ്ങളുടെ ബിസിനസ് വളർത്താൻ വേണ്ടി ഈ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കാം.

എപ്പോൾ വേണമെങ്കിലും സഹായം നേടുക

നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ പരിഹാരങ്ങളും Seller Central-ൽ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഡാഷ്ബോർഡിൽ തന്നെ മൂന്ന് ഓപ്ഷനുകളുണ്ട്, ഇത് Amazon.in-ൽ വിൽക്കുന്നതിനുള്ള മികച്ച വിജ്ഞാന വിഭവങ്ങളായി ഉപയോഗിക്കാൻ കഴിയും. ഇതിൽ ഇവ ഉൾപ്പെടുന്നു-
സെല്ലർ യൂണിവേഴ്‌സിറ്റി
സെല്ലർ യൂണിവേഴ്സിറ്റി
പേര് സൂചിപ്പിക്കുന്നത് പോലെ, സെല്ലർ യൂണിവേഴ്സിറ്റി എന്നാൽ അത് തന്നെയാണ്. Seller Central ഡാഷ്ബോർഡ് ഉപയോഗിച്ച് Amazon.in-ൽ വിൽക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഇതിൽ ഫീച്ചർ ചെയ്യുന്നു.
സെല്ലർ ഫോറങ്ങൾ
നിങ്ങൾക്ക് അധിക സഹായം ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയാത്തപ്പോഴെല്ലാം ഇവ വളരെ ഉപയോഗപ്രദമാകും. 10 ലക്ഷം+ സെല്ലർമാർ അടങ്ങുന്ന Amazon.in-ലെ സെല്ലർമാരുടെ ഒരു കമ്മ്യൂണിറ്റിയാണ് സെല്ലർ ഫോറങ്ങൾ. ഇവിടെ, പരിചയസമ്പന്നരായ സെല്ലർമാരുടെ നിന്ന് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നേടാൻ നിങ്ങൾക്ക് കഴിയും.
സെല്ലർ ഫോറങ്ങൾ
വാർത്ത
വാർത്ത
നിങ്ങൾ വിൽക്കുന്ന മാർക്കറ്റ്പ്ലേസിലെ അപ്ഡേറ്റുകൾ അറിയുന്നത് വളരെ പ്രയോജനപ്രദമായേക്കാം. Amazon.in സംബന്ധമായ അപ്ഡേറ്റുകൾ പതിവായി പോസ്റ്റ് ചെയ്യുന്ന വാർത്താ പാനൽ Seller Central ഡാഷ്ബോർഡിൽ അടങ്ങിയിരിക്കുന്നു.

നിങ്ങൾക്ക് അറിയാമോ?

FBA and Easy Ship എന്നിവയിലൂടെ, ഇന്ത്യയിലെ സേവനം നൽകാവുന്ന 100% പിൻ കോഡുകളിലേക്കും Amazon ഡെലിവറി നൽകുന്നു.

Amazon Seller ആപ്പ് ഉപയോഗിച്ച് മൊബൈലിലേക്ക് മാറുക

Amazon Seller ആപ്പ്
എവിടെയായിരുന്നാലും, ഏത് സമയത്തും നിങ്ങളുടടെ ബിസിനസ് മാനേജ് ചെയ്യുന്നതിന്, നിങ്ങളുടെ സെല്ലർ അക്കൗണ്ട് ആക്സസ് ചെയ്യാൻ Amazon Seller ആപ്പ് ഉപയോഗിക്കുക!

ഇത് Seller Central-ൻ്റെ മൊബൈൽ പതിപ്പാണ്, ഡാഷ്ബോർഡിൽ ഉള്ള എല്ലാ ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. എവിടെ പോയാലും Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ ബിസിനസ് നടത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക!

Amazon Seller ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും -
  • എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ തിരഞ്ഞ് ഓഫർ ലിസ്റ്റ് ചെയ്യാം
  • ലിസ്റ്റിംഗുകൾ സൃഷ്ടിക്കാം, ഉൽപ്പന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യാം
  • നിങ്ങളുടെ വിൽപ്പനയും ഇൻവെൻ്ററിയും ട്രാക്ക് ചെയ്യാം
  • ഓഫറുകളും റിട്ടേണുകളും മാനേജ് ചെയ്യാം
  • വാങ്ങുന്നവരുടെ സന്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കാം
  • എപ്പോൾ വേണമെങ്കിലും സഹായവും പിന്തുണയും നേടാം
Amazon seller ആപ്പ് - App Store
Amazon Seller ആപ്പ് - Google Play

പതിവ് ചോദ്യങ്ങൾ

Amazon Seller Central-ലേക്ക് എനിക്ക് എങ്ങനെ ലോഗിൻ ചെയ്യാം?
Amazon.in-ൽ ഒരു സെല്ലറായി സൈൻ അപ്പ് ചെയ്താലുടൻ നിങ്ങൾക്ക് Seller Central-ലേക്ക് ആക്സസ് ലഭിക്കും. ശരിയായ വെബ്സൈറ്റ് വിലാസം (https://sellercentral.amazon.in/home) ടൈപ്പ് ചെയ്യുക അല്ലെങ്കിൽ Amazon Seller Central തിരയുക. ശരിയായ ഫലത്തിൽ ക്ലിക്ക് ചെയ്ത് Seller Central പേജിലെത്തുക. തുടർന്ന്, നിങ്ങൾ നിലവിൽ സെല്ലറാണെങ്കിൽ “ലോഗിൻ ചെയ്യുക” ബട്ടൺ തിരഞ്ഞെടുക്കുക അല്ലെങ്കിൽ Amazon.in-ൽ സെല്ലറായി നിങ്ങളുടെ യാത്ര ആരംഭിക്കുകയാണെങ്കിൽ “വിൽപ്പന ആരംഭിക്കൂ” ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ഇമെയിൽ വിലാസം/ഫോൺ നമ്പർ, പാസ്‌വേഡ് എന്നിവ ചേർക്കുക. നിങ്ങൾക്ക് ഇപ്പോൾSeller Central ഡാഷ്ബോർഡ് ഉപയോഗിക്കാൻ കഴിയും.
ഒരു Amazon സെല്ലർ അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കാം?
Seller Central-ൽ ഒരു സെല്ലറായി രജിസ്റ്റർ ചെയ്ത് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രക്രിയ മുകളിൽ വിവരിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള പ്രക്രിയ നന്നായി മനസ്സിലാക്കുന്നതിന് “Amazon-ലെ വിൽപ്പനയ്ക്കുള്ള തുടക്കക്കാരുടെ ഗൈഡ്” പേജ് സന്ദർശിക്കുക.
Amazon.in-ൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഫീസ് എന്തൊക്കെയാണ്?
നിങ്ങളുടെ ബിസിനസ് വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നത്തിന്റെ വിഭാഗത്തെ ആശ്രയിച്ച് Amazon.in-ൽ വിൽക്കുന്നതിനുള്ള ഫീസ് വ്യത്യാസപ്പെടാം. Amazon.in-ലെ ചിലസെല്ലർ പ്രോഗ്രാമുകളിലും സേവനങ്ങളിലും മറ്റൊരു പ്രൈസിംഗ് മോഡലും ഉണ്ട്.
Amazon.in-ലെ വിൽപ്പനയെ കുറിച്ച് എനിക്ക് എവിടെ നിന്ന് പഠിക്കാനാകും?
Amazon.in-ലെ വിൽപ്പനയെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് ആശ്രയിക്കാവുന്ന നിരവധി വിഭവങ്ങൾ Seller Central-ൽ തന്നെയുണ്ട്. വിൽപ്പനയുടെ അടിസ്ഥാന കാര്യങ്ങൾ സംബന്ധിച്ച് സെല്ലർ യൂണിവേഴ്സിറ്റി നിങ്ങളെ ബോധവത്കരിക്കും. സെല്ലർ ഫോറങ്ങളും വളരെ പ്രയോജനകരമാകും. ഇവിടെ, നിങ്ങൾക്ക് Amazon.in-ലെ സെല്ലർ കമ്മ്യൂണിറ്റിയുമായി നേരിട്ട് സംവദിക്കാനും നിങ്ങളുടെ ചോദ്യങ്ങൾക്കോ പ്രശ്നങ്ങൾക്കോ യഥാക്രമം ഉത്തരങ്ങളും പരിഹാരങ്ങളും നേടാനും കഴിയും. പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് നിങ്ങൾക്ക് “Amazon-ൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ” വിഭാഗം റഫർ ചെയ്യാനും കഴിയും.
Amazon-ൽ വിൽക്കാൻ എനിക്ക് GST നമ്പർ ആവശ്യമുണ്ടോ?
നിങ്ങൾ GST ഒഴിവാക്കിയ വിഭാഗങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ എങ്കിൽ, അതിൻ്റെ ആവശ്യമില്ല. എന്നിരുന്നാലും, നികുതി ചുമത്താവുന്ന ഏതെങ്കിലും സാധനങ്ങൾ വിൽക്കാൻ തുടങ്ങുകയാണെങ്കിൽ, GST നിയമങ്ങൾ അനുസരിച്ച് GST-യ്ക്കായി രജിസ്റ്റർ ചെയ്യുകയും Amazon-ന് നിങ്ങളുടെ GST നമ്പർ നൽകുകയും വേണം എന്നത് ശ്രദ്ധിക്കുക.

ഞങ്ങളോടൊപ്പം നിങ്ങളുടെ ഓൺലൈൻ വിൽപ്പനാ യാത്ര തുടങ്ങുക

Amazon.in-ലെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ മുന്നിൽ എല്ലാ ദിവസവും നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൂ.
നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ 15 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ